1 GBP = 104.15
breaking news

ജപ്പാന് മുകളിലൂടെ മിസൈല്‍ പറത്തി ഉത്തരകൊറിയ, ഗൗരവമുള്ള ഭീഷണിയെന്ന് ജപ്പാന്‍

ജപ്പാന് മുകളിലൂടെ മിസൈല്‍ പറത്തി ഉത്തരകൊറിയ, ഗൗരവമുള്ള ഭീഷണിയെന്ന് ജപ്പാന്‍

ജപ്പാന് മുകളിലൂടെ മിസൈല്‍ പറത്തി ഉത്തരകൊറിയയുടെ പ്രകോപനം. പുലര്‍ച്ചെ ആറ് മണിയോടെ വിക്ഷേപിച്ച മിസൈല്‍ വടക്ക് ഹൊക്കൈഡോയ്ക്ക് സമീപത്തുള്ള പസഫിക് സമുദ്രത്തില്‍ പതിച്ചു.ഗൗരവമുള്ള ഭീഷണിയാണ് ഇതെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബൈ പ്രതികരിച്ചു. രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന നീക്കത്തെ കര്‍ശനമായി നേരിടുമെന്നും ജപ്പാന്‍ അറിയിച്ചു. പോങ്ജ്യാങ്ങിന് സമീപത്ത് സുനാന്‍ പ്രവിശ്യയില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.

2009 ന് ശേഷം ആദ്യമായിട്ടാണ് ജപ്പാന് മുകളിലൂടെ മിസൈല്‍ പറക്കുന്നത്. നടപടിയെ ബ്രിട്ടന്‍ അപലപിച്ചു. 15 മിനിട്ട് നേരമാണ് മിസൈല്‍ വായുവിലൂടെ പറന്ന് 1180 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കടലില്‍ പതിച്ചു. മൂന്ന് കഷ്ണങ്ങളായി മിസൈല്‍ ചിന്നിച്ചിതറിയെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തെ തുടര്‍ന്ന് ജപ്പാന്‍ പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചു. മേഖലയിലെ സുരക്ഷയെ പറ്റി ഇരുരാജ്യങ്ങലും വിശദമായി ചര്‍ച്ച ചെയ്തു. ഉത്തരകൊറിയയുടെ നിരന്തരമായ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തിര യോഗം ചേരാനും തീരുമാനമായി. വിഷയത്തില്‍ 100 ശതമാനവും ജപ്പാന്റെ കൂടെയുണ്ടെന്ന് ആബൈയ്ക്ക് ട്രംപ് ഉറപ്പ് നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more