1 GBP = 104.15
breaking news

കെ.എം മാണിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്കാരം നാളെ പാലായില്‍

കെ.എം മാണിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്കാരം നാളെ പാലായില്‍

മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ കെ.എം മാണിയുടെ മൃതദേഹം രാവിലെ 9 മണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. പാർട്ടി ആസ്ഥാനത്തടക്കം നാലിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും . നാളെ ഉച്ചക്ക് പാലായിലാണ് സംസ്കാരം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മാണിയുടെ അന്ത്യം.

രാവിലെ 9 മണിയോടെ കെ.എം.മാണിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ നിന്നു പുറപ്പെടും. തൃപ്പൂണിത്തുറ, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ വഴി വിലാപയാത്ര 12 മണിയോടെ കോട്ടയത്തെ പാർട്ടി ഓഫീസിൽ എത്തിച്ചേരും. ഉച്ചക്ക് ഒന്നര വരെ പാര്‍ട്ടി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും . തിരുനക്കര മൈതാനത്തെ പൊതുദര്‍ശനത്തിന് ശേഷം മണർകാട്, അയർക്കുന്നം, കിടങ്ങൂർ വഴി സ്വദേശമായ മരങ്ങാട്ടുപള്ളിയിൽ എത്തിക്കും. ഇവിടെ പൊതുദർശനത്തിന് ശേഷം പാലാ മുനിസിപ്പൽ ടൗൺ ഹാളിലും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ഏഴ് മണിയോടെ പാലായിലെ വീട്ടിലെത്തിക്കും. വ്യാഴാഴ്ച പാലാ കത്തീഡ്രൽ പള്ളിയിൽ മൂന്നു മണിയോടെ ആണ് സംസ്‌കാരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more