1 GBP = 104.15
breaking news

ഫ്‌ളോറിഡയില്‍ പ്രതിസന്ധി സൃഷ്ടിച്ച് ഇയാന്‍ ചുഴലിക്കാറ്റ്; ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കും

ഫ്‌ളോറിഡയില്‍ പ്രതിസന്ധി സൃഷ്ടിച്ച് ഇയാന്‍ ചുഴലിക്കാറ്റ്; ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കും

ഇയാന്‍ ചുഴലിക്കാറ്റ് അമേരിക്കയിലെ ഫ്‌ലോറിഡയെ ലക്ഷ്യമാക്കി നീങ്ങുന്നു. മണിക്കൂറില്‍ 125 മൈല്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു തുടങ്ങി. കാറ്റിന്റെ പാതയിലുള്ള ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഫ്‌ളോറിഡ ഗവണ്‍മെന്റ്.

കൊടുങ്കാറ്റിന്റെ പാതയിലുള്ള ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തോളം ആളുകളോടാണ് ഒഴിഞ്ഞുമാറുവാന്‍ അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. ഒരു ലക്ഷത്തിലധികം ആളുകളാണ് നിലവില്‍ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടിലാകുന്നത്. ഇതുവരെ കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞ എല്ലാ പ്രവചനങ്ങളും യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടാണ് അപകടകാരിയായ ഇയാന്‍ ഫ്‌ളോറിഡയില്‍ എത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

ഫ്‌ലോറിഡയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് അതിശക്തമായ കാറ്റും വെള്ളപ്പൊക്കവും ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1921ന് ശേഷം ഫ്‌ലോറിഡ നേരിടുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാകും ഇത്. കനത്ത മഴയെ തുടര്‍ന്ന് ഉണ്ടാകുന്ന വെള്ളം ഒഴുകുവാന്‍ മാര്‍ഗങ്ങളില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more