1 GBP = 104.15
breaking news

യാത്രാവിലക്കിൽ ഇളവ്: നാലുവഴികൾ കൂടി തുറക്കുമെന്ന് ദക്ഷിണ കന്നട ജില്ല ഭരണകൂടം

യാത്രാവിലക്കിൽ ഇളവ്: നാലുവഴികൾ കൂടി തുറക്കുമെന്ന് ദക്ഷിണ കന്നട ജില്ല ഭരണകൂടം

ബം​ഗ​ളൂ​രു: കാ​സ​ർ​കോ​ടി​നും ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​ക്കു​മി​ട​യി​ലെ നാ​ലു​വ​ഴി​ക​ൾ കൂ​ടി തു​റ​ക്കു​മെ​ന്ന് ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ഭ​ര​ണ​കൂ​ടം. മം​ഗ​ളൂ​രു​വി​നും കാ​സ​ർ​കോ​ടി​നു​മി​ട​യി​ൽ ദി​നേ​ന പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ജോ​ലി​ക്കാ​രു​ടെ​യും ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് നാ​ലു എ​ൻ​ട്രി പോ​യ​ൻ​റു​ക​ൾ കൂ​ടി തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഡോ.​കെ.​വി. രാ​ജേ​ന്ദ്ര പ​റ​ഞ്ഞു. കാ​സ​ർ​കോ​ടി​നും ദ​ക്ഷി​ണ ക​ന്ന​ട​ക്കു​മി​ട​യി​ൽ 25 എ​ൻ​ട്രി പോ​യ​ൻ​റു​ക​ളു​ണ്ടാ​യി​ട്ടും നാ​ലു വ​ഴി​ക​ളി​ലൂ​ടെ മാ​ത്ര​മാ​ണ് നി​ല​വി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യി​ൽ​നി​ന്നും രൂ​ക്ഷ വി​മ​ർ​ശ​നം നേ​രി​ട്ട​തോ​ടെ​യാ​ണ് കൂ​ടു​ത​ലാ​യി നാ​ലു വ​ഴി​ക​ൾ കൂ​ടി തു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.

ഇ​തി​നി​ടെ, കേ​ര​ള​ത്തി​ൽ േകാ​വി​ഡ് കേ​സു​ക​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി​ക​ളി​ലെ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ടാ​സ്ക് ഫോ​ഴ്സ് രൂ​പ​വ​ത്ക​രി​ക്കാ​ൻ ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 

കേ​ര​ള​ത്തി​ൽ​നി​ന്നും ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലേ​ക്കും ക​ർ​ണാ​ട​ക​യി​ലെ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും വ​രു​ന്ന​വ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്. അ​തി​ർ​ത്തി​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​യി സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​വി​ടെ​വെ​ച്ച് പ​രി​ശോ​ധി​ക്കാ​മെ​ന്നും അ​തി​ർ​ത്തി ക​ട​ക്കാ​ൻ ത​ട​സ്സ​മി​ല്ലെ​ന്നും ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു. കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​ത്ത​വ​രെ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രി​ക്കും ക​ട​ത്തി​വി​ടു​ക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more