1 GBP = 109.47
breaking news

യുകെ മലയാളികളെത്തേടി വീണ്ടുമൊരു വിയോഗവാർത്ത; റെഡിങ്ങിൽ മരണമടഞ്ഞത് എറണാകുളം സ്വദേശിയായ യുവതി

യുകെ മലയാളികളെത്തേടി വീണ്ടുമൊരു വിയോഗവാർത്ത; റെഡിങ്ങിൽ മരണമടഞ്ഞത് എറണാകുളം സ്വദേശിയായ യുവതി

റെഡ്‌ഡിംഗ്: യുകെ മലയാളികളെത്തേടി വീണ്ടുമൊരു ദുഃഖവാർത്ത. റെഡ്‌ഡിംഗിലാണ് മലയാളി യുവതി മരണമടഞ്ഞത്. എറണാകുളം മഞ്ഞുമ്മൽ ലവ്ലിയുടേയും പരേതനായ വർഗീസിന്റെയും മകൾ എൽബി സെബിനാണ് റെഡിങ്ങിൽ വച്ച് ഞായറാഴ്ച (26/11/2023)മരണമടഞ്ഞത്. മുപ്പത്തിനാല് വയസ്സ് മാത്രമായിരുന്നു പ്രായം.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കെയറർ വിസയിൽ യുകെയിലെത്തി ജോലി ചെയ്ത് വരികയായിരുന്നു. ഭർത്താവ് സെബിൻ പീറ്ററും മൂത്തമകനും കൂടെയുണ്ട്. നാട്ടിലുള്ള മറ്റ് രണ്ടുകുട്ടികളേയും കൂടി യുകെയിൽ കൊണ്ടുവന്നു ജീവിതം നയിക്കുവാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം കുടുംബത്തെ തേടിയെത്തിയത്. നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹം യുകെയിൽ തന്നെ സംസ്‌കരിക്കുവാനാണ് ബന്ധുക്കളുടെ തീരുമാനം. സെബിനും മകനും സഹായത്തിനായി ന്യൂബറി മലയാളി കൾച്ചറൽ അസോസിയേഷൻ പ്രവർത്തകരും രംഗത്തുണ്ട്.

എൽബി സെബിന്റെ ആകസ്മിക വേർപാടിൽ യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ്, സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ്, സെക്രട്ടറി സുനിൽ ജോർജ്ജ്, ട്രഷറർ രാജേഷ്, വൈസ് പ്രസിഡന്റ് ജിജു യോവിൽ, ന്യൂബറി മലയാളി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.. ആദരാജ്ഞലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more