1 GBP = 104.15
breaking news

ഏപ്രിൽ 21ന്​ ഡൽഹിയിലേക്ക്​ കൂറ്റൻ മാർച്ച്​ നടത്തുമെന്ന്​ പഞ്ചാബിലെ കർഷക സംഘടന

ഏപ്രിൽ 21ന്​ ഡൽഹിയിലേക്ക്​ കൂറ്റൻ മാർച്ച്​ നടത്തുമെന്ന്​ പഞ്ചാബിലെ കർഷക സംഘടന

ന്യൂഡൽഹി: ഏപ്രിൽ 21ന്​ ഡൽഹിയിലേക്ക്​ കൂറ്റൻ മാർച്ച്​ നടത്തുമെന്ന്​ കർഷക നേതാക്കൾ. കർഷകർ, ആക്​ടിവിസ്റ്റുകൾ, വനിതകൾ അടക്കമുള്ളവർ റാലിയിൽ പ​ങ്കെടുക്കുമെന്ന്​ നേതാക്കൾ അറിയിച്ചു.

ബതിൻഡയിൽ നടന്ന ബൈസാഖി സമ്മേളനത്തിൽ വെച്ച്​ ​ എകത ഉഗ്രഹൻ സംസ്ഥാന പ്രസിഡന്‍റ്​ ജോഗീന്ദർ സിങ്​ ഉഗ്രഹനാണ്​ പ്രഖ്യാപനം നടത്തിയത്​. ഇവിടെയടക്കം പഞ്ചാബിലെ 38 ഇടങ്ങളിൽ കർഷക നിയമത്തിനെതിരെ പ്രതിഷേധവുമായി ബൈസാഖി കോൺഫറൺസ്​ നടത്തിയിരുന്നു.

കർഷകർക്ക്​ കേന്ദ്ര സർക്കാർ നീതി നൽകുവോളം പ്രതിഷേധം നടത്തുമെന്ന്​ ​അദ്ദേഹം അറിയിച്ചു. മെയ്​ മാസത്തിൽ പാർലമെന്‍റിലേക്ക്​കർഷകർ കൂട്ടമായി നടന്ന്​ പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more