1 GBP = 104.15
breaking news

സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍; വിവാദങ്ങളുടെ പിന്നാലെ പോകാന്‍ സമയമില്ല; വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം

സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍; വിവാദങ്ങളുടെ പിന്നാലെ പോകാന്‍ സമയമില്ല; വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം

എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്‌കാരം ശുദ്ധീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷ നവകേരളം പടുത്തുയര്‍ത്തുകയാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇടതുബദല്‍ മുന്നോട്ട് വെയ്ക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഭരണത്തിലും സര്‍ക്കാരിലും തെറ്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍ത്താവ് ഉണ്ടാകില്ലെന്ന കാര്യം ഉറപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങളുടെ പിന്നാലെ പോകാന്‍ സര്‍ക്കാരിന് സമയമില്ലെന്നും വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരളം പടുത്തുയര്‍ത്തുന്നതിനുള്ള ശ്രമങ്ങളുമായി ഈ സര്‍ക്കാര്‍ മുന്നോട്ടു പോകും. 2011 മുതല്‍ 2016 വരെയുള്ള യുഡിഎഫ് ഭരണം തളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. ജീര്‍ണമായ രാഷ്ട്രീയ സംസ്‌കാരമായിരുന്നു അവരുടേത്. യുഡിഎഫാണ് പൊതുസ്ഥിതി തകര്‍ത്തത്. എന്നാല്‍ സമാധാനവും വികസനവും കണ്ടെത്താനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ചിലര്‍ അഭിമാനിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് പരിഭ്രാന്തിയുമുണ്ട്. നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. സമൂഹത്തിലെ തുല്യത ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്‍ഡിഎഫിനു ചില പൊതുവായ നിലപാടുകളുണ്ട്. അതുകൊണ്ടുതന്നെ പുതിയ കാലത്തന്റെ വെല്ലുവിളികള്‍ നേരിട്ടാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരാണ് കേരളത്തിലുള്ളത്. ഗെയില്‍ പദ്ധതി ഉടന്‍ നടപ്പാക്കും. അതു സര്‍ക്കാരിന് വന്‍തോതില്‍ ഗുണപ്രദമാണ്. അതൊഴിവാക്കാന്‍ കഴിയില്ല. സമൂഹത്തിന് ഗുണകരമായ പദ്ധതികളോടുള്ള എതിര്‍പ്പ് അനുവദിക്കാനാകില്ല. സമൂഹത്തിനു കിട്ടുന്ന ഗുണത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. എതിര്‍പ്പുകള്‍ കണ്ട് പിന്നോക്കം പോകേണ്ടെന്ന തീരുമാനം ഗുണം കണ്ടതായും അദ്ദേഹം പറഞ്ഞു.

പെന്‍ഷന്‍ വീട്ടിലെത്തിക്കാന്‍ കഴിഞ്ഞത് ഈ സര്‍ക്കാറിന്റെ ഏറ്റവും വലിയ നേട്ടമായാണ് കണക്കാക്കുന്നത്. ക്ഷേമ പെന്‍ഷന്‍ ഇനത്തിലുണ്ടായിരുന്ന മുഴുവന്‍ തുകയും കൊടുത്തുതീര്‍ത്തിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങള്‍ മൂലം ചിലര്‍ക്കു പെന്‍ഷന്‍ നല്‍കാന്‍ വൈകി. എങ്കിലും 1900 കോടി രൂപയുടെ പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യാന്‍ സാധിച്ചു. ക്ഷേമ പെന്‍ഷനുകളുടെ തുക കൂട്ടിയെന്നും മുഖ്യമന്ത്രി വിശദമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more