1 GBP = 104.15
breaking news

ഇന്നലെ നടന്നത് ആര്‍.എസ്.എസ് അക്രമം, അശാന്തിയുടെ സ്ഥലമായി സന്നിധാനത്തെ മാറ്റാൻ കഴിയില്ല; സർക്കാർ വിശ്വാസികൾക്കൊപ്പം

ഇന്നലെ നടന്നത് ആര്‍.എസ്.എസ് അക്രമം, അശാന്തിയുടെ സ്ഥലമായി സന്നിധാനത്തെ മാറ്റാൻ കഴിയില്ല; സർക്കാർ വിശ്വാസികൾക്കൊപ്പം

കോഴിക്കോട്: സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ സര്‍ക്കാരിന് യാതൊരുവിധ പിടിവാശിയോ ആശയക്കുഴപ്പമോ ഇല്ലെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

ശബരിമലയില്‍ പ്രശ്നമുണ്ടാക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. അറസ്റ്റിലായവരുടെ സ്ഥാനമാനങ്ങള്‍ പുറത്ത് വരുന്നുണ്ട്. സംഘര്‍ഷം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം ആളുകളെത്തി. കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനാണ് ചിലരുടെ ശ്രമം. ആചാരം മാറിയാല്‍ എന്തോ സംഭവിക്കുമെന്ന് ചിലര്‍ കരുതുന്നുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലേക്ക് സ്ത്രീകളെ അണിനിരത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. നിയമപ്രകാരമുള്ള ബാധ്യത നിര്‍വ്വഹിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

കുഴപ്പം കാണിക്കാന്‍ വരുമ്പോള്‍ അതിന് കൂട്ടുനില്‍ക്കാന്‍ ആകുമോ എന്നും മുഖ്യമന്ത്രി. സാധാരണ ഭക്തരെ അറസ്റ്റ് ചെയ്തു എന്ന് പറയാനൊക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കോടതി പറയുന്നതിന് ഒപ്പം നില്‍ക്കാതെ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more