1 GBP = 104.15
breaking news

പ്രിയ എപി ജെ ..മാപ്പ് ; മുന്‍ രാഷ്ട്രപതി കലാമിന് മുന്നില്‍ മാലിന്യ കൂമ്പാരം

പ്രിയ എപി ജെ ..മാപ്പ് ; മുന്‍ രാഷ്ട്രപതി കലാമിന് മുന്നില്‍ മാലിന്യ കൂമ്പാരം

മാലിന്യമുക്ത രാജ്യം സൃഷ്ടിക്കാന്‍ കേന്ദ്രനേതാക്കള്‍ ചൂലുമായി ഇറങ്ങിയിട്ടും രക്ഷയില്ല.ഇപ്പോഴിതാ മുന്‍ രാഷ്ട്രപതി എപി ജെ അബ്ദുള്‍ കലാമിനോട് കാണിച്ച അനാദരവ് ആരേയും വേദനിപ്പിക്കും.മെട്രോ നഗരമായ ബംഗളൂരുവിലാണ് കലാമിന്റെ ചിത്രത്തിന് മുന്നില്‍ മാലിന്യ കൂമ്പാരമുള്ളത്.
തിപ്പസാന്ദ്രയിലെ ശ്രീ രാമ ടെമ്പിളിന് സമീപമുള്ള രാമ ടെമ്പിള്‍ റോഡിലാണ് കലാമിന്റെ ഛായാചിത്രത്തിന് മുന്നില്‍ ആളുകള്‍ മാലിന്യം നിക്ഷേപിച്ചത്.കുറേ കാലമായി ഇവിടുയുള്ള ഛായാഛിത്രത്തിന് മുന്നില്‍ മാലിന്യം നിക്ഷേപിക്കുന്നതായി പരാതിയുണ്ട് .സമീപ വാസികള്‍ ചെയ്യുന്ന ഇക്കാര്യം ആരും ശ്രദ്ധിക്കുന്നുമില്ല.
രാജ്യത്തെ സ്‌നേഹിച്ച സേവിച്ച കലാമിനോട് ഈ അനാദരവ് കാണിക്കുന്നത് ഏവരേയും വേദനിപ്പിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more