1 GBP = 111.94
breaking news

യു കെ ബറി മലയാളി അസോസിയേഷൻ്റെ (BMA) നേതൃത്വത്തിൽ ഫാമിലി ഫൺ ഡേ ആൻ്റ് ചിൽഡ്രൻസ് മീറ്റ് വർണ്ണാഭമായി

യു കെ ബറി മലയാളി അസോസിയേഷൻ്റെ (BMA) നേതൃത്വത്തിൽ ഫാമിലി ഫൺ ഡേ ആൻ്റ് ചിൽഡ്രൻസ് മീറ്റ് വർണ്ണാഭമായി

യു കെ ബറി മലയാളി അസോസിയേഷൻ്റെ (BMA) നേതൃത്വത്തിൽ ഫാമിലി ഫൺ ഡേ ആൻ്റ് ചിൽഡ്രൻസ് മീറ്റ് 22-6-2024 ൽ വർണ്ണാഭമായി നടന്നു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച പരിപാടി വൈകിട്ട് ആറിന് അവസാനിച്ചു.

ബറി ഫെയർ ഫീൽഡ് കമ്മ്യൂണിറ്റി പ്രൈമറി സ്കൂളിൽ നടന്ന ചടങ്ങിൽ BMA പ്രസിഡൻ്റ് ജോബിൻ ജോസഫ് ചടങ്ങ് ഉൽഘാടനം ചെയ്തു. കുട്ടികൾക്കും , മുതിർന്നവർക്കും ഒരേപോലെ പങ്കെടുക്കുവാൻ പറ്റുന്ന വിവിധങ്ങളായ കായിക മത്സരങ്ങൾ നടന്നു . കൂടാതെ കുട്ടികൾക്കായി സംഘടിപ്പിച്ച അമേഴ്ന്റെസിംഗ് സ്റ്റീഫൻ്റെ മാജിക് ഷോ കുട്ടികളിലും , മുതിർന്നവരിലും ഒരേപോലെ കൗതുകമുണർത്തി .

BMA യ്ക്ക് ഫണ്ട് സ്വരൂപിക്കുന്നതിൻ്റെ ഭാഗമായി നടന്ന വാശിയേറിയ ലേലം വിളി പരിപാടിക്ക് മാറ്റ് കൂട്ടി. മത്സരത്തിൽ വിജയികളായവർക്ക്
BMAപ്രസിഡൻ്റ് ജോബിൻ ജോസഫ്
സമ്മാനങ്ങൾ വിതരണം ചെയ്തു. ഏറ്റവും കൂടുതൽ മത്സരങ്ങളിൽ വിജയിച്ച് കൂടുതൽ പോയിന്റ് നേടിയ ആൻ മാത്യുവിന് ട്രോഫി നൽകി അനുമോദിച്ചു.

പ്രിൻസ് എബ്രഹാം, ജെസി ഷിജു, സൗമ്യ ഷിൻ്റി മോൻ, എബിൻ ബേബി, എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. B.M.A യുടെ ട്രെഷറർ ജെയ്സസൺ സേവ്യർ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more