- പ്രാദേശിക തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ നേട്ടം കൊയ്ത് ലേബർ പാർട്ടി; തകർന്നടിഞ്ഞ് ടോറികൾ
- സ്കോട്ലൻഡിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിട പറഞ്ഞത് റാന്നി സ്വദേശി ജേക്കബ് ചാക്കോ
- ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തി; മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണിനെ തിരിച്ചയച്ചു
- അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികളുടെ അന്ത്യയാത്രാമൊഴി
- ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി
- തമിഴ്നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
- ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന്
പ്രശസ്തമായ സെവൻ ബീറ്റ്സ് യു.കെ സംഗീതോത്സവം മ്യൂസിക് ബാന്റ് കുടുംബത്തിലെ സെലിബ്രിറ്റി ഗായിക ഡെന്ന ആൻ ജോമോനും സംഗീത ലോകത്ത് അരങ്ങേറ്റം കുറിക്കുവാൻ എത്തുന്ന കുഞ്ഞനുജൻ ഡിയോൺ ജോമോനും “Let’s Break It Together” ൽ നാളെ 21/07/2020, ചൊവ്വ 5 P M ന് സംഗീതത്തിന്റെ തേൻമഴ വർഷിക്കുവാൻ എത്തുന്നു ….
- Jul 20, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ജൂലൈ 21 ചൊവ്വ 5PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് സെവൻ ബീറ്റ്സ് യു.കെ ബാന്റിലൂടെയും സെവൻ ബീറ്റ്സ് സംഗീതോത്സവം ഉൾപ്പടെ നൂറ് കണക്കിന് വേദികളിലൂടെയും യു.കെ മലയാളികൾക്ക് സുപരിചിതയായ കൗമാരഗായിക ഡെന്ന ആൻ ജോമോനും ഇളയ സഹോദരൻ ഡിയോൻ ജോമോനുമാണ്. ബെഡ്ഫോർഡ് ഫ്രീ സ്കൂളിൽ ഇയർ 10 വിദ്യാർത്ഥിനിയായ ഈ 15 വയസ്സ്കാരി ബാല്യം മുതൽ തന്നെ സംഗീത പഠനം ആരംഭിച്ചതാണ്. പ്രശസ്ത സംഗീതാദ്ധ്യാപിക മാളവിക അനിൽ കുമാറിന്റെ ശിക്ഷണത്തിൽ വോക്കലിലും കീബോർഡിലും പരിശീലനം തുടരുന്ന ഡെന്ന ഇതിനോടകം കരസ്ഥമാക്കിയ പുരസ്ക്കാരങ്ങൾ ഈ കലാകാരിയുടെ പ്രതിഭയുടെ നേർസാക്ഷ്യങ്ങളാണ്.
ബെഡ്ഫോർഡ് ഫ്രീ സ്കൂൾ മ്യൂസിക് ലീഡായി തുടരുന്ന ഡെന്ന 2015 ൽ ബെഡ്ഫോർഡ് ബറോ കൌൺസിൽ സംഘടിപ്പിച്ച ഏഷ്യൻ മ്യൂസിക് ഫെസ്റ്റിവലിൽ സോളോ സോങ് വിജയിയായി. ബെഡ്ഫോർഡ് ബറോ കൌൺസിൽ 2015 ൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ സംഗീത മത്സരത്തിൽ ബെസ്റ്റ് സിംഗർ ഓഫ് ദ ഇയർ അവാർഡ് നേടിയ ഡെന്ന 2017 ൽ “സിങ് വിത്ത് സ്റ്റീഫൻ ദേവസ്സി” കൺടസ്റ്റിൽ റണ്ണർ അപ്പ് സ്ഥാനം നേടി. ബൈബിൾ കലോത്സവം റീജിയണൽ ലെവൽ സോളോ സോങ് 2017, 2018,2019 വർഷങ്ങളിൽ വിജയിച്ച ഡെന്ന രൂപത തലത്തിൽ 2018, 2019 വർഷങ്ങളിൽ സോളോ സോങ് വിജയിയായി. 2018 ൽ CBBC യിലെ പ്രശസ്ത മ്യൂസിക്കൽ റിയാലിറ്റി ഷോയായ ”Got what it takes” ൽ പങ്കെടുത്ത ഡെന്ന 2018 ൽ തന്നെ ടീൻസ്റ്റാർയു കെ യുടെ റീജിയണൽ ഏരിയ മത്സരങ്ങളിൽ വിജയം വരിച്ചു. ഈ ഇളം പ്രായത്തിൽ തന്നെ പീറ്റർ ചേരാനല്ലൂർ ഫാ. ഷാജി തുമ്പേച്ചിറയിൽ എന്നിവർക്ക് വേണ്ടി അഞ്ച് ഭക്തിഗാന ആൽബങളിൽ പാടിയ ഡെന്ന ആൽബം രംഗത്തും തന്റെ ശക്തമായ സാന്നിദ്ധ്യം അറിയിച്ച് കഴിഞ്ഞു.
2019 ൽ മലയാളത്തിന്റെ വാനമ്പാടി കെ.എസ്സ് ചിത്രയോടൊപ്പം വേദിയിൽ പാടാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്ന ഡെന്ന “സിങ് വിത്ത് എം.ജി.ശ്രീകുമാർ” കൺടസ്റ്റിലും പങ്കെടുത്തിട്ടുണ്ട്. സെവൻ ബീറ്റ്സ് മ്യൂസിക് ബാന്റ് ആൻഡ് സംഗീതോത്സവത്തിന്റെ അഭിമാന താരമായ ഈ ഗായിക 2019 ൽ ബ്രിട്ടീഷ് മലയാളി ഏർപ്പെടുത്തിയ “യങ് ടാലന്റ് ” അവാർഡ് കരസ്ഥമാക്കി. 2020 ജൂണിൽ നടന്ന ടീൻസ്റ്റാർ യു കെ ലൈവ് ഓഡിഷൻ പെർഫോമൻസ് മത്സരത്തിൽ വിജയിയായ ഡെന്നയ്ക്ക് യു കെ യിലെ പ്രശസ്തനായ ഒരു ഇംഗ്ളീഷ് സംഗീത സംവിധായകൻ പുറത്തിറക്കുന്ന ഇംഗ്ളീഷ് ആൽബത്തിൽ പാടുവാനുള്ള അവസരമാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. സംഗീത ലോകത്ത് രജത താരകമായി ഉദിച്ചുയർന്ന് കൊണ്ടിരിക്കുന്ന ഡെന്നയുടെ മനോഹരശബ്ദം നൂറ് കണക്കിന് വേദികളിലൂടെയും ഏറെ പ്രശസ്തമായ “We Shall Overcome” ഉൾപ്പടെ നിരവധി ലൈവ് ഷോകളിലൂടെയും മലയാളികൾ കേട്ടിട്ടുണ്ടെങ്കിലും കീബോർഡിൽ ഡെന്നയുടെ മാസ്മരിക പ്രകടനം കാണുവാനുള്ള അസുലഭാവസരമാണ് “Let’s Break It Together” ലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്നത്.
ഡെന്നയുടെ കൂട്ടത്തിൽ ലൈവിൽ പങ്കെടുക്കുവാൻ എത്തുന്ന കുഞ്ഞനുജൻ ഡിയോൺ ബെഡ്ഫോർഡിലെ എൽസ്റ്റോവ് സ്കൂളിൽ ഇയർ 6 വിദ്യാർത്ഥിയാണ്. കഴിഞ്ഞ രണ്ട് വർഷമായി കീബോർഡിൽ പരിശീലനം തുടരുന്ന ഈ 11 വയസ്സ്കാരൻ ആദ്യമായാണ് ഒരു പൊതുവേദിയിൽ പെർഫോം ചെയ്യുന്നത്. ഫുട്ബോൾ, റഗ്ബി മത്സരങ്ങളിൽ പങ്കെടുക്കുന്ന ഡിയോൺ നല്ലൊരു നർത്തകൻ കൂടിയാണ്. ചിത്രരചനയിലും പെയിന്റിംഗിലും കൂടി തല്പരനായ ഡിയോൺ തന്റെ പിതാവിനേയും സഹോദരിയേയും പോലെ സംഗീത ലോകത്തും വേരുറപ്പിക്കുവാനുള്ള കഠിന പരിശ്രമത്തിലാണ്.
സെവൻ ബീറ്റ്സ് യു കെ മ്യൂസിക് ബാന്റിലെ പ്രശസ്ത ഗായകൻ ജോമോൻ മാമ്മൂട്ടിലിന്റേയും ജിൻസി ജോമോന്റേയും മക്കളാണ് ഡെന്നയും ഡിയോണും. യുകെയിലെ പ്രശസ്തമായ സെവൻ ബീറ്റ്സ് സംഗീതോത്സവത്തിന്റെ പ്രധാന സംഘാടകൻ കൂടിയാണ് ജോമോൻ. യുക്മ ഈസ്റ്റ് ആംഗ്ളിയ റീജിയണിലെ ബെഡ്ഫോർഡ് മാർസ്റ്റൻ കേരളാ അസോസിഷനിലെ സജീവാംഗങ്ങളാണ് ഈ കുടുംബം.
കലാവേദികളിൽ സംഗീതത്തിന്റെ തേൻമഴ വർഷിക്കുന്ന ഈ കൌമാര പ്രതിഭകൾക്ക് പിന്തുണയേകാൻ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ൽ 21/07/2020 ചൊവ്വ 5PM ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു.
“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
പ്രാദേശിക തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ നേട്ടം കൊയ്ത് ലേബർ പാർട്ടി; തകർന്നടിഞ്ഞ് ടോറികൾ
ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലുകളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ആദ്യ ഫലം പ്രഖ്യാപിക്കുമ്പോൾ ലേബർ പ...സ്കോട്ലൻഡിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിട പറഞ്ഞത് റാന്നി സ്വദേശി ജേക്കബ് ചാക്കോ
ഷാജി കൊറ്റിനാട്ട് സ്കോട്ട്ലൻ്റി ലെ ഫാല്കിർക്കിൽ ആദ്യ കാല പ്രവാസിയും, കഴിഞ്ഞ 23 വര്‍ഷമായി ആരോഗ്യ ...ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തി; മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണിനെ തിരിച്ചയച്ചു
ലണ്ടൻ: തിരഞ്ഞെടുപ്പിൽ ഫോട്ടോ ഐഡി നിര്‍ബന്ധമെന്ന നിർദ്ദേശം അവതരിപ്പിച്ചത് ബോറിസ് ജോൺസൺ പ്രധാനമന്ത്രിയ...അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികളുടെ അന്ത്യയാത്രാമൊഴി
ലണ്ടൻ: ലണ്ടനിലെ ഹാർലോയിൽ മരണമടഞ്ഞ അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികൾ യാത്രാ മൊഴിയേകും. അടു...ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി
ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായിBBC സംപ്രേഷണം ചെയ്യുന്ന മെയ് നാലാം തിയതി Coventry യിൽ വച്ച് നടക്കു...തമിഴ്നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തമിഴ്നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന...ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സിന് ജയം. ചെപ്പോക്...സൂര്യാഘാതമേറ്റ് വീണ്ടും മരണം; മലപ്പുറം സ്വദേശി മരിച്ചു
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശിയാണ് സൂര്യാഘാത...
Post Your Comments Here ( Click here for malayalam )
Latest Updates
- തമിഴ്നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തമിഴ്നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ആദ്യമായാണ് ചൂടിന് മുന്നറിയിപ്പായി ഓറഞ്ച് അലേർട്ട് പ്രഖ്യാപിയ്ക്കുന്നത്. കൃഷ്ണഗിരി, ധർമ്മപുരി, കള്ളക്കുറിച്ചി, പെരമ്പലൂർ, കരൂർ, ഈറോഡ്, നാമക്കൽ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. റാണിപ്പേട്ട്, വെല്ലൂർ, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, സേലം, ട്രിച്ചി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 ഡിഗ്രി സെൽസ്യഷിനു
- ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സിന് ജയം. ചെപ്പോക്കില്‍ വച്ചുനടന്ന മത്സരത്തില്‍ ബെയര്‍സ്റ്റോയും റുസോയും ചേര്‍ന്ന് പഞ്ചാബിന് ശക്തമായ തുടക്കം നല്കി. ഒരു സിക്സും ഏഴ് ഫോറും അടിച്ച് 30 പന്തില്‍ 46 റണ്‍സെടുത്താമണ് ബെയര്‍സ്റ്റോ പുറത്തായത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയിക്വാദ് ആണ് ടോപ് സ്കോറര്‍
- സൂര്യാഘാതമേറ്റ് വീണ്ടും മരണം; മലപ്പുറം സ്വദേശി മരിച്ചു സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശിയാണ് സൂര്യാഘാതമേറ്റ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെയാണ് സൂര്യതപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.വ്യാഴാഴ്ച രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും
- മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കും. സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റുകൾ വർധിപ്പിക്കാനുമാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം കുറവാണെന്ന പരാതി മുൻ വർഷങ്ങളിലും ഉയർന്നിരുന്നു. കഴിഞ്ഞവർഷം നിരവധി വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതോടെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം മലപ്പുറത്തിന്
- ‘മനുഷ്യ ജീവനാണ് വലുത്, മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ’: കെ ബി ഗണേഷ് കുമാർ കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പരിഷ്കരണത്തിൽ നിന്നും പിന്മാറ്റം കോടതി പറഞ്ഞാൽ മാത്രം. മനുഷ്യ ജീവനാണ് വലുത്. നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമെന്ന് കോടതി പറഞ്ഞാൽ അനുസരിക്കും. ഇക്കാര്യത്തിൽ ഈഗോ ഇല്ല. മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ. ഇലക്ട്രോണിക് വാഹനത്തിനായി ഇന്ത്യയിൽ പ്രത്യേക ലൈസൻസില്ലെന്നും
click on malayalam character to switch languages