1 GBP = 104.15
breaking news

സ്വര്‍ഗീയ കനലുമായി ആകാശം തുറക്കുന്നു …. ഗ്രേറ്റ് ബ്രിട്ടനില്‍ മറ്റൊരു കാനാ ഒരുങ്ങുന്നു….

സ്വര്‍ഗീയ കനലുമായി ആകാശം തുറക്കുന്നു …. ഗ്രേറ്റ് ബ്രിട്ടനില്‍ മറ്റൊരു കാനാ ഒരുങ്ങുന്നു….

മറിയാമ്മ ജോഷി, സെഹിയോന്‍ മിനിസ്ട്രി

സിദ്ധാന്തങ്ങളുടെ സങ്കീര്‍ണതയില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ബ്രിട്ടനെ തിരികെ പിടിക്കുവാന്‍ ഇനിയും ക്‌നായില്‍ കല്‍ഭരണികള്‍ നിറയേണ്ടിയിരിക്കുന്നു. ഇവിടുത്തെ പച്ചവെള്ളമെല്ലാം വീര്യമുള്ള വീഞ്ഞാക്കേണ്ടിയിരിക്കുന്നു. മരണത്തെ നിദ്രയെന്ന് വിശേഷിപ്പിച്ച മറ്റൊരു ഗുരു ഇല്ല. യേശു മാത്രം. ‘ലാസര്‍ ഉറങ്ങുകയാണ്, ബാലിക ഉറങ്ങുകയാണ്’. ഉറങ്ങുന്നവരെ ദൈവത്തിന്റെ മടിത്തട്ടില്‍ ഉണര്‍ത്തുവാന്‍ ദൈവം ബ്രിട്ടന് കനിഞ്ഞു നല്‍കിയ സ്വര്‍ഗീയ കനല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിനൊപ്പം, ദൈവാത്മാവിന്റെ ചിറകുകളില്‍ സഞ്ചരിച്ച് യൂറോപ്പ് ഡയറക്ടറും യൂറോപ്പ് ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്ററുമായ ബഹു. റവ. ഫാ. സോജി ഓലിക്കല്‍, കേരളത്തിലും ലോകത്തിന്റെ നാനാ ഭാഗങ്ങളിലും പ്രവചനങ്ങളിലൂടെയും ദര്‍ശനങ്ങളിലൂടെയും പുകയുന്ന അനേകം നെഞ്ചുകളെ അറിവിന്റെ ഇടമായ ആത്മീയ കാനായിലേക്ക് നയിക്കുവാന്‍ കാലഘട്ടത്തിന്റെ പ്രവാചക ശബ്ദമായി ദൈവം ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പ്രസിദ്ധ വചന പ്രഘോഷകനും കെയ്റോസ് മിഷന്‍ യുകെ ആന്‍ഡ് യുഎസ് ഡയറക്ടറുമായ ബ്രദര്‍ റെജി കൊട്ടാരം, കൂടാതെ കേരള ക്രിസ്തീയ ഭക്തിഗാന ചരിത്രത്തിന്റെ ഗതി മാറ്റിക്കുറിച്ച് കൊണ്ട് മരണമില്ലാത്ത ശ്രുതി താളവുമായി അള്‍ത്താരയിലെ വിശുദ്ധ ധൂപം പോലെ അനേകരുടെ ഹൃദയതാളങ്ങളില്‍ ദിവ്യ സൗരഭ്യം പടര്‍ത്തിയ അനുഗ്രഹീത ഗായകനും സംഗീത സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍ എന്നിവര്‍ അള്‍ത്താരയില്‍ ഒന്നിക്കുന്നു. അഭിഷേകത്തിന്റെ പെരുമഴ ഒഴുക്കുന്നു….

ഒക്ടോബര്‍ 22 മുതല്‍ 29 വരെ യുകെയുടെ നാനാ ഭാഗങ്ങളിലായി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്റെ മുന്നോടിയായി നടക്കുന്ന ഒരുക്ക ധ്യാനങ്ങള്‍ ഇതിനോടകം റീജിയണുകളായ മാഞ്ചസ്റ്റര്‍, ഗ്‌ളാസ്‌ഗോ, പ്രെസ്റ്റണ്‍, കവന്‍ട്രി എന്നിവടങ്ങളില്‍ ഭക്തിസാന്ദ്രമായി ജനങ്ങള്‍ എട്ടു വാങ്ങി. ധ്യാനമധ്യേ നല്‍കിയ ദൈവീക സന്ദേശങ്ങള്‍ ദൈവ ജനത്തെ ആത്മീയ ആഴങ്ങളിലേക്ക് നയിക്കുന്നവ ആയിരുന്നു.

ആത്മാവും ശരീരവും തമ്മിലുള്ള നിത്യസംഘര്‍ഷത്തില്‍ നമുക്ക് തെറ്റ് പറ്റാതിരിക്കുവാന്‍, മികവുള്ള ഒരു വിശ്വാസിയാകുവാന്‍ നടത്തുന്ന ആത്മീയ യുദ്ധങ്ങളില്‍ നമ്മെ സഹായിക്കുവാന്‍ ദൈവം ഒരുക്കുന്ന ഇത്തരം അവസരങ്ങള്‍ പാഴായിപോകാതിരിക്കുവാന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും വട്ടായിലച്ചനും സോജിയച്ചനും ടീം മുഴുവനും ചേര്‍ന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം ഏവരെയും ഒക്ടോബറില്‍ നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷനിലേക്ക് ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ ധ്യാനാത്മക വേളകളില്‍ കണ്‍വന്‍ഷന്‍ കൂടി ഓര്‍ക്കുവാന്‍ അപേക്ഷിക്കുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more