1 GBP = 104.15
breaking news

 സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ച് കൊന്ന കേസ്; പ്രതി മുഹമ്മദ് നിഷാമിന് ജാമ്യമില്ല; ഹർജി സുപ്രീം കോടതി തള്ളി

 സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ച് കൊന്ന കേസ്; പ്രതി മുഹമ്മദ് നിഷാമിന് ജാമ്യമില്ല; ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: തൃശൂരിൽ (Thrissur) സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് ജാമ്യം ഇല്ല. ഹർജി സുപ്രീംകോടതി (Supreme Court) തള്ളി. ശിക്ഷയ്ക്ക് സ്റ്റേയെന്ന മുഹമ്മദ് നിഷാമിന്റെ ആവശ്യവും കോടതി തള്ളി. ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ചിന്റേതാണ് നടപടി. കേസിൽ ജീവപര്യന്തം കഠിനതടവ് ശിക്ഷ അനുഭവിക്കുകയാണ് മുഹമ്മദ് നിഷാം. സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം പരിഗണിച്ചാണ് നടപടി.

അതേസമയം ജീവപര്യന്തം കഠിനതടവിനെതിരായ മുഹമ്മദ് നിഷാമിന്റെ ഹർജിയിൽ ഹൈക്കോടതി ആറ് മാസത്തിനകം തീരുമാനമെടുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നിഷാം സമ്പന്നനായ വ്യവസായി ആണെന്നും, സാക്ഷികളെ അപായപ്പെടുത്താൻ സമ്പത്ത് ഉപയോഗിച്ചേക്കുമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കൊലപാതകം, നരഹത്യശ്രമം, തട്ടിക്കൊണ്ടു പോകൽ തുടങ്ങി പതിനഞ്ചിലധികം കേസുകളിലെ പ്രതിയാണ്. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു. ചന്ദ്രബോസിന്റെ മരണം ഉറപ്പിക്കാൻ കുറ്റവാളിയിൽ നിന്ന് ക്രൂരമായ പ്രവർത്തികളുണ്ടായെന്നും സംസ്ഥാന സർക്കാർ പറഞ്ഞു.

2015 ഫെബ്രുവരിയിലായിരുന്നു തൃശൂർ ശോഭാസിറ്റി ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മര്‍ദ്ദിച്ചും കാറിടിപ്പിച്ചും മുഹമ്മദ് നിഷാം കൊലപ്പെടുത്തിയത്.39 വര്‍ഷം കഠിനതടവാണ് കോടതി അയാള്‍ക്കു വിധിച്ച ശിക്ഷ. കാറിലെത്തിയ നിഷാമിന് ഗേറ്റ് തുറന്നുകൊടുക്കാന്‍ വൈകി എന്നാരോപിച്ചായിരുന്നു ചന്ദ്രബോസിനെ മർദ്ദിച്ചത്.ക്ഷമ പറഞ്ഞിട്ടും മര്‍ദ്ദനം തുടർന്നു. സെക്യൂരിറ്റി ജീവനക്കാരന്റെ ക്യാബിനിലേക്ക് മടങ്ങിയിട്ടും പററകെ ചെന്നു വലിച്ചു പുറത്തിട്ട് കാറിടിപ്പിച്ചു. മാരകമായി പരിക്കേറ്റ് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് ചന്ദ്രബോസ് മരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more