1 GBP = 104.15
breaking news

ആഗോള ആരോഗ്യ രംഗത്തിന് ഏറ്റവും വലിയ ഭീഷണി വായു മലിനീകരണമെന്ന് ലോകാരോഗ്യ സംഘടന

ആഗോള ആരോഗ്യ രംഗത്തിന് ഏറ്റവും വലിയ ഭീഷണി വായു മലിനീകരണമെന്ന് ലോകാരോഗ്യ സംഘടന

ആഗോള ആരോഗ്യ രംഗത്തിന് ഏറ്റവും വലിയ ഭീഷണികളിലൊന്ന് വായു മലിനീകരണമാണെന്ന് ലോകാരോഗ്യ സംഘടന. ജെനീവയില്‍ നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ ആഗോള സമ്മേളനത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.

വായു മലിനീകരണവും ആരോഗ്യവും എന്ന വിഷയത്തിലാണ് ജെനീവയില്‍‌ ലോകാരോഗ്യ സംഘടന ആഗോള സമ്മേളനം നടത്തിയത്. ലോക ആരോഗ്യരംഗത്തിന്റെ ഏറ്റവും വലിയ ഭീഷണികളിലൊന്ന് വായു മലിനീകരണമാണെന്ന് വിലയിരുത്തിയ സമ്മേളനം മലിനീകരണം തടയാനായി അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യവും ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്ര സഭയുടെ ആരോഗ്യ ഏജന്‍സിയുടെ കണക്ക് പ്രകാരം വര്‍ഷത്തില്‍ 9 പേര്‍ മരണപ്പെടുന്നുണ്ട്. പുറംലോകത്തുനിന്നുള്ളതും അല്ലാത്തതുമായ വായു മലിനീകരണങ്ങളാണ് ഇതിന് പിന്നില്‍. മലിനമായ വായുവാണ് 10ല്‍ 9 പേരും ശ്വസിക്കുന്നതെന്നാണ് കണക്കുകള്‍.

കുട്ടികളില്‍ ഇത് എത്തരത്തിലാണ് ബാധിക്കുന്നത് എന്ന് കണ്ടെത്തുന്നതിലെ ആശങ്ക ലോകാരോഗ്യ സംഘടന പങ്കുവെച്ചു. ഗര്‍ഭിണികളില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കുഞ്ഞ് ചാപിള്ളയാവാനുള്ള സാധ്യതയോ, കൗമാര പ്രായത്തില്‍ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആഗോള തലത്തില്‍ മലിനീകരണം പ്രതിരോധിക്കനായി സമ്മേളനം ആഹ്വാനം ചെയ്തു,

ഹൃദ്രോഗം, സ്ട്രോക്ക്, ശ്വാസകോശ കാന്‍സര്‍, തുടങ്ങിയവ പിടിപെട്ട് മരിക്കുന്ന മൂന്ന് പേരില്‍ മലിന വായു ശ്വസിച്ച് അസുഖം വന്നവര്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഡയറക്ടര്‍ ജെനറല്‍ അധാനം ഗെബ്രെയേസുസ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more