- ഹൈദരാബാദിന് മുന്നിൽ അടിതെറ്റി രാജസ്ഥാൻ; തോൽവി ഒരു റൺസിന്
- പ്രാദേശിക തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ നേട്ടം കൊയ്ത് ലേബർ പാർട്ടി; തകർന്നടിഞ്ഞ് ടോറികൾ
- സ്കോട്ലൻഡിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിട പറഞ്ഞത് റാന്നി സ്വദേശി ജേക്കബ് ചാക്കോ
- ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തി; മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണിനെ തിരിച്ചയച്ചു
- അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികളുടെ അന്ത്യയാത്രാമൊഴി
- ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി
- തമിഴ്നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കോവിഡിന്റെ നിഴലിലും പ്രഭകെടാത്ത പ്രതിഭകൾ……. പൂരക്കാഴ്ചകളുമായി കൊടിയിറങ്ങിയ യുക്മ ദേശീയ വെർച്വൽ കലാമേളയിൽ വ്യക്തിഗത മികവുമായി പ്രതിഭ തെളിയിച്ചവർ ഇവർ….
- Jan 13, 2021
സജീഷ് ടോം
(യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേള പ്രവാസലോകത്തിനാകെ അഭിമാനകരം ആയിരുന്നു. കോവിഡിന്റെ വെല്ലുവിളികളെ സാങ്കേതികവിദ്യയുടെ സാധ്യതകളും സംഘടനാ സംവിധാനത്തിന്റെ കരുത്തുംകൊണ്ട് മറികടന്ന യുക്മ, സാധ്യതകളുടെയും അതിജീവനത്തിന്റെയും പാതയിൽ പുത്തൻ ചരിത്രം എഴുതി ചേർക്കുകയായിരുന്നു.
പതിനൊന്നാമത് യുക്മ ദേശീയ മേളയിൽ വ്യക്തിഗത മികവുമായി പ്രതിഭ തെളിയിച്ചവരെ യു കെ മലയാളികൾക്ക് മുന്നിലും ലോക പ്രവാസിമലയാളി സമൂഹത്തിന് മുന്നിലും അഭിമാനപൂർവ്വം അവതരിപ്പിക്കുകയാണിവിടെ.
നാട്യമയൂരം – മരിയ രാജു
നൃത്ത മത്സരങ്ങളിൽ ഏറ്റവുമധികം പോയിൻറ് കരസ്ഥമാക്കുന്ന കുട്ടിക്ക് മുൻ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡൻ്റും യുക്മയുടെ ഏറ്റവും പ്രിയങ്കരനായ നേതാവുമായിരുന്ന യശശരീരനായ ശ്രീ.രഞ്ജിത്ത് കുമാറിൻ്റെ ഓർമയ്ക്കായി അദ്ദേഹത്തിൻ്റെ കുടുംബം ഏർപ്പെടുത്തിയിരിക്കുന്ന എവർറോളിംഗ് ട്രോഫിയാണ് നാട്യമയൂരം ബഹുമതി. 2020 യുക്മ വെർച്വൽ കലാമേളയിൽ യോർക് ഷെയർ & ഹംമ്പർ റീജിയനിലെ ഇ വൈ സി ഒ ഹൾ അസോസിയേഷനിൽ നിന്നുള്ള മരിയ രാജുവാണ് നാട്യ മയൂര ബഹുമതിക്കർഹയായത്. ഏറ്റുമാനൂർ സ്വദേശി പുളിഞ്ചാക്കിൽ രാജു കുര്യാക്കോസിൻ്റേയും ബിൻസി ജേക്കബിൻ്റേയും രണ്ടാമത്തെ മകളാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ കൊച്ചു മിടുക്കി. ഭരതനാട്യം, സിനിമാറ്റിക് ഡാൻസ് എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും നാടോടി നൃത്തത്തിൽ മൂന്നാം സ്ഥാനവും സബ് ജൂനിയർ വിഭാഗത്തിൽ നേടിയാണ് മരിയ നാട്യ മയൂര നേടിയത്. റിയ രാജു, ഹന്നാ രാജു എന്നിവർ സഹോദരിമാരാണ്. ദിവ്യ ഉണ്ണികൃഷ്ണൻ, കാവ്യ മാധവ് എന്നിവരാണ് മരിയയുടെ ഗുരുക്കൻമാർ. (തേജോമയി ഇൻസ്റ്റിറ്റ്യൂട്ട് )
ഭാഷാ കേസരി
വളർന്ന് വരുന്ന പുതിയ തലമുറയിലെ കുട്ടികളുടെ മലയാള ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി യുക്മയുടെ സമുന്നതനായ ദേശീയ നേതാവ് യശശരീരനായ ശ്രീ. എബ്രാഹം ജോർജിൻ്റെ ഓർമക്കായി അദ്ദേഹത്തിൻ്റെ കുടുംബം ഏർപ്പെടുത്തിയിരിക്കുന്ന ബഹുമതിയാണ് ഭാഷാ കേസരി.ഇത്തവണ ഭാഷാ കേസരി ബഹുമതി രണ്ട് പേർ ചേർന്നാണ് പങ്കുവയ്ക്കുന്നത്.
1. സൈറാ മരിയ ജിജോ
യുക്മ മിഡ്ലാൻഡ്സ് റീജിയണിലെ ബി സി എം സി അസോസിയേഷനിലെ സൈറാ മരിയ ജിജോ, കഴിഞ്ഞ രണ്ട് വർഷവും ഭാഷാ കേസരി ബഹുമതി കരസ്ഥമാക്കിയിരുന്നതാണ്. ബർമിംങ്ഹാം യൂണിവേഴ്സിറ്റിയിലെ കാറ്ററിംഗ് മാനേജരായ ജിജോ ഉതുപ്പിൻ്റേയും യുക്മ വൈസ് പ്രസിഡൻ്റും ഫിസിയോ തെറാപ്പിസ്റ്റുമായ ലിറ്റി ജിജോയുടെയും മൂത്ത മകളാണ് സൈറാ. ഇയർ 9 വിദ്യാർത്ഥിനിയായ സൈറാ മോണോ ആക്ട്, പദ്യപാരായണം എന്നീ മത്സരങ്ങളിൽ രണ്ടാം സ്ഥാനം നേടിയാണ് സൈറ ഭാഷാ കേസരി കരസ്ഥമാക്കിയത്. റബേക്ക ആൻ ജിജോ സഹോദരിയാണ്.
2. ടെസ്സ ജോൺ
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ കേംബ്രിഡ്ജ് മലയാളി അസോസിയേഷനിൽ നിന്നുള്ള ടെസ്സ ജോൺ കൂടി ഭാഷാ കേസരി ബഹുമതി സൈറയോടൊപ്പം പങ്കുവച്ചു. മണിമല വഴിപ്പറമ്പിൽ സ്റ്റാൻലി തോമസിൻ്റേയും സൂസൻ ഫ്രാൻസീസിൻ്റെയും മൂത്ത മകളാണ് ടെസ്സ ജോൺ. സെൻ്റ്. ബെഡ്സ് ഇൻ്റർ ചർച്ച് സ്കൂളിലെ ഇയർ 10 വിദ്യാർത്ഥിനിയാണ് ടെസ്സ. മലയാളം പ്രസംഗം ഒന്നാം സ്ഥാനവും, പദ്യപാരായണം മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് ടെസ്സ ഭാഷാ കേസരി ബഹുമതി നേടിയത്. മെലീസ ജോൺ സഹോദരിയാണ്.
വ്യക്തിഗത ചാമ്പ്യൻമാർ
കിഡ്സ് വിഭാഗം:- ജാൻവി ജയേഷ് നായർ
കുട്ടനാട് എടത്വ സ്വദേശിയായ മുരളീ നിലയത്തിൽ വിപ്റോയിൽ ഐ ടി ഉദ്യോഗസ്ഥരായ ജയേഷ് കുമാറിൻ്റെയും അനുഗ്രഹീത ഗായിക അനു ചന്ദ്രയുടെയും മകളായ ജാൻവി ജയേഷ് നായർ. സോളോസോംഗ്, സ്റ്റോറി ടെല്ലിംഗ് മത്സരങ്ങളിൽ ഒന്നാം സമ്മാനവും, സിനിമാറ്റിക് ഡാൻസിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ജാൻവി കിഡ്സ് വിഭാഗം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. ഇയർ 2 വിദ്യാർത്ഥിനിയാണ്. വിൽഷെയർ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ജാൻവി കലാമേളയിൽ പങ്കെടുത്തത്.
സബ് ജൂനിയർ വിഭാഗം:-
ഇവാ മരിയ കുര്യാക്കോസ് & മരിയ രാജു
ഇവാ മരിയ കുര്യാക്കോസ്
എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ഡോ.ജോജി കുര്യാക്കോസിൻ്റേയും ഡോ. ദീപാ ജേക്കബ്ബിൻ്റെയും ഏകമകളായ ഇവാ മരിയ കുര്യാക്കോസ് നാടോടി നൃത്തം, മോഹിനിയാട്ടം എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും, മോണോ ആക്ടിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സബ് ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പ് പങ്കുവച്ചത്. യോർക് ഷെയർ & ഹംമ്പർ റീജിയനിലെ ഇ വൈ സി ഒ ഹൾ അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ഇവാ കലാമേളയിൽ പങ്കെടുത്തത്.
മരിയ രാജു
യോർക് ഷെയർ & ഹംമ്പർ റീജിയനിലെ ഇ വൈ സി ഒ ഹൾ അസോസിയേഷനിലെ തന്നെ മരിയ രാജുവാണ് സബ് ജൂനിയർ വ്യക്തിഗത വിഭാഗം ചാമ്പ്യൻഷിപ്പ് ഇവയോടൊപ്പം പങ്കുവച്ചത്. മരിയ രാജു മരിയ നാട്യ മയൂരം ബഹുമതിയും നേടിയിരുന്നു.
ജൂനിയർ വിഭാഗം – ടോണി അലോഷ്യസ്
തിരുവനന്തപുരം വഴുതക്കാട് സ്വദേശികളും ഐ ടി ഉദ്യോഗസ്ഥരുമായ അലോഷ്യസ് ഗബ്രിയേലിൻ്റെയും ജിജി അലോഷ്യസിൻ്റേയും രണ്ടാമത്തെ മകനായ ടോണി അലോഷ്യസ് ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം, പ്രസംഗം (ഇംഗ്ലീഷ് ), എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ടോണി വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. തുടർച്ചയായി രണ്ടാം വർഷവും കലാപ്രതിഭ പട്ടവും ടോണിയാണ് നേടിയത്. ലൂട്ടൺ കേരളൈറ്റ്സ് അസോസിയേഷനിൽ നിന്നുള്ള ടോണി ഐൽസ്ബറി ഗ്രാമർ സ്കൂളിലെ ജി സി എസ് ഇ വിദ്യാർത്ഥിയാണ്. പിയാനോ, ഡ്രംസ് എന്നീ മ്യൂസിക്കൽ ഇൻസ്ട്രുമെൻറിലും പ്രാഗത്ഭ്യം തെളിയിച്ച ടോണി കരാട്ടേ ബ്രൗൺ ബെറ്റ് ധാരിയാണ്.
സീനിയർ വിഭാഗം – ആനി അലോഷ്യസ്
ടോണി അലോഷ്യസിൻ്റെ സഹോദരിയാണ് സീനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയ ആനി അലോഷ്യസ്. ഐൽസ്ബറി ഗ്രാമർ സ്കൂളിൽ എ ലെവൽ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ആനി. സോളോ സോംഗ്, കീബോർഡ്, മോഹിനിയാട്ടം എന്നീ മത്സരങ്ങളിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയാണ് ആനി സീനിയർ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.2020 – ലെ യുക്മ കലാമേളയുടെ കലാ തിലകം പദവി കരസ്ഥമാക്കിയതും ആനി തന്നെയാണ്. വെസ്റ്റേൺ മ്യൂസിക്, കർണാടിക് മ്യൂസിക്, പിയാനോ എന്നീ ഇനങ്ങളിലും മികവ് തെളിയിച്ച ആനി കരാട്ടേ ബ്രൗൺ ബെൽറ്റ് ധാരികൂടിയാണ്.
ജെ എം പി സോഫ്റ്റ്വെയർ സാങ്കേതിക മികവിന്റെ വിജയം
ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന JMP സോഫ്റ്റ്വെയർ എന്ന സ്ഥാപനത്തിന്റെ സാങ്കേതിക മികവിന്റെ വിജയം കൂടിയാണ് പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേള. കഴിഞ്ഞ രണ്ട് വർഷം ഉപയോഗിച്ച് വിജയകരമെന്ന് തെളിയിച്ച ഡിജിറ്റൽ കലാമേള സോഫ്റ്റ്വെയർ, ആവശ്യമായ മാറ്റങ്ങളോടെ പൂർണ്ണമായി കുറ്റമറ്റ രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞത് 2020 ലെ വെർച്വൽ കലാമേളയുടെ ഒരു വലിയ വിജയ കാരണമായി. യുക്മയുടെ സഹയാത്രികനും, സൗത്ത് ഈസ്റ്റ് റീജിയന്റെ മുൻ സെക്രട്ടറിയുമായ ജോസ് പി എം വർഷങ്ങളായി നടത്തിവരുന്ന JMP software.co.uk എന്ന സ്ഥാപനം നേഴ്സിംഗ് ഏജൻസികളുടെ റോട്ട മാനേജ്മെന്റുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയറുകൾ ആണ് പ്രധാനമായും ഡെവലപ് ചെയ്യുന്നത്.
യുക്മ പുതുവത്സര ആഘോഷവും കലാമേളയുടെ ഫലപ്രഖ്യാപനവും കാണുവാൻ താഴെ ക്ലിക്ക് ചെയ്യുക.
https://www.facebook.com/uukma.org/videos/179615383876587/
https://www.facebook.com/uukma.org/videos/855319391989532/
Latest News:
ഹൈദരാബാദിന് മുന്നിൽ അടിതെറ്റി രാജസ്ഥാൻ; തോൽവി ഒരു റൺസിന്
ഐപിഎല്ലിൽ രാജസ്ഥാനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം. ഒരു റൺസിനാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്. 202 റൺസ...പ്രാദേശിക തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ നേട്ടം കൊയ്ത് ലേബർ പാർട്ടി; തകർന്നടിഞ്ഞ് ടോറികൾ
ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലുകളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ആദ്യ ഫലം പ്രഖ്യാപിക്കുമ്പോൾ ലേബർ പ...സ്കോട്ലൻഡിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിട പറഞ്ഞത് റാന്നി സ്വദേശി ജേക്കബ് ചാക്കോ
ഷാജി കൊറ്റിനാട്ട് സ്കോട്ട്ലൻ്റി ലെ ഫാല്കിർക്കിൽ ആദ്യ കാല പ്രവാസിയും, കഴിഞ്ഞ 23 വര്‍ഷമായി ആരോഗ്യ ...ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തി; മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണിനെ തിരിച്ചയച്ചു
ലണ്ടൻ: തിരഞ്ഞെടുപ്പിൽ ഫോട്ടോ ഐഡി നിര്‍ബന്ധമെന്ന നിർദ്ദേശം അവതരിപ്പിച്ചത് ബോറിസ് ജോൺസൺ പ്രധാനമന്ത്രിയ...അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികളുടെ അന്ത്യയാത്രാമൊഴി
ലണ്ടൻ: ലണ്ടനിലെ ഹാർലോയിൽ മരണമടഞ്ഞ അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികൾ യാത്രാ മൊഴിയേകും. അടു...ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി
ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായിBBC സംപ്രേഷണം ചെയ്യുന്ന മെയ് നാലാം തിയതി Coventry യിൽ വച്ച് നടക്കു...തമിഴ്നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തമിഴ്നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന...ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സിന് ജയം. ചെപ്പോക്...
Post Your Comments Here ( Click here for malayalam )
Latest Updates
- ഹൈദരാബാദിന് മുന്നിൽ അടിതെറ്റി രാജസ്ഥാൻ; തോൽവി ഒരു റൺസിന് ഐപിഎല്ലിൽ രാജസ്ഥാനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം. ഒരു റൺസിനാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്. 202 റൺസ് വിജയലക്ഷ്യം നോക്കി ഇറങ്ങിയ രാജസ്ഥാന് 200 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. നിതീഷ് റെഡ്ഡി (42 പന്തിൽ 76), ട്രാവിസ് ഹെഡ് (44 പന്തിൽ 58) എന്നിവരുടെ ഇന്നിംഗ്സാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. 3 വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 201 എന്ന സ്കോറിലെത്തിയത്. രാജസ്ഥാന് വേണ്ടി ആവേഷ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. യൂസ്വേന്ദ്ര ചാഹൽ നാല് ഓവറിൽ 62 റൺസ്
- തമിഴ്നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തമിഴ്നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ആദ്യമായാണ് ചൂടിന് മുന്നറിയിപ്പായി ഓറഞ്ച് അലേർട്ട് പ്രഖ്യാപിയ്ക്കുന്നത്. കൃഷ്ണഗിരി, ധർമ്മപുരി, കള്ളക്കുറിച്ചി, പെരമ്പലൂർ, കരൂർ, ഈറോഡ്, നാമക്കൽ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. റാണിപ്പേട്ട്, വെല്ലൂർ, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, സേലം, ട്രിച്ചി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 ഡിഗ്രി സെൽസ്യഷിനു
- ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സിന് ജയം. ചെപ്പോക്കില്‍ വച്ചുനടന്ന മത്സരത്തില്‍ ബെയര്‍സ്റ്റോയും റുസോയും ചേര്‍ന്ന് പഞ്ചാബിന് ശക്തമായ തുടക്കം നല്കി. ഒരു സിക്സും ഏഴ് ഫോറും അടിച്ച് 30 പന്തില്‍ 46 റണ്‍സെടുത്താമണ് ബെയര്‍സ്റ്റോ പുറത്തായത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയിക്വാദ് ആണ് ടോപ് സ്കോറര്‍
- സൂര്യാഘാതമേറ്റ് വീണ്ടും മരണം; മലപ്പുറം സ്വദേശി മരിച്ചു സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശിയാണ് സൂര്യാഘാതമേറ്റ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെയാണ് സൂര്യതപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.വ്യാഴാഴ്ച രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും
- മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കും. സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റുകൾ വർധിപ്പിക്കാനുമാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം കുറവാണെന്ന പരാതി മുൻ വർഷങ്ങളിലും ഉയർന്നിരുന്നു. കഴിഞ്ഞവർഷം നിരവധി വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതോടെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം മലപ്പുറത്തിന്
click on malayalam character to switch languages