1 GBP = 104.15
breaking news

പണം കടത്തൽ ആരോപണം; സമാധാനത്തിനുള്ള നോബൽ ജേതാവിനെതിരായ വിചാരണ ആരംഭിച്ചു

പണം കടത്തൽ ആരോപണം; സമാധാനത്തിനുള്ള നോബൽ ജേതാവിനെതിരായ വിചാരണ ആരംഭിച്ചു

സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ മനുഷ്യാവകാശ പ്രവർത്തകൻ അലസ് ബിയാലിയാറ്റ്‌സ്‌കിയുടെ വിചാരണ ബെലാറസിൽ ആരംഭിച്ചു. 2021 ലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെയുള്ള അടിച്ചമർത്തലിൽ തടവിലാക്കപ്പെട്ട നൂറുകണക്കിന് ബെലാറഷ്യക്കാരിൽ ഒരാളാണ് ബിയാലിയാറ്റ്സ്കി.

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് ധനസഹായം നൽകിയെന്നും പ്രതിപക്ഷ പ്രവർത്തനത്തിന് പണം കടത്തി എന്നതുമാണ് അദ്ദേഹത്തിനെതിരായ ആരോപണം. പിന്നാലെ 2021ൽ വിയാസ്‌ന ഗ്രൂപ്പിലെ മൂന്ന് അംഗങ്ങൾക്കൊപ്പം ബിയാലിയാറ്റ്സ്കിയെ അറസ്റ്റ് ചെയ്തു. കുറ്റം തെളിഞ്ഞാൽ വിയാസ്‌ന മനുഷ്യാവകാശ ഗ്രൂപ്പിന്റെ സഹസ്ഥാപകനായ 60-കാരൻ 12 വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. എന്നാൽ ബെലാറസ് നേതാവ് അലക്സാണ്ടർ ലുകാഷെങ്കോയുടെ സ്വേച്ഛാധിപത്യ ഭരണകൂടം അദ്ദേഹത്തെ നിശബ്ദനാക്കാൻ ശ്രമിക്കുകയാണെന്ന് ബിയാലിയാറ്റ്സ്കി അനുയായികൾ പറയുന്നു.

റഷ്യൻ ഭാഷയ്ക്ക് പകരം ബെലാറഷ്യൻ ഭാഷയിൽ വിചാരണ നടത്താൻ ജഡ്ജി വിസമ്മതിച്ചെന്നും വിവർത്തകനിനായുള്ള ബിയാലിയാറ്റ്‌സ്‌കിയുടെ അഭ്യർത്ഥന നിരസിച്ചതായും വിയാസ്‌ന ട്വിറ്ററിൽ ആരോപിച്ചു. ബെലാറസിൽ നിന്ന് പലായനം ചെയ്ത നാലാമത്തെ അവകാശ സംരക്ഷകനായ Zmitser Salauyou ഇതേ കേസിൽ വിചാരണ നേരിടുന്നുണ്ട്. ബെലാറസിന്റെ ദീർഘകാല നേതാവിനെ അധികാരത്തിൽ നിലനിർത്തിയ തെരഞ്ഞെടുപ്പിനെച്ചൊല്ലി നടന്ന വൻ തെരുവ് പ്രതിഷേധത്തെത്തുടർന്ന് 2021 ലാണ് ഇവർ അറസ്റ്റിലായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more