1 GBP = 104.15
breaking news

ടെസ്‌കോ സ്റ്റോറുകളിൽ നിന്ന് ബാങ്ക് കാർഡ് ഉപയോഗിച്ച് തട്ടിപ്പ്; മയക്കുമരുന്നിന് അടിമയായ 49 കാരൻ പോക്കറ്റിലാക്കിയത് 60000 പൗണ്ടോളം

ടെസ്‌കോ സ്റ്റോറുകളിൽ നിന്ന് ബാങ്ക് കാർഡ് ഉപയോഗിച്ച് തട്ടിപ്പ്; മയക്കുമരുന്നിന് അടിമയായ 49 കാരൻ പോക്കറ്റിലാക്കിയത് 60000 പൗണ്ടോളം

മാഞ്ചസ്റ്റർ: ടെസ്‌കോയിൽ നിന്ന് ബാങ്ക് കാർഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ അല്ല ഡിറ്റ എന്ന നാല്പത്തിയൊന്പത് കാരന് കോടതി 27 മാസത്തെ തടവ് ശിക്ഷ വിധിച്ചു. ബ്രാഡ്‌ഫോർഡിൽ നിന്നുള്ള രണ്ടു കുട്ടികളുടെ പിതാവായയ ഭവനരഹിതനായ ഇയ്യാൾ മയക്ക് മരുന്നിനും അടിമയാണ്. നോർത്ത് ഈസ്റ്റിലുള്ള പതിനാലോളം ടെസ്‌കോ സ്റ്റോറുകളിൽ നിന്നാണ് ഇയ്യാൾ തട്ടിപ്പ് നടത്തിയത്. ബ്രാഡ്ഫോർഡ്, ഓൾധാം, ഗാർഫോർത്, ലീഡ്സ്, മാഞ്ചസ്റ്റർ തുടങ്ങിയ ഇടങ്ങളിലുള്ള ടെസ്‌കോ സ്റ്റോറുകളിൽ നിന്നാണ് വൻ തോതിൽ തട്ടിപ്പ് നടന്നത്.

കഴിഞ്ഞ ജനുവരിയിൽ ബ്രാഡ്‌ഫോർഡിലെ ടെസ്‌കോയിൽ നിന്ന് £68 ന് സാധനങ്ങൾ വാങ്ങിയ ഇയ്യാൾ കാലിയായ ബാങ്ക് അക്കൗണ്ടിന്റെ കാർഡാണ് നൽകിയത്. എന്നാൽ സോഫ്ട്‍വെയറിലെ പിഴവ് മൂലം കാർഡ് ഡിക്ലയൻ ആകുന്നതിന് പകരം ട്രാൻസാക്ഷൻ അപ്പ്രൂവ് ആകുകയായിടുന്നു. തുടർന്ന് സോഫ്ട്‍വെയറിലെ പിഴവ് മനസ്സിലാക്കിയ ഇയ്യാൾ നോർത്ത് ഈസ്റ്റിലെ പതിനാലോളം സ്റ്റോറുകളിലെത്തി കൂടുതൽ സാധനങ്ങൾ വാങ്ങുകയായിരുന്നു. ഇലക്ട്രോണിക് സാധനങ്ങളായ ടിവി, മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവ ആയിരുന്നു പ്രധാനമായും വാങ്ങിക്കൂട്ടിയത്. 127 തവണയാണ് ഇത്തരത്തിൽ ഇയ്യാൾ ബാങ്ക് കാർഡ് ഉപയോഗിച്ചതെന്ന് അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

സ്വന്തം ആവശ്യങ്ങൾക്കുപരി സുഹൃത്തുക്കൾക്കും ഇയ്യാൾ ബാങ്ക് കാർഡ് കൈമാറിയിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. ഏകദേശം 56,000 പൗണ്ടോളമാണ് ഇത്തരത്തിൽ ഇയ്യാൾ പോക്കറ്റിലാക്കിയത്. കാർഡ് ഉപയോഗിച്ച് ക്യഷ് ബാക്ക് സൗകര്യവും ഇയ്യാൾ ഉപയോഗപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദി ബാങ്കുകാരെന്ന് ഇയാൾ വാദിച്ചുവെങ്കിലും മനപ്പൂർവ്വം നടത്തിയ കുറ്റത്തിന് കോടതി ഇയ്യാളെ ശിക്ഷിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more