1 GBP = 105.82
breaking news

ബെഡ്ഫോർഡിൽ യുകെ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് ചങ്ങനാശേരി മാമ്മൂട് സ്വദേശി ജോജോ ഫ്രാൻസിസ്

ബെഡ്ഫോർഡിൽ യുകെ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് ചങ്ങനാശേരി മാമ്മൂട് സ്വദേശി ജോജോ ഫ്രാൻസിസ്

ബെഡ്ഫോർഡ്: ബെഡ്ഫോർഡിൽ യുകെ മലയാളി മരണമടഞ്ഞു. ബെഡ് ഫോർഡിനടുത്തുള്ള സെന്റ് നിയോഡ്‌സിൽ താമസിക്കുന്ന ജോജോ ഫ്രാൻസിസാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. 52 വയസ്സു മാത്രം പ്രായമുള്ള ജോജോ ഫ്രാൻസിസ് കേരളത്തിൽ ചങ്ങനാശ്ശേരിക്ക് അടുത്തുള്ള മാമൂട് സ്വദേശിയാണ്.

ഇന്നലെ വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അത്യാഹിത വിഭാഗത്തെ വിളിക്കുകയായിരുന്നു. എന്നാൽ എമർജൻസി ടീം എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. ജോജോയും കുടുംബവും കോവിഡിന് മുമ്പാണ് യുകെയിലെത്തിയത്. എ- ലെവലിൽ പഠിക്കുന്ന വിദ്യാർഥിയായ ഒരു മകനാണ് ഇവർക്ക് ഉള്ളത്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്ന് ബന്ധുക്കൾ അറിയിച്ചു.

ജോജോ ഫ്രാൻസിസിൻെറ ആകസ്മിക വേർപാടിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, യുക്മ ദേശീയ വക്താവ് എബി സെബാസ്റ്റ്യൻ ,ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സണ്ണിമോൻ മത്തായി , യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ , സെക്രട്ടറി ജോബിൻ ജോർജ് , ട്രഷറർ സാജൻ പടിക്കമാലിൽ, ബെഡ്ഫോർഡ് മാർസ്റ്റൻ കേരള അസ്സോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുബത്തിന്റെ ദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.. ആദരാജ്ഞലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more