1 GBP = 104.13
breaking news

‘മെമ്മറി കാർഡ് പുറത്ത് വിട്ടാൽ സ്വകാര്യതയെ ബാധിക്കും’ ദിലീപിന്റെ വാദങ്ങൾ എതിർത്ത് സുപ്രീംകോടതി

‘മെമ്മറി കാർഡ് പുറത്ത് വിട്ടാൽ സ്വകാര്യതയെ ബാധിക്കും’ ദിലീപിന്റെ വാദങ്ങൾ എതിർത്ത് സുപ്രീംകോടതി

ദിലീപിന്റെ വാദങ്ങൾ എതിർത്ത് സുപ്രീംകോടതി. മെമ്മറി കാർഡ് ഒരു രേഖയല്ലെന്നും സെൻസിറ്റിവ് വിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. അത് പുറത്ത് വിട്ടാൽ സ്വകാര്യതയെ ബാധിക്കും. ഇക്കാര്യം ഹൈക്കോടതിയും പറഞ്ഞിട്ടുണ്ടെന്നും കോടതി അറിയിച്ചു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതി പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മെമ്മറി കാര്‍ഡിന്റെ പകർപ്പ് നല്‍കണമെന്നാവശ്യപ്പെട്ട്, ദിലീപ് നല്‍കിയ പരിഗണിക്കുകയായിരുന്നു കോടതി.

ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ഹേമന്ത് ഗുപ്‌ത എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ദൃശ്യങ്ങള്‍‌ ഉള്‍പ്പെടെ കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ദിലീപ് ഹരജിയില്‍ ചൂണ്ടിക്കാട്ടി. മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയാണ് ദിലീപിനായി ഹാജരാകുന്നത്.

മെമ്മറി കാർഡിന്റെ പകർപ്പ് എങ്ങനെ എടുക്കാനാകുമെന്ന് കോടതി ദിലീപിന്റെ അഭിഭാഷകനോട് ചോദിച്ചു. മെമ്മറി കാർഡ് ഈ കേസിലെ രേഖയാണെങ്കിൽ അത് കിട്ടാൻ അവകാശമുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകൻ മുകുൾറോത്തക്കി കോടതിയില്‍ പറഞ്ഞു.

വീഡിയോ ദൃശ്യങ്ങൾക്കിടെ ചില സംഭാഷണങ്ങളുണ്ട് അത് കേസിലെ മൊഴികളിൽ ഇല്ലെന്ന് മുകുൾ റോത്തകി വിശദീകരിച്ചു. പ്രത്യേക കാരണങ്ങൾ കൊണ്ടാണ് മെമ്മറി കാർഡ് നൽകാത്തതെന്ന് കോടതി മറുപടി നല്‍കി. മെമ്മറി കാർഡ് ഒരു രേഖയല്ല, അതൊരു മെറ്റീരീയൽ ആണെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാർഡ് പൊലീസ് റിപ്പോർട്ടിന്റെ ഭാഗമാണോ എന്ന് കോടതി ചോദിച്ചു.

തനിക്ക് വേണ്ടത് മെമ്മറി കാർഡിലെ ദൃശ്യങ്ങളാണ്, അത‌് കിട്ടിയാൽ കേസ് വ്യാജമാണെന്ന് തെളിയിക്കാനാകുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഐടി നിയമങ്ങൾ പരിശോധിക‌്കണമെന്ന് വ്യക്തമാക്കിയ കോടതി കേസ് കൂടുതൽ വാദത്തിനായി ഡിസംബർ 11 ലേക്ക് മാറ്റി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more