1 GBP = 104.15
breaking news

സ്വാ​ത​ന്ത്ര്യ ​ദി​ന​ത്തി​ൽ ചാ​വേ​ർ ആ​ക്ര​മ​ണത്തിന് പദ്ധതി: അ​ൽ ക്വ​യ്ദ ബ​ന്ധമുള്ള മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

സ്വാ​ത​ന്ത്ര്യ ​ദി​ന​ത്തി​ൽ ചാ​വേ​ർ ആ​ക്ര​മ​ണത്തിന് പദ്ധതി: അ​ൽ ക്വ​യ്ദ ബ​ന്ധമുള്ള മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

ലക്നൗ: സ്വാ​ത​ന്ത്ര്യ ​ദി​ന​ത്തി​ൽ ചാ​വേ​ർ ആ​ക്ര​മ​ണത്തിന് പദ്ധതിയിട്ട മൂന്നുപേർ പോലീസ് പിടിയിൽ. അ​ൽ ക്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള ‘അ​ൻ​സാ​ർ ഘ​സ്‌​വാ​തു​ൽ ഹി​ന്ദ്’ എ​ന്ന സം​ഘ​ട​ന​യി​ലെ മൂ​ന്ന് പേരെയാണ് യു​പി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. ഷ​ക്കീ​ൽ, മു​ഹ​മ്മ​ദ് മ​സ്ത്ഖീം, മു​ഹ​മ്മ​ദ് മൊ​യ്ദ് എ​ന്നി​വ​രാണ് പിടിയിലായത്.

​’അൻ​സാ​ർ ഘ​സ്‌​വാ​തു​ൽ ഹി​ന്ദ്’ അം​ഗ​ങ്ങ​ളാ​യ മി​ൻ​ഹാ​സ് അ​ഹ​മ്മ​ദ്, മു​ഷീ​റു​ദ്ദീ​ൻ എ​ന്നി​വ​രെ ജൂ​ലൈ 11ന് യു​പി ആന്റി ടെററിസ്റ് സ്‌ക്വാഡ് പി​ടി​കൂ​ടി​യി​രു​ന്നു. സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ യു​പി​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ഇ​വ​ർ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്ന് എ​ടി​എ​സ് വ്യക്തമാക്കി. ഇവരിൽ നിന്നും ലഭ്യമായ വിവരത്തെ തുടർന്നാണ് മറ്റ് മൂന്നുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more