1 GBP = 104.15
breaking news

“സ്വന്തം ദാസേട്ടൻ” എണ്പത്തിയൊന്നാം പിറന്നാളാഘോഷിക്കുന്ന ദാസേട്ടന് ആദരവാർപ്പിച്ച് എം എം എൽ

“സ്വന്തം ദാസേട്ടൻ” എണ്പത്തിയൊന്നാം പിറന്നാളാഘോഷിക്കുന്ന ദാസേട്ടന് ആദരവാർപ്പിച്ച് എം എം എൽ

പ്രായം കൂടുംതോറും ശബ്ദത്തിനു പ്രായം കുറയുന്ന, നമ്മൾ കണ്ട ഒരേ ഒരു സംഗീത വിസ്മയം,നമ്മുടെ സ്വന്തം ദാസേട്ടൻ , ജനുവരി 10 ന് 81 ആം പിറന്നാൾ ആഘോഷിക്കുന്നു,

ദാസേട്ടൻ പാടിയ 81 സൂപ്പർ ഹിറ്റ്
ഗാനങ്ങളുമായി MML with 81 on ദാസേട്ടൻസ് 81 എന്ന സംഗീത വിരുന്ന്അണിയിച്ചൊരുക്കുകയാണ്.

യുകെയിലെ ഗായകരുടെയും സംഗീത പ്രേമികളുടെയും ഏറ്റവും വലിയ കൂട്ടായ്മയായ മലയാളം മ്യൂസിക്ക് ലവേഴ്സ് – MML ന്റെ വകയായി plan ചെയുന്ന സംഗീത വിരുന്നിലേയ്ക് എല്ലാ MML സുഹൃത്തുക്കളുടെയും സാന്നിധ്യം ക്ഷണിക്കുന്നു.

ദാസേട്ടന്റെ 81 അനശ്വര ഗാനങ്ങൾ കോർത്തിണക്കി ചെയുന്ന chain song MML കൂട്ടായ്മയിലെ അൻപതോളം ഗായകർ തന്നെയാണ് പാടുന്നത് എന്ന് UKയിലെ ഫേസ് ബുക്ക് ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ്

ദാസേട്ടന് വേണ്ടിയുള്ള ഈ സംഗീതത്തോണി MML ഗായകർ ചേർന്ന് തുഴയുന്ന സംഗീത കാഴ്ച നേരിൽ കണ്ട് ആസ്വദിക്കുവാൻ
എല്ലാ സംഗീത പ്രേമികളെയും MML ൻ്റെ FB ലൈവ് ഷോയിലേക്ക് സ്വാഗതം ചെയ്യുന്നു.

ദാസേട്ടൻ്റെ എൺപത്തിയൊന്നാം ജന്മദിനമായ ജനു 10 ഞായറാഴ്ച UK സമയം 6:30 ന് ആണ്
ഈ സംഗീത പരിപാടി ലൈവ് ആയി അവതരിപ്പിക്കുന്നത്

ഈ സംഗീത വിരുന്ന് ആസ്വദിക്കുന്നതിനായി MML ൻ്റെ പേജ് സന്ദർശിക്കുക: ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.

https://fb.me/e/10fOc0iWk

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more