1 GBP = 104.15
breaking news

ലോ​ക്​​സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ചാ​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ച്ച്​ പാ​ർ​ല​മെൻറ്​ ​സ​മി​തി

ലോ​ക്​​സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ചാ​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ച്ച്​ പാ​ർ​ല​മെൻറ്​ ​സ​മി​തി

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ചാ​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ച്ച്​ പാ​ർ​ല​മെൻറി​െൻറ നി​യ​മ​കാ​ര്യ സ്ഥി​രം​സ​മി​തി. ഖ​ജ​നാ​വി​നും പാ​ർ​ട്ടി​ക​ൾ​ക്കും പ​ണ​ച്ചെ​ല​വ്​ കു​റ​യും. ജ​ന​ങ്ങ​ളു​ടെ വി​ല​പ്പെ​ട്ട സ​മ​യം പാ​ഴാ​വി​ല്ല. വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​റു​ക​ൾ​ക്ക്​ കൂ​ടു​ത​ൽ സ​മ​യം കി​ട്ടും. സ​ഭാ സ​മി​തി​യു​ടെ അ​ഭി​പ്രാ​യം ഇ​ങ്ങ​നെ​യാ​ണ്. സ​ഭാ​സ​മി​തി റി​പ്പോ​ർ​ട്ട്​ ചൊ​വ്വാ​ഴ്​​ച പാ​ർ​ല​മെൻറി​ൽ വെ​ച്ചു.

‘ഒ​രു രാ​ജ്യം, ഒ​റ്റ തെ​ര​ഞ്ഞെ​ടു​പ്പ്​’ എ​ന്ന മു​ദ്രാ​വാ​ക്യം മോ​ദി​സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തി​​നി​ടെ​യാ​ണ്​ സ​ഭാ സ​മി​തി റി​പ്പോ​ർ​ട്ട്. ഒ​രേ​സ​മ​യ​ത്ത്​ ലോ​ക്​​സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​ത്​ പു​തി​യ കാ​ര്യ​മ​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 1952, 1957, 1962 വ​ർ​ഷ​ങ്ങ​ളി​ൽ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ഏ​താ​ണ്ട്​ ഒ​ന്നി​ച്ചാ​യി​രു​ന്നു. ഭ​ര​ണ​ഘ​ട​ന​യി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി ന​ട​ത്തി അ​ത്​ വീ​ണ്ടും പ്രാ​വ​ർ​ത്തി​ക​മാ​ക്കാം. 

ലോ​ക്​​സ​ഭ​യു​ടെ​യും നി​യ​മ​സ​ഭ​ക​ളു​ടെ​യും കാ​ലാ​വ​ധി ഏ​കീ​ക​രി​ക്കേ​ണ്ടി​വ​രും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ നി​ശ്ചി​ത കാ​ലാ​വ​ധി ന​ൽ​ക​ണം. നി​യ​മ​സ​ഭ​ക​ളു​ടെ കാ​ലാ​വ​ധി ഏ​കീ​ക​രി​ക്കാ​ൻ ചി​ല ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ന​ട​ത്തു​ന്ന​തി​ന്​ രാ​ഷ്​​ട്രീ​യ​സ​മ​വാ​യം വേ​ണ്ടി​വ​രും. അ​ടി​ക്ക​ടി തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​രു​ന്ന​ത്​ ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്​ വ​ലി​യ പ്ര​യാ​സ​മാ​ണ്​ ഉ​ണ്ടാ​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ചാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം 1983 മു​ത​ൽ ഉ​യ​ർ​ന്നി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വി​ശ​ദീ​ക​രി​ച്ചു. 

തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ചാ​ക്കു​ന്ന​ത്​ നി​ല​വി​ലെ ഭ​ര​ണ​ഘ​ട​നാ ച​ട്ട​ക്കൂ​ടി​ൽ അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന്​ ഏ​താ​നും വ​ർ​ഷം മു​മ്പ്​ നി​യ​മ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more