1 GBP = 104.15
breaking news

കടുത്ത സ്​ത്രീ വിരുദ്ധ നടപടികളുമായി താലിബാൻ; വനിതാ മന്ത്രാലയത്തിന് പേര് ഗൈഡൻസ് മന്ത്രാലയമെന്നാക്കി

കടുത്ത സ്​ത്രീ വിരുദ്ധ നടപടികളുമായി താലിബാൻ; വനിതാ മന്ത്രാലയത്തിന് പേര് ഗൈഡൻസ് മന്ത്രാലയമെന്നാക്കി

കാബൂൾ: അഫ്​ഗാനിലെ വനിത മന്ത്രാലയത്തി​െൻറ പേരുമാറ്റി താലിബാൻ. ഗൈഡൻസ്​ മന്ത്രാലയം എന്നാണ്​ പുതിയ പേര്​. താലിബാൻ ഭരണത്തിൽ സ​്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ അടിച്ചമർത്തപ്പെടുമെന്നതി​െൻറ ഏറ്റവും പുതിയ തെളിവാണിത്​.

തൊണ്ണുറുകളിൽ താലിബാൻ അഫ്​ഗാൻ ഭരിച്ചപ്പോൾ സ്​ത്രീകൾക്ക്​ പൊതുയിടങ്ങളിൽ പ്രവേശിക്കാനോ പെൺകുട്ടികൾക്ക്​ വിദ്യാഭ്യാസം നേടാനോ അവകാശമുണ്ടായിരുന്നില്ല. നേരത്തേ മന്ത്രാലയത്തിൽ വനിതകൾ പ്രവേശിക്കുന്നത്​ തടഞ്ഞിരുന്നു താലിബാൻ. പുരുഷൻമാർക്ക്​ മാത്രമാണ്​ ഇവിടേക്ക്​ പ്രവേശനം.

വനിതകളെ കെട്ടിടത്തിനുള്ളിലേക്ക്​ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന്​ ജീവനക്കാരിലൊരാൾ മാധ്യമങ്ങളോട്​ പറഞ്ഞു. സ്​ത്രീകൾക്ക്​ വീടാണ്​ സുരക്ഷിതമെന്ന്​ ​പ്രഖ്യാപിച്ച താലിബാൻ ജോലിസ്​ഥലങ്ങളിൽ നിന്ന്​ അവരെ തിരിച്ചയച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more