1 GBP = 104.15
breaking news

ആത്മീയ മേഖലയില്‍ സ്ത്രീശക്തി ഒന്നിപ്പിക്കാന്‍ വിമന്‍സ് ഫോറം; റീജിയണല്‍, രൂപതാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വിവിധ റീജിയണുകളില്‍ സെപ്റ്റംബര്‍ 10 മുതല്‍ ഒക്ടോബര്‍ 8 വരെ തീയതികളില്‍…

ആത്മീയ മേഖലയില്‍ സ്ത്രീശക്തി ഒന്നിപ്പിക്കാന്‍ വിമന്‍സ് ഫോറം; റീജിയണല്‍, രൂപതാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വിവിധ റീജിയണുകളില്‍ സെപ്റ്റംബര്‍ 10 മുതല്‍ ഒക്ടോബര്‍ 8 വരെ തീയതികളില്‍…

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ സ്ത്രീകളുടെ മഹത്വവും പങ്കും അംഗീകരിക്കപ്പെടുന്നതിനും സ്ത്രീസഹജമായ വിവിധ കഴിവുകള്‍ സഭയുടെ വളര്‍ച്ചയില്‍ പ്രയോജനപ്പെടുത്തുന്നതിനുമായി രൂപീകൃതമായ ‘എപ്പാര്‍ക്കിയല്‍ വിമന്‍സ് ഫോറ’ത്തിന്റെ ആദ്യ റീജിയണല്‍ രൂപതാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കുന്നു. റീജിയണിലെ നൂറ്റിഎഴുപതില്‍പ്പരം വരുന്ന എല്ലാ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ. സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യൂട്ടീവ് മെമ്പേഴ്സ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്നാണ് രൂപതാ റീജിയണല്‍ ഭാരവാഹികളെ കണ്ടെത്തുന്നത്.

ഇത്തരത്തില്‍ പതിനായിരത്തിലധികം കുടുംബിനികളെ ഒരുമിച്ചു ചേര്‍ക്കുന്നതിലൂടെ കുടുംബബന്ധങ്ങള്‍ കൂടുതലായി വളര്‍ത്താനും രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ സമഗ്ര സംഭാവനകള്‍ നല്‍കുവാനും ഈ സ്ത്രീശാക്തീകരണത്തിലൂടെ സാധിക്കും. രൂപതാ വിമന്‍സ് ഫോറത്തിന്റെ ആനിമേറ്ററായി പ്രവര്‍ത്തിക്കുന്നതിന് CMC സന്യാസസഭാംഗമായ റവ. സി. മേരി ആന്‍ നിയമിതയായിട്ടുണ്ട്. ഓരോ കുര്‍ബ്ബാന സെന്ററില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു വരുന്ന അംഗങ്ങള്‍ നല്‍കുന്ന ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും വിമന്‍സ് ഫോറത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായകമാകും.

നവംബര്‍ പന്ത്രണ്ടാം തീയതി എല്ലാ യൂണിറ്റുകളിലെയും റീജിയനുകളിലെയും പ്രസിഡന്റുമാരുടെ സമ്മേളനം St. Gerard’s Catholic Church , 2 Renfrew Square , Castle vale , Birmingham , B356JT യില്‍ വച്ച് നടക്കും. ഈ സമ്മേളനത്തില്‍ വച്ച് രൂപതാ ഭാരവാഹികളെയും തിരഞ്ഞെടുക്കും. എട്ട് റീജിയണുകളില്‍ നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പുകള്‍ക്ക് റവ. ഫാ. ജെയ്സണ്‍ കരിപ്പായി, റവ. ഫാ. ജോസഫ് വെമ്പാടുംതറ VC , റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍, റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST, റവ. ഫാ. തോമസ് തൈക്കൂട്ടത്തില്‍ MST , റവ. ഫാ. സജി തോട്ടത്തില്‍, റവ. ഫാ. ടെറിന്‍ മുല്ലക്കര, റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവര്‍ നേതൃത്വം നല്‍കും. 18 വയസിന് മുകളിലുള്ള എല്ലാ വനിതകളെയും രൂപതയുടെ നേതൃത്വത്തില്‍ ഒന്നിപ്പിക്കുന്ന വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപതാ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാവുമെന്നാണ് കരുതുന്നതെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു. പ്രാഥമിക ഘട്ട തിരഞ്ഞെടുപ്പ് തീയതിയും മറ്റു വിവരങ്ങളും ചുവടെ ചേര്‍ത്തിരിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more