- യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ. കായികമേള അറ്റ്ലോസ് 2024 ജൂൺ 8നു ലുട്ടനിൽ …
- കാൻസർ ചികിത്സയിൽ പുരോഗതി; ചാൾസ് രാജാവ് പൊതു ചുമതലകൾ പുനരാരംഭിക്കും
- റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് സഹായം; രണ്ടു ബ്രിട്ടീഷ് യുവാക്കൾക്കെതിരെ കുറ്റം ചുമത്തി; മൂന്നുപേർ കസ്റ്റഡിയിൽ
- യു.എസിൽ ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതരെന്ന് അംബാസിഡർ
- ഗസ്സയിൽ നിന്ന് ബോംബുകൾ ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ നീക്കണമെങ്കിൽ 14 വർഷമെടുക്കുമെന്ന് വിദഗ്ധർ
- നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച
- ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു
സ്വാതന്ത്ര്യദിനത്തിന്റെ ത്യാഗോജ്ജ്വല സ്മരണകൾക്ക് യുക്മ സാംസ്കാരിക വേദിയുടെ സംഗീതാർച്ചന ….”Let’s Break It Together” സ്പെഷ്യൽ ലൈവ് ഷോയിൽ ദേശഭക്തി ഗാനങ്ങളുടെ രാഗമാലയുമായ് നാളെ 15/08/20, ശനി 4 PM ന് എത്തുന്നത് ബർമിംഗ്ഹാം BCMC യുടെ നാല് സുവർണ്ണ താരങ്ങൾസൈറ ജിജോയും ആഷ്നി ഷിജുവും അന്ന ജിമ്മിയും ജോഷ്വ മാർട്ടിനും….
- Aug 14, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ആഗസ്റ്റ് 15, ശനിയാഴ്ച4 PM ന് (ഇൻഡ്യൻ സമയം രാത്രി 8.30) സ്വാതന്ത്ര്യദിന സ്പെഷ്യൽ ലൈവിൽ ദേശഭക്തി ഗാനങ്ങൾ കോർത്ത രാഗമാലയുമായ് എത്തുന്നത് ബർമിംഗ്ഹാം BCMC യുടെ സുവർണ്ണ താരങ്ങൾ സൈറ ജിജോ, ആഷ്നി ഷിജു, അന്ന ജിമ്മി, ജോഷ്വ മാർട്ടിൻ എന്നിവരാണ്. ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ “Let’s Break It Together” ൽ സാന്ദ്ര സംഗീതത്തിന്റെ മനോഹര മുഹൂർത്തങ്ങൾ തീർക്കാനെത്തുന്ന സൈറ ജിജോ, ആഷ്നി ഷിജു, അന്ന ജിമ്മി എന്നിവർ യു കെ യിലെ പ്രശസ്തരായ പുതുതലമുറ ഗായികമാരാണ്. ഇവരോടൊപ്പം കീബോർഡുമായി ജോഷ്വ മാർട്ടിൻ കൂടി ലൈവിൽ ചേരുന്നതോടെ സാന്ദ്ര സംഗീതത്തിന്റെ വർണ്ണ വിസ്മയ കാഴ്ചകൾ ഒരുങ്ങുകയായി.
“സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം” എന്ന് പാടിയ മഹാകവിയുടെ നാട്ടിൽ നിന്നും വന്ന് നമുക്ക് പാരതന്ത്ര്യം വിധിച്ച ബ്രിട്ടീഷ് മണ്ണിൽ കുടിയേറ്റക്കാരായി ജീവിക്കുന്ന പുതു തലമുറയ്ക്ക് സ്വാതന്ത്ര്യത്തിന്റെ മഹത്വം പരിചയപ്പെടുത്തുന്ന, ദേശഭക്തി പ്രോജ്വലിപ്പിക്കുന്ന ഒരു ലൈവ് ഷോയാണ് കുട്ടികൾ ഒരുക്കുന്നത്.
യു കെ യിലെ പുതുതലമുറ ഗായികമാരിൽ ഏറെ ശ്രദ്ധേയയാണ് സൈറ ജിജോ. ഗാന ഗന്ധർവൻ പദ്മ വിഭൂഷൺ ഡോ.കെ.ജെ. യേശുദാസ്, മലയാളത്തിന്റെ വാനമ്പാടി പദ്മശ്രീ കെ.എസ്സ്. ചിത്ര എന്നിവരോടൊപ്പം വേദി പങ്കിടുവാനുള്ള അവസരം ലഭിച്ച സൈറ, ബർമിംഗ്ഹാമിലെ ജിജോ ഉതുപ്പിന്റേയും യുക്മ വൈസ് പ്രസിഡന്റ് ലിറ്റി ജിജോയുടേയും മകളാണ്.ബർമിംഗ്ഹാം സെന്റ്. പോൾസ് സ്കൂൾ ഫോർ ഗേൾസിൽ ഇയർ 8 വിദ്യാർത്ഥിനിയായ സൈറ, 2019 ൽ നടന്ന “സിങ് വിത്ത് പദ്മ വിഭൂഷൺ ഡോ.കെ.ജെ. യേശുദാസ്” കോമ്പറ്റീഷൻ വിന്നറായി. നൂറ് കണക്കിന് വേദികളിൽ പാടുവാനുള്ള അവസരം ലഭിച്ചിട്ടുള്ള ഈ 13 വയസ്സ്കാരി “സിങ് വിത്ത് പദ്മശ്രീ കെ.എസ്സ് ചിത്ര” കോമ്പറ്റീഷനിൽ മൂന്നാം സമ്മാനാർഹയായി. യുക്മ റീജിയണൽ, നാഷണൽ കലാമേളകളിലെ സ്ഥിരം വിജയിയായ സൈറ, 2018, 2019 വർഷങ്ങളിൽ നാഷണൽ കലാമേളയിൽ “ഭാഷാകേസരി” പട്ടം കരസ്ഥമാക്കി. 2018 ലെ യുക്മ ദേശീയ കലാമേളയിൽ സബ്ബ് ജൂണിയർ വിഭാഗം ചാമ്പ്യനുമായിരുന്നു സൈറ. ദീക്ഷ സ്കൂൾ ഓഫ് മ്യൂസിക് ആന്റ് ഡാൻസ് സ്കൂളിലെ ആരതി അരുണിന്റെ ശിക്ഷണത്തിൽ കർണാടക സംഗീതം അഭ്യസിക്കുന്ന സൈറ, ലോക് ഡൌൺ സമയത്ത് ദീക്ഷ സ്കൂൾ ഓഫ് മ്യൂസിക് നടത്തിയ ഫേസ്ബുക്ക് ലൈവിൽ പങ്കെടുത്ത് ആസ്വാദകരുടെ അനുമോദനങ്ങൾ ഏറ്റ് വാങ്ങി.
ബർമിംഗ്ഹാമിലെ ഷിജു ജോസ് – നിഷ ഷിജു ദമ്പതികളുടെ മകളാണ് ആഷ്നി ഷിജു. അനുഗ്രഹീത ശബ്ദത്തിന് ഉടമയായ ഈ 14 വയസ്സ്കാരി, ബർമിംഗ്ഹാം കിങ് എഡ്വേർഡ് VI ക്യാമ്പ്ഹിൽ സ്കൂൾ ഫോർ ഗേൾസിൽ ഇയർ 9 വിദ്യാർത്ഥിനിയാണ്. അഞ്ചാമത്തെ വയസ്സ് മുതൽ വേദികളിൽ പാടി തുടങ്ങിയ ആഷ്നി ചർച്ച് കൊയർ ഗ്രൂപ്പിലും സജീവാംഗമാണ്. യുക്മ റീജിയണൽ, നാഷണൽ കലാമേളകൾ, BCMC പ്രോഗ്രാംസ്, ബൈബിൾ കലോത്സവം ഉൾപ്പടെ നിരവധി വേദികളിൽ പെർഫോം ചെയ്തിട്ടുള്ള ആഷ്നി, കീബോർഡും വയലിനും പരിശീലിക്കുന്നുണ്ട്. 2017 ൽ യുക്മ റീജിയണൽ കലാമേളയിൽ വ്യക്തിഗത ചാംപ്യനായിരുന്ന ആഷ്നി യുക്മ നാഷണൽ കലാമേളയിലും ബൈബിൾ കലോത്സവത്തിലും നിരവധി തവണ വിജയിയായിട്ടുണ്ട്. കഴിഞ്ഞ മൂന്നര വർഷമായി ദീക്ഷ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് സ്കൂളിലെ ആരതി അരുണിന് കീഴിൽ സംഗീതം അഭ്യസിക്കുന്ന ആഷ്നി 2020 ലെ BBC യങ് കമ്പോസർ കോമ്പറ്റീഷനിലും പങ്കെടുത്തിട്ടുണ്ട്.
“ഈശോയുടെ പുഞ്ചിരി” എന്ന ഷാജി തുമ്പേച്ചിറയിലച്ചന്റെ ആൽബത്തിലൂടെ യു കെ മലയാളികൾക്ക് സുപരിചിതയായ അന്ന ജിമ്മി, ബർമിംഗ്ഹാമിലെ ജിമ്മി മൂലംകുന്നത്തിന്റേയും അനു ജിമ്മിയുടേയും മകളാണ്. സോളിഹൾ സെന്റ്. പീറ്റേഴ്സ് കാത്തലിക് സ്കൂളിലെ ഇയർ 8 വിദ്യാർത്ഥിനിയാണ് ഈ 13 വയസ്സ്കാരി. യുക്മ റീജിയണൽ, നാഷണൽ കലാമേളകൾ, ബൈബിൾ കലോത്സവം, BCMC പ്രോഗ്രാംസ് ഉൾപ്പടെ നൂറ് കണക്കിന് വേദികളിൽ പ്രോഗ്രാമുകൾ ചെയ്തിട്ടുള്ള അന്ന ഡാൻസിലും സ്പോർട്സിലും തല്പരയാണ്. യുക്മ നാഷണൽ കലാമേളയിൽ സോളോ സോങ് വിജയിയായിട്ടുള്ള അന്ന ബൈബിൾ കലോത്സവം സോളോ സോങ്ങിൽ 2017 ൽ ഒന്നാം സ്ഥാനവും 2019 ൽ രണ്ടാം സമ്മാനവും നേടി. ദീക്ഷ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിലെ ആരതി അരുണിന്റെ ശിഷ്യയായ അന്ന “സമർപ്പണ” മ്യൂസിക് ആൻഡ് ഡാൻസ് പ്രോഗ്രാമിൽ പങ്കെടുക്കുന്നുണ്ട്. സ്കൂൾ കൊയറിലും സ്കൂൾ ഡ്രാമാ ക്ളബ്ബിലും പ്രമുഖാംഗമായ അന്ന, ലോക് ഡൌൺ സമയത്ത് ഫ്രണ്ട്ലൈൻ വർക്കേഴ്സിന് വേണ്ടി സംഘടിപ്പിച്ച നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.
ബർമിംഗ്ഹാമിലെ മാർട്ടിൻ പോൾ – സോഫി മാർട്ടിൻ ദമ്പതികളുടെ മകനാണ് കീബോർഡിൽ അനുപമ സംഗീതം തീർക്കുന്ന ജോഷ്വ മാർട്ടിൻ. കിങ് എഡ്വേർഡ് ആസ്റ്റൺ സ്കൂൾ ഫോർ ബോയ്സിലെ ഇയർ 11 വിദ്യാർത്ഥിയാണ് ഈ 16 വയസ്സ്കാരൻ. നന്നേ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ സംഗീതാഭിമുഖ്യം പ്രകടിപ്പിച്ച ജോഷ്വ ആറ് വയസ്സ് മുതൽ കീബോർഡ് പഠിക്കാൻ തുടങ്ങി. യുക്മ റീജിയണൽ കലാമേള, ബൈബിൾ കലോത്സവം, BCMC പ്രോഗ്രാംസ് ഉൾപ്പടെ നിരവധി വേദികളിൽ കഴിവ് തെളിയിച്ചിട്ടുള്ള ജോഷ്വ, റീജിയണൽ ബൈബിൾ കലോത്സവത്തിലെ ഒരു സ്ഥിരം സമ്മാനാർഹനാണ്. സംഗീതം പോലെ സ്പോർട്സും ഇഷ്ടപ്പെടുന്ന ജോഷ്വ 2017, 2018 വർഷങ്ങളിൽ യുക്മ മിഡ്ലാൻഡ്സ് റീജിയണൽ സ്പോർട്സ് ചാംപ്യനായിരുന്നു. BCMC യൂത്ത് വിങ് ലീഡറായിരുന്ന ജോഷ്വ, BCMC യൂത്ത് ഐക്കൺ അവാർഡിനും അർഹനായിട്ടുണ്ട്.
യുക്മ മിഡ്ലാൻഡ്സ് റീജിയണിലെ പ്രമുഖ അസ്സോസ്സിയേഷനുകളിൽ ഒന്നായ ബർമിംങ്ഹാം BCMC യിലെ സജീവാംഗങ്ങളാണ് ഈ നാല് കുടുംബങ്ങളും. സംഗീത സദസ്സുകളിൽ പ്രതിഭയുടെ പൊൻകിരണങ്ങൾ വീശുന്ന ഈ കൌമാര പ്രതിഭകൾക്ക് പിന്തുണയേകാൻ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ൽ 15/08/2020, ശനിയാഴ്ച 4 P M ന് (ഇന്ത്യൻ സമയം രാത്രി 8.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.
“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകി വരുന്നു.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ. കായികമേള അറ്റ്ലോസ് 2024 ജൂൺ 8നു ലുട്ടനിൽ …
ജോബിൻ ജോർജ്ജ് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കായികമേള ലുട്ടനിലെ യുക്മ ഈസ്റ്റ് ആംഗ്ലിയ സ്പോർട്സ് മീ...ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്യാമ്പ്
ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ...കാൻസർ ചികിത്സയിൽ പുരോഗതി; ചാൾസ് രാജാവ് പൊതു ചുമതലകൾ പുനരാരംഭിക്കും
ലണ്ടൻ: കാൻസർ ചികിത്സയിൽ കാര്യമായ പുരോഗതി കൈവരുന്നു, ചാൾസ് രാജാവ് അടുത്ത ആഴ്ച പൊതു ഇടപഴകലുകൾ പുനരാരം...റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് സഹായം; രണ്ടു ബ്രിട്ടീഷ് യുവാക്കൾക്കെതിരെ കുറ്റം ചുമത്തി; മൂന്നുപേർ കസ...
ലണ്ടൻ: ലണ്ടനിലെ ഉക്രെയ്നുമായി ബന്ധപ്പെട്ട ഒരു ബിസിനസ് സ്ഥാപനത്തിലുണ്ടായ തീപിടുത്ത ആക്രമണത്തിന് ശേഷ...യു.എസിൽ ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതരെന്ന് അംബാസിഡർ
വാഷിങ്ടൺ: യു.എസിൽ ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതരാണെന്ന് ഇന്ത്യയിലെ യു.എസ് അംബാസിഡർ എറിക് ഗാർസെറ്റി. ...ഗസ്സയിൽ നിന്ന് ബോംബുകൾ ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ നീക്കണമെങ്കിൽ 14 വർഷമെടുക്കുമെന്ന് വിദഗ്ധർ
ഗസ്സ: ഇസ്രായേൽ ആക്രമണം മൂലം തകർന്ന് പോയ ഗസ്സയിൽ നിന്നും ബാക്കിയായ അവശിഷ്ടങ്ങൾ നീക്കണമെങ്കിൽ 14 വർഷമ...സൗത്ത് വെയിൽസിലെ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷനിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും, മിഷൻ...
(ജീസൺ പീറ്റർ പിട്ടാപ്പിള്ളിൽ ,PRO,ന്യൂപോർട്ട് സെന്റ് ജോസഫ്സ് മിഷൻ ) കാത്തോലിക് സിറോ മലബാർ എപ്പാർ...നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച
യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരം...
Post Your Comments Here ( Click here for malayalam )
Latest Updates
- ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്യാമ്പ് ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിക്കുന്നു . മെയ് മാസം പത്താം തീയതി ആറ് മണി ക്ക് ആരംഭിച്ച് പന്ത്രണ്ടാം തീയതി 2 മണിക്ക് സമാപിക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ലീഡർഷിപ്പ് ഡവലപ്മെന്റ് പ്രോഗ്രാം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്ഘാടനം ചെയ്യും. നേതൃത്വ പരിശീലന രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കുകയും കാലങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഡോ ജാക്കി ജെഫ്റി, രൂപതാ പ്രോട്ടോ
- സൗത്ത് വെയിൽസിലെ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷനിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും, മിഷൻ പ്രഖ്യാപനവും, സുവനീർ പ്രകാശനവും 2024 മെയ് 5 ന്. (ജീസൺ പീറ്റർ പിട്ടാപ്പിള്ളിൽ ,PRO,ന്യൂപോർട്ട് സെന്റ് ജോസഫ്സ് മിഷൻ ) കാത്തോലിക് സിറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ,സൗത്ത് വെയിൽസിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോർട്ട് സെന്റ് ജോസഫ്സ് പ്രോപോസ്ഡ് മിഷൻ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും, മിഷൻ പ്രഖ്യാപനവും, സുവനീർ പ്രകാശനവും 5 മെയ് 2024 നു ഭക്ത്യാദരപൂർവ്വം ന്യൂപോർട്ട് സെയിന്റ് ഡേവിഡ്സ് R.C പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. തിരുനാളിനു മുന്നോടിയായി ഏപ്രിൽ 26 മുതൽ ഒൻപതു ദിവസത്തെ യൗസേപ്പിതാവിന്റെ നൊവേനയും ,
- നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ആദ്യപടിയായി യെമൻ ഗോത്രത്തലവന്മാരുമായി ചർച്ച നടക്കും. സേവ് നിമിഷ പ്രിയ ഫോറം അംഗങ്ങളുടെ ആഭിമുഖ്യത്തിലാവും. 12 വർഷങ്ങൾക്ക് ശേഷം നിമിഷയെ മാതാവ് പ്രേമകുമാരി ഇന്നലെ ജയിലിൽ എത്തിക്കണ്ടിരുന്നു. ആക്ഷൻ കൗൺസിൽ യോഗത്തിലും പങ്കെടുത്തു. ഗോത്രത്തലവന്മാരുമായുള്ള ചർച്ചയ്ക്ക് ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. യെമനിലെത്തിയ മാതാവ് പ്രേമകുമാരി മകളെ നേരിൽ കണ്ടിരുന്നു. 12 വർഷങ്ങൾക്കുശേഷമാണ് ഇവർ നേരിട്ടുകണ്ടത്. ഏറെ നേരം കാത്തുനിന്ന ശേഷം മകളെ കണ്ട
- ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. മരിച്ചവരില്‍ ഒരാള്‍ ആണ്‍കുട്ടിയും ആറ് പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത്. വിവിധ സ്ഥലങ്ങളിലായാണ് ഏഴ് മരണങ്ങളും സംഭവിച്ചിരിക്കുന്നത്. തെലങ്കാന ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് പരീക്ഷകളുടെ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ഫലങ്ങള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഫലം വന്നതോടെ പരീക്ഷയില്‍ തോറ്റതറിഞ്ഞ് ആദ്യം മഹബൂബാദില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ വീട്ടില്‍ തൂങ്ങിമരിക്കുകയും
- മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മണിപ്പൂര്‍ വേദനയായി തന്നെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവരോടൊപ്പം നില്ക്കാന് ആഗ്രഹിക്കുന്നുവെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ വിഷയം കേരളത്തിലും പ്രതിഫലിച്ചേക്കാം. ഒരുപാട് തവണ അവിടുത്തെ വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചതാണ്. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇല്ലെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ മാര്‍ റാഫേല്‍ തട്ടേലും തെരഞ്ഞെടുപ്പ് ദിവസം പ്രതികരിച്ചു. സഭയ്ക്ക് പ്രത്യേക പക്ഷമില്ല. എല്ലാ വിശ്വാസികളും അവരുടെ വോട്ടവകാശം ഉപയോഗിക്കണം
click on malayalam character to switch languages