1 GBP = 108.77
breaking news

2022ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് കാണാം

2022ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് കാണാം

2022 ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് കരുതുന്നത്. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരികയും ഈ സമയത്ത് സൂര്യന്‍ മുഴുവനായും മറയ്ക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. അതേസമയം ഇവിടെ സൂര്യന്‍ ഭാഗികമായി മറയ്ക്കപ്പെടുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണം ഉണ്ടാകുന്നത്. 2027 ഓഗസ്റ്റ് 2നാണ് ഇന്ത്യയില്‍ അടുത്ത സൂര്യഗ്രഹണം കാണാനാകുക

യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കയുടെ വടക്ക്-കിഴക്കന്‍ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവ ഉള്‍പ്പെടുന്ന മേഖലകളില്‍ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. നഗ്ന നേത്രങ്ങളാല്‍ ആരും സൂര്യഗ്രഹണം കാണരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നഗ്നനേത്രങ്ങള്‍ കൊണ്ട് ഈ സമയത്ത് സൂര്യനെ നിരീക്ഷിക്കുന്നത് കണ്ണിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

വൈകുന്നേരം 4.29 മുതല്‍ ദൃശ്യമായിത്തുടങ്ങുന്ന ഭാഗിക സൂര്യഗ്രഹണം 5.42ന് അവസാനിക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരമാവധി ഗ്രഹണ സമയം 5.30 നായിരിക്കും. മുംബൈ, കൊല്‍ക്കട്ട, ബംഗളൂരു, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ഏകദേശം 4.28 മുതല്‍ 5.13 വരെ നിലനിന്നേക്കും.

ഭാഗിക സൂര്യഗ്രഹണം ഏറ്റവും കൂടുതല്‍ മണിക്കൂര്‍ നില്‍ക്കുന്നത് 1 മണിക്കൂര്‍ 45 മിനിറ്റാണ്. ഗുജറാത്തിലെ ദ്വാരകയിലാണ് ഇത് കാണാനാകുക. ഏറ്റവും കുറഞ്ഞ സമയം പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലായിരിക്കും. 12 മിനിറ്റ്.

കേരളത്തില്‍ നിന്ന് കാണുമ്പോള്‍ ഭാഗികമായി മറയാത്ത സൂര്യന്റെ ബിംബം 10 ശതമാനത്തില്‍ താഴെ മാത്രമേ മറയുകയുള്ളൂ. 5.52ഓടെ കേരളത്തില്‍ സൂര്യഗ്രഹണം ദൃശ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more