1 GBP = 104.15
breaking news

തല കൊയ്യുമെന്ന് ഐസിസ് ഭീഷണി; ഷമീമ ബീഗം കുഞ്ഞുമായി അഭയാർത്ഥി ക്യാമ്പിൽ നിന്ന് പലായനം ചെയ്തു

തല കൊയ്യുമെന്ന് ഐസിസ് ഭീഷണി; ഷമീമ ബീഗം കുഞ്ഞുമായി അഭയാർത്ഥി ക്യാമ്പിൽ നിന്ന് പലായനം ചെയ്തു

ലണ്ടൻ: കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായതായിരുന്നു ജിഹാദി വധു ഷമീമ ബീഗത്തിന്റെയും കുഞ്ഞിന്റെയും ബ്രിട്ടനിലേക്കുള്ള തിരിച്ചു വരവ്. 2015 ൽ ബ്രിട്ടനിൽ നിന്നും ഒളിച്ചിച്ചോടി ഐസിസ് പോരാളിയെ വിവാഹം കഴിച്ച ഷമീമയുടെ അവസ്ഥ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു, കുഞ്ഞുമായി ബ്രിട്ടനിലേക്ക് തിരിച്ചു വരണമെന്നാഗ്രഹം പ്രകടിപ്പിച്ച ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം സർക്കാർ റദ്ദാക്കിയിരുന്നു. മാദ്ധ്യമങ്ങളിൽ സജീവ ചർച്ചയായതോടെ അഭയാർത്ഥി ക്യാമ്പിൽ സെലിബ്രിറ്റി പരിഗണന ലഭിച്ച ബീഗത്തിനും കുഞ്ഞിനും നേരെ ഐസിസ് വധഭീഷണി മുഴക്കുകയായിരുന്നു. തല കൊയ്യുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ഭീഷണി.

ഭീഷണി പുറത്ത് വന്നതോടെ ബീഗം മകനുമായി ക്യാമ്പിൽ നിന്ന് പലായനം ചെയ്യുകയായിരുന്നു. മുഖം മറയ്ക്കാതെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെതിരെ നേരത്തെ മത പണ്ഢിതന്മാരും മൗലികവാദികളും രംഗത്ത് വന്നിരുന്നു. അതേസമയം ഷമീമ ബീഗവും മകനും എവിടേക്കാണ് പലായനം ചെയ്തതെന്ന് വ്യക്തമല്ല. പത്തൊൻപത്കാരിയായ ബീഗം നാല് വർഷങ്ങൾക്ക് മുൻപാണ് ഡച്ച് ഐസിസ് പോരാളിയായ യാഗോ റെഡ്‌ജിക്നെ വിവാഹം ചെയ്ത് ഐസിസ് പോരാട്ടത്തിൽ പങ്കെടുക്കാൻ സിറിയയിലേക്ക് ഒളിച്ചു കടന്നത്. ഇയ്യാൾ ഇപ്പോൾ ജയിലിലാണ്. മൂന്ന് കുട്ടികൾക്ക് ജന്മം നൽകിയ ബീഗത്തിന്റെ ആദ്യത്തെ രണ്ടു കുഞ്ഞുങ്ങളും വൈദ്യസഹായം കിട്ടാതെ മരണമടഞ്ഞിരുന്നു. മൂന്നാമത്തെ കുഞ്ഞിന് ആഴ്ചകൾക്ക് മുൻപാണ് ജന്മം നൽകിയത്.

ലണ്ടനിലെ ബെദ്‌നാൽഗ്രീനിലാണ് ബീഗത്തിന്റെ കുടുംബം താമസമാക്കിയിട്ടുള്ളത്. ബീഗത്തെ തിരിച്ച് ബ്രിട്ടനിൽ കൊണ്ടുവരണമെന്ന ആഗ്രഹം കുടുംബം പ്രകടിപ്പിച്ചെങ്കിലും ചെയ്ത തെറ്റിന് മതിയായ ശിക്ഷ അനുഭവിക്കണമെന്നും ബീഗത്തിന്റെ പിതവി പറഞ്ഞിരുന്നു. തുടക്കത്തിൽ ഐസിസിന് അനുകൂലമായി സംസാരിച്ചിരുന്നെങ്കിലും ചെയ്ത തെറ്റുകൾ ബോധ്യമായര്ന്നും മേലിൽ ആവർത്തിക്കില്ലെന്നും ബീഗം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more