1 GBP = 104.15
breaking news

ബ്രെക്സിറ്റ്‌: ഭേദഗതി വരുത്തിയ കരാറിൽ അനുകൂല തീരുമാനമുറപ്പാക്കാൻ പ്രധാനമന്ത്രി തെരേസാ മെയ് ബ്രെസ്സൽസിലേക്ക്

ബ്രെക്സിറ്റ്‌: ഭേദഗതി വരുത്തിയ കരാറിൽ അനുകൂല തീരുമാനമുറപ്പാക്കാൻ പ്രധാനമന്ത്രി തെരേസാ മെയ് ബ്രെസ്സൽസിലേക്ക്

ഭേദഗതി വരുത്തിയ ബ്രക്സിറ്റ് കരാറില്‍ പിന്തുണ തേടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ബ്രസല്‍സിലേക്ക്. യൂറോപ്യന്‍ യൂണിയനിലെ വിവിധ രാഷ്ട്രതലവന്മാരുമായും പ്രതിനിധികളുമായി മേ കൂടിക്കാഴ്ച നടത്തും. പഴയ കരാറില്‍ ഒരു വിട്ടുവീഴ്ചയും പറ്റില്ലെന്ന നിലപാടില്‍ യൂറോപ്യന്‍ യൂണിയന്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ മേയുടെ ബ്രസല്‍സ് സന്ദര്‍ശനം ഏറെ നിര്‍ണായകമാണ്.

ബ്രക്സിറ്റ് നടപ്പാക്കാന്‍ പൂര്‍ണ പിന്തുണ ആവശ്യപ്പെടുക എന്നതാണ് ബ്രസില്‍സ് സന്ദര്‍ശനത്തില്‍ മേയുടെ പ്രധാന അജണ്ട. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറിനേയും യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ടസ്കിനേയും നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെടും. യൂറോപ്യന്‍ യൂണിയന്റെ പിന്തുണ യു.കെ പാര്‍ലമെന്റില്‍ വലിയ മുതല്‍കൂട്ടാകുമെന്നാണ് മേ കണക്കാക്കുന്നത്.

ചര്‍ച്ചയിലെ പ്രധാന ഊന്നല്‍ വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തി പ്രശ്നം തന്നെയായിരിക്കും. അതിര്‍ത്തിയില്‍ വലിയ തോതില്‍ നിയന്ത്രണങ്ങള്‍ വേണ്ടതില്ലെന്ന ബാക്സ്റ്റോപ് നിലപാട് തന്നെയായിരിക്കും മേ വിഷയത്തില്‍ ഉന്നയിക്കുക. ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറിനെ അനുനയിപ്പിക്കുക എന്നതും മേയുടെ മുന്നിലെ പ്രധാന വെല്ലുവിളിയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more