1 GBP = 104.15
breaking news

എബ്രഹാം സ്‌കറിയ ചേട്ടന് ഉചിതമായ അന്ത്യാഞ്ജലി നല്‍കാനൊരുങ്ങി ലിവർപൂൾ മലയാളികള്‍; പൊതുദര്‍ശനം നാളെ ശനിയാഴ്ച ബർക്കിൻ ഹെഡിൽ; സംസ്‌കാരം അടുത്ത ബുധനാഴ്ച മാഞ്ചസ്റ്റർ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ലിവര്‍പൂളിൽ….

ലിവര്‍പൂള്‍: ഈമാസം ഒന്നാം തീയതി കോവിഡ് ബാധിച്ചു മരണമടഞ്ഞ ലിവര്‍പൂളിലെ എബ്രഹാം സ്‌കറിയ ചേട്ടന് അടുത്ത ബുധനാഴ്ച (11/11/20) ലിവർപൂളിൽ അന്ത്യവിശ്രമമൊരുങ്ങും. ഏവർക്കും പ്രിയങ്കരനായിരുന്ന എബ്രഹാം ചേട്ടന് ഏറ്റവും ഉചിതമായ അവസാന യാത്രയയപ്പ് നല്‍കാനൊരുങ്ങുകയാണ് കണ്ണീരോടെ യുകെ മലയാളികള്‍. 

നാളെ ശനിയാഴ്‌ച (7/11/20) പൊതുദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. നാളെ ശനിയാഴ്ച ബർക്കിൻ ഹെഡിലെ ലോറന്‍സ് ജോണ്‍സ് ഫ്യൂണറല്‍ ഡയറക്ടേഴ്‌സില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ മൂന്നു മണി വരെയാണ് പൊതുദര്‍ശനത്തിന് സൗകര്യം ഉള്ളത്. പൊതുദർശനത്തിനെത്തുന്നവർ ഇന്ന് വെള്ളി (6/11/201 വൈകുന്നേരം 7 മണിക്ക് മുൻപായി അതിനായി ഏർപ്പെടുത്തിയിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് അറിയിക്കുന്നു. വാഹന പാര്‍ക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. പൊതുദർശനത്തിനെത്തുന്നവർ മൃതദേഹത്തിൽ വയ്ക്കുവാൻ പൂക്കൾ എടുക്കേണ്ടതില്ല എന്ന് പ്രത്യേകം അറിയിക്കുന്നു.

അടുത്ത ബുധനാഴ്ചയാണ് (11/11/20) മൃതസംസ്കാര ശുശ്രൂഷകളും സംസ്‌കാരവും നടക്കുന്നത്. മാഞ്ചസ്റ്ററിലെ സെന്റ് ജോര്‍ജ്ജ് ക്‌നാനായ ദേവാലയത്തില്‍ രാവിലെ 10 മുതൽ 12 വരെ പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും തുടർന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരു മണി വരെ നടക്കുന്ന ശവസംസ്കാര ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ.സജി എബ്രഹാം കെച്ചേത്ത് നേതൃത്വം നൽകുന്നതായിരിക്കും. ക്നാനയ വോയ്സിലൂടെ തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
ദേവാലയ ശുശ്രൂഷകൾക്ക് ശേഷം രണ്ടു മണിയോടെ ലിവര്‍പൂളിലെ എവേര്‍ട്ടന്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും.

പൊതുദർശനത്തിന് രജിസ്റ്റർ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

നാളെ ശനിയാഴ്ച പൊതുദർശനം അനുവദിച്ചിരിക്കുന്ന ബർക്കിൻ ഹെഡിലെ ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന്റെ വിലാസം:-

Laurence Jones Funeral Directors 8 Stanley Ln Eastham, Birkenhead, CH62 0AG7.

പൊതു ദർശനത്തിനെത്തുന്നവർ വാഹനം  പാര്‍ക്ക് ചെയ്യേണ്ട വിലാസം:- 

Eastham, Rake, Birkenhead,Wirral,CH62 6AN.

മൃതസംസ്കാര ശുശ്രൂഷകൾ നടക്കുന്ന മാഞ്ചസ്റ്ററിലെ ദേവാലയത്തിന്റെ വിലാസം:-

St George Knanaya Church,High gate lane, Little Hilton, Manchester, M38 9SZ.

മൃതദേഹം സംസ്കരിക്കുന്ന ലിവർപൂളിലെ സെമിത്തേരിയുടെ വിലാസം:

Everton Cemetry Long Ln, Liverpool, L9 9AG.

ഏകദേശം രണ്ടു പതിറ്റാണ്ടായി ലിവര്‍പൂളിലെ ഫസാര്‍ക്കലിയില്‍ താമസിച്ചിരുന്ന എബ്രഹാം സ്‌കറിയ എന്ന അനിയന്‍ ചേട്ടൻ കോവിഡ് ബാധിച്ചു രണ്ടാഴ്ചയിലെറെ വെന്റിലേറ്ററില്‍ ജീവന്‍ നിലനിര്‍ത്താന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് മരണത്തിനു കീഴടങ്ങിയത്. ആഴ്ചകള്‍ക്കു മുന്‍പേ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എബ്രഹാം ചേട്ടന് കടുത്ത ശ്വാസതടസ്സം അനുഭവ പ്രയാസപ്പെട്ടതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിൽ  ആക്കിയത്. എന്നാല്‍ ഇതുകൊണ്ടും അദ്ദേഹത്തിന്റെ ആരോഗ്യ നില വീണ്ടെടുക്കുന്നതിന് സാധിക്കാതെ വരികയായിരുന്നു.

അവസാനം കുടുംബാംഗങ്ങളെ അദ്ദേഹം ജീവിതത്തിലേക്ക്  തിരിച്ചു വരുവാനുള്ള സാധ്യത കുറവാണെന്ന് അറിയിക്കുകയും ചെയ്തിതിരുന്നു. ഒക്ടോബർ 28 അറുപത്തിയഞ്ചാമത്   ജന്മദിനം കടന്നു പോയത് പോലും അറിയാതെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ആണെന്ന് പോലും അറിയാതെ സാമൂഹ്യ മാധ്യമങ്ങളില്‍ ജന്മദിന ആശംസകള്‍ അറിയിച്ച സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും തേടിയെത്തിയത് അവിശ്വസനീയമായ മരണ വാര്‍ത്ത ആയിരുന്നു. പൊതു കാര്യങ്ങളിൽ നിന്നെല്ലാം മാറി നിന്നുകൊണ്ട് ആത്മീയ കാര്യങ്ങളില്‍ എല്ലായ്പ്പോഴും ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനം നടത്തിയിരുന്ന എബ്രഹാം ചേട്ടൻ ലിവര്‍പൂളുകാര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായ വ്യക്തി കൂടിയായിരുന്നു.

പത്തനംതിട്ട ജില്ലയില്‍ റാന്നി സ്വദേശി ആണ്. ലിവര്‍പൂളില്‍ തന്നെയുള്ള ബ്രദേഴ്സ് ഓഫ് ചാരിറ്റിയില്‍ ജീവനക്കാരന്‍ ആയിരുന്നു. സൗദി അറേബ്യയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ പരേതന്‍ 18 വര്‍ഷത്തോളമായി ലിവര്‍പൂളില്‍ കുടുംബ സമേതം സ്ഥിരതാമസമായിരുന്നു. യുകെയില്‍ അനേകം ബന്ധുമിത്രാതികള്‍ ഉള്ള പരേതന്‍ താമ്രത്ത് കുടുംബാംഗം ആണ്. മാഞ്ചസ്റ്റര്‍ സെൻ്റ് ജോർജ് ക്നാനായ യാക്കോബായ പള്ളി  ഇടവകാംഗമായിരുന്നു പരേതന്‍. ഇടവകയുടെ മുന്‍ സെക്രട്ടറിയായും ആത്മീയ പ്രവര്‍ത്തനങ്ങളിലും വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

ലിവര്‍പൂളില്‍ തന്നെ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്ന കുഞ്ഞുമോള്‍ സ്‌കറിയ ഭാര്യയും ക്രിസി, ക്രിസ്പിന്‍ എന്നിവര്‍ മക്കളുമാണ്. ബിമല്‍, പ്രിയങ്ക എന്നിവരാണ് മരുമക്കൾ.

പൊതുദർശനത്തിന് രജിസ്റ്റർ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

നാളെ ശനിയാഴ്ച പൊതുദർശനം അനുവദിച്ചിരിക്കുന്ന ബർക്കിൻ ഹെഡിലെ ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന്റെ വിലാസം:-

Laurence Jones Funeral Directors 8 Stanley Ln Eastham, Birkenhead, CH62 0AG7.

പൊതു ദർശനത്തിനെത്തുന്നവർ വാഹനം  പാര്‍ക്ക് ചെയ്യേണ്ട വിലാസം:- 

Eastham, Rake, Birkenhead,Wirral,CH62 6AN.

മൃതസംസ്കാര ശുശ്രൂഷകൾ നടക്കുന്ന മാഞ്ചസ്റ്ററിലെ ദേവാലയത്തിന്റെ വിലാസം:-

St George Knanaya Church,High gate lane, Little Hilton, Manchester, M38 9SZ.

മൃതദേഹം സംസ്കരിക്കുന്ന ലിവർപൂളിലെ സെമിത്തേരിയുടെ വിലാസം:-

Everton Cemetry Long Ln, Liverpool, L9 9AG.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more