1 GBP = 104.15
breaking news

ലിവർപൂൾ മലയാളികളുടെ പ്രിയങ്കരനായ ജോസ് കണ്ണങ്കര നിര്യാതനായി…

ലിവർപൂൾ മലയാളികളുടെ പ്രിയങ്കരനായ ജോസ് കണ്ണങ്കര നിര്യാതനായി…

ലിവർപൂൾ:- ലിവർപൂളിലെ എല്ലാ മേഖലകളിലും നിറസാന്നിധ്യമായ ജോസ് കണ്ണങ്കര(56) നിര്യാതനായി. ശ്വാസകോശ അർബുദം ബാധിച്ചാണ് മരണമടഞ്ഞത്. നാട്ടിൽ അടൂർ കടമ്പനാട് സ്വദേശിയായ ജോസ് കോതമംഗലത്തിനടുത്ത് കല്ലൂർക്കാട്ടായിട്ടായിരുന്നു വീട് വച്ചിരുന്നത്.  അടൂർ നെല്ലിമുകൾ സ്വദേശിയായ കാഞ്ഞിരക്കാട്ട്  പരേതനായ കെ എം ഇടിക്കുളയുടെ  ഒൻപതു മക്കളിൽ എട്ടാമത്തെയാളാണ്. ഭാര്യ സൂസൻ. വാഴക്കുളം സ്വദേശിയാണ്. രേഷ്മയാണ് ഏകമകൾ. ലിവർപൂൾ സെൻ്റ് തോമസ് ഇൻഡ്യൻ ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

 ജോസ് കണ്ണങ്കരയുടെ  നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ജാക്സൻ തോമസ്, സെക്രട്ടറി സുരേഷ് നായർ, യുക്മ ദേശീയ സമിതിയംഗം കുര്യൻ ജോർജ്, ലിംക പ്രസിഡൻ്റ് തമ്പി ജോസ്, ലിമ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന  കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more