1 GBP = 104.15
breaking news

അറിവുള്ള മാതാപിതാക്കള്‍ കുട്ടികളെ അറിവില്ലാത്തവരാക്കുന്നു – കാരൂര്‍ സോമന്‍

അറിവുള്ള മാതാപിതാക്കള്‍ കുട്ടികളെ അറിവില്ലാത്തവരാക്കുന്നു – കാരൂര്‍ സോമന്‍

ചാരുംമൂട് : മാസ്റ്റേഴ്‌സ് കോളേജില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രഭാത് ബുക്ക്‌സ് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ ‘കാണാമറയത്തെ കൗതുക കാഴ്ചകള്‍ – മംഗള്‍യാന്‍’ എന്ന ശാസ്ത്ര സാങ്കേതിക പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം മാവേലിക്കര എം.എല്‍.എ ആര്‍. രാജേഷ്, മുന്‍ എംപി തോമസ് കുതിരവട്ടത്തിന് നല്‍കി പ്രകാശനം ചെയ്തു.
നൂറു കോടിയിലേറെ പേര്‍ ശ്വാസമടക്കി പിടിച്ചു നിന്ന നിമിഷങ്ങളായിരുന്നു സെപ്റ്റംബര്‍ 24 പുലര്‍ച്ചെ മംഗള്‍യാന്‍ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തിയപ്പോള്‍ ആയിരുന്നു എന്റെയും ശ്വാസം നേരെ വീണത്. അമേരിക്ക – ബ്രിട്ടന്‍- ചൈനയില്‍ നിന്നുള്ളവര്‍ അത്ഭുതത്തോടെയാണ് നമ്മുടെ ശാസ്ത്രജ്ഞരെ കണ്ടത്. അത് സിനിമ കാണുന്നത് പോലെ കണ്ടാല്‍ പോരാ. വായിക്കണം, വായിച്ചറിയണം. കാരൂര്‍ സോമന്റെ ചന്ദ്രയാന്‍, മംഗള്‍യാന്‍ ഈ ശാസ്ത്രഗ്രന്ഥങ്ങള്‍ മലയാള ഭാഷയ്ക്ക് മാത്രമല്ല കുട്ടികള്‍ക്കും ഏറെ ഗുണം ചെയ്യുന്ന കൃതിയാണെന്ന് തോമസ് കുതിരവട്ടം അഭിപ്രായപ്പെട്ടു. ഒരു ജലവിതാനത്തില്‍ ഒരു തുള്ളി മണ്ണെണ്ണ വീണാല്‍ അഴകിന്റെ വര്‍ണ്ണങ്ങള്‍ വിരിയുന്നത് പോലെയാണ് കാരൂരിന്റെ ഏതു രംഗത്തു നിന്നുമുള്ള കൃതികള്‍ വായിച്ചാലും കാണാന്‍ കഴിയുന്നത്. അത് തുടരട്ടെയെന്നു രാജേഷ് എം.എല്‍.എ ആശംസകളര്‍പ്പിച്ചു.
വളര്‍ന്നുവരുന്ന കുട്ടികള്‍ വായിക്കാതെ വളരില്ല. വായനയില്ലാത്തവര്‍ മന്ദബുദ്ധികളാണ്. അതിന് നല്ല പ്രസാദകരുടെ നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുക്കണം. കുട്ടികളുടെയിടയില്‍ കച്ചവട സിനിമ -മാധ്യമ സംസ്‌കാരം വളരുന്നതിന്റെ ഫലമായി ഓരോരോ വേഷങ്ങള്‍ കെട്ടിയാടുന്നവരെ റോള്‍ മോഡലാക്കുന്നു. അതിനാലവര്‍ ജീവിതമോ യാഥാര്‍ഥ്യങ്ങളോ തിരിച്ചറിയാന്‍ കഴിവില്ലാത്തവരായി മാറുന്നു. ശാസ്ത്ര-സാഹിത്യ വിഷയങ്ങളെ ഹൃദയത്തോട് ചേര്‍ത്തു ജീവിക്കാന്‍ കഴിയുന്നില്ല. ഇത് ഹൃദയത്തോട് ചേര്‍ത്തു ജീവിക്കുന്നവരാണ് വികസിത രാജ്യങ്ങളില്‍ ഉള്ളവര്‍. അത് കൊണ്ടവര്‍ വളരുന്നു. പൗരത്വം അനുഭവിക്കുന്നു. ഇന്ത്യയില്‍ പൗര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. വായന അറിവുകളാണ് സമ്മാനിക്കുന്നത്. ഇന്നത്തെ കുട്ടികള്‍ അറിവുള്ളവരാണോ? മാതാപിതാക്കള്‍ ഇതറിയുന്നുണ്ടോ? സോമന്‍ ചോദിച്ചു. കുമാരി എസ്. അഖില കവിതാ പാരായണം നടത്തി. ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍,. റജി നന്തിക്കാട്ട്, ശ്രീമതി. ജിജി എസ്. നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more