1 GBP = 104.15
breaking news

നഴ്സുമാരുടെ വേതന പരിഷ്‌കാരം: വിധി പറയാൻ മാറ്റി

നഴ്സുമാരുടെ വേതന പരിഷ്‌കാരം: വിധി പറയാൻ മാറ്റി

ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിക്കാൻ രൂപീകരിച്ച സമിതിയുടെ ഘടനയിൽ മാറ്റം വരുത്താൻ ആശുപത്രി ഉടമകൾ നൽകിയ ഹർജിയിൽ ആർ.കെ. അഗർവാൾ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഉത്തരവിറക്കരുതെന്ന് നേരത്തെ കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.

വേതന സേവന വ്യവസ്ഥകൾ ശുപാർശ ചെയ്യുന്ന 29 അംഗ സമിതിയിൽ ഇപ്പോഴുള്ള എച്ച്. ആർ മാനേജർമാരും അഡ്‌മിനിസ്ട്രേറ്റർമാരും തങ്ങളുടെ പ്രതിനിധികളെല്ലെന്ന വാദം ആശുപത്രി ഉടമകൾ ഇന്നലെയും ആവർത്തിച്ചു. മിനിമം വേതന നിയമ പ്രകാരം ഇത്തരം സമിതികളിൽ യഥാർത്ഥ ഉടമകൾ തന്നെ പ്രതിനിധികളാവണം. എച്ച്.ആർ. മാനേജർമാരും ജീവനക്കാരാണ്. അവർ നിശ്‌ചയിക്കുന്ന വേതവന വ്യവസ്ഥകൾ നിക്ഷിപ്‌ത താത്‌പര്യത്തോടെ ആയിരിക്കും. ഉന്നത ആശുപത്രികളിലേതിന് തുല്ല്യമായ ശമ്പളം ചെറിയ ഡിസ്‌പെൻസറികളിലും എക്‌സ്‌റേ കേന്ദ്രങ്ങളിലും നൽകാൻ കഴിയില്ല. സമിതി രൂപീകരിക്കുന്നതിന് മുൻപ് തങ്ങളുടെ അനുമതി തേടിയില്ലെന്നും ഉടമകളുടെ അഭിഭാഷകരായ ഹുഫൈസാ അഹമ്മദും സുൽഫിക്കർ അലിയും വാദിച്ചു.

അതേസമയം എച്ച്.ആർ മാനേജർമാരെ സമിതിയിലേക്ക് ശുപാർശ ചെയ്‌തത് ആശുപത്രി ഉടമകൾ തന്നെയാണെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഇക്കാര്യത്തിൽ ചട്ടലംഘനമൊന്നും നടന്നിട്ടില്ല.ആദ്യ ഘട്ടത്തിൽ സമിതി രൂപീകരണത്തെ ആശുപത്രി ഉടമകൾ എതിർത്തിരുന്നില്ല. ആശുപത്രി ഉടമ ഓഹരി പങ്കാളിത്തമുള്ള ആളാണ്. അത്തരക്കാരെ തേടി പിടിക്കുക സാദ്ധ്യമല്ല. അവർക്ക് മിനിമം വേതനത്തെക്കുറിച്ച് അറിവുണ്ടാകാനും സാദ്ധ്യതയില്ല. വേതനം നിശ്‌ചിക്കുന്ന ഉപദേശക സമിതിയിൽ നിലവിലെ വേതന വ്യവസ്ഥകൾ അറിയുന്ന ജീവനക്കാരാണ് ഉണ്ടാവേണ്ടതെന്നും സർക്കാരിനും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത ചൂണ്ടിക്കാട്ടി. സമിതിയുടെ ഇപ്പോഴത്തെ ഘടന നിലനിറുത്തണമെന്ന് നഴ്സസുമാരുടെ സംഘടനയുടെ അഭിഭാഷകൻ സുരേന്ദ്രനാഥും വാദിച്ചു.

ആശുപത്രികളെ പ്രതിനിധീകരിക്കുന്നവർ ഉടമകളുടെ താത്‌‌പര്യം സംരക്ഷിക്കില്ലേ എന്ന് കോടതിയും നിരീക്ഷിച്ചു. അവരുടെ നിയമനത്തിൽ തെറ്റുണ്ടോ. നിയമനം നടത്തിയ സമയത്ത് പകരം ആളെ വയ്‌ക്കണമെന്ന് എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്നും കോടതി ചോദിച്ചു. ഉടമകൾക്ക് പരാതി ഉന്നയിക്കാൻ വേദിയുണ്ടെന്നും പറഞ്ഞുകൊണ്ടാണ് കോടതി വിധി പറയാൻ മാറ്റിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more