1 GBP = 104.15
breaking news

രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തൽ ആരോപണം; രാജസ്ഥാൻ സർക്കാരിനോട് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടു

രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തൽ ആരോപണം; രാജസ്ഥാൻ സർക്കാരിനോട് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടു

ന്യൂഡൽഹി: ഫോൺ ചോർത്തൽ വിവാദത്തിൽ രാജസ്ഥാൻ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. സർക്കാർ അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചനകളുമായി ബന്ധപ്പെട്ട് രണ്ട് ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് വന്നിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് ഈ ക്ലിപ്പുകളും പുറത്തു വന്നത്.

രാഷ്ടീയ നേതാക്കളുടെ ഫോണുകള്‍ ചോർത്താൻ കോണ്‍ഗ്രസ് സർക്കാര്‍ ഭരണഘടനാവിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചു എന്നാണ് ബിജെപി ആരോപിക്കുന്നത്. നിയമവിരുദ്ധ- വ്യാജനുണപ്രചരണങ്ങളുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രാജസ്ഥാൻ ചീഫ് സെക്രട്ടറിയോട് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയത്. രണ്ട് ഓഡിയോ ക്ലിപ്പുകൾ പുറത്തു വന്ന സംഭവത്തിന്‍റെ വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന.

അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ നടത്തുന്ന ഗൂഢാലോചനയുടെ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്ന സാഹചര്യത്തിൽ രാജസ്ഥാൻ പൊലീസ് ആന്‍റി കറപ്ഷൻ ബ്യൂറോ നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. കോൺഗ്രസ് വിപ്പ് മഹേഷ് ജോഷി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അഴിമതി നിരോധനനിയമ പ്രകാരം കേസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്.

കോൺഗ്രസ് വിമത എംഎൽഎ ഭന്‍വർലാൽ ശര്‍മ, ഗജേന്ദ്ര സിംഗ് (ഇത് കേന്ദ്ര മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത് ആണെന്നാണ് കോൺഗ്രസ് വാദം), സഞ്ജയ് ജെയ്ൻ എന്നിങ്ങനെ മൂന്ന് പേർ ഉൾപ്പെട്ട ഓഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നത്. ഷെഖാവത്തിനെയും ശർമ്മയെയും അറസ്റ്റ് ചെയ്യണമെന്നാണ് കോൺഗ്രസ് ആവശ്യം. അതേസമയം ഓഡിയോ ക്ലിപ്പുകൾ കൃത്രിമമായ സൃഷ്ടിച്ചതാണെന്നാണ് ഷെഖാവത്ത് പറയുന്നത്. ഏതന്വേഷണം നേരിടാനും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more