1 GBP = 104.15
breaking news

എട്ടാമത് ഇടുക്കിജില്ലാ സംഗമം 2019 മെയ് 4ന്  ബെർമിങ്ങ്ഹാമിൽ

എട്ടാമത് ഇടുക്കിജില്ലാ സംഗമം 2019 മെയ് 4ന്  ബെർമിങ്ങ്ഹാമിൽ
ജസ്റ്റിൻ അബ്രഹാം
ഇടുക്കിജില്ലയിൽ നിന്നും യുകെയിൽ പ്രവാസികളായി കഴിയുന്ന ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമത്തിന്റെ എട്ടാമത് സംഗമം 2019 മെയ് മാസം 4 -ാം തീയതി ശനിയാഴിച്ച 9.30 നു   ബെർമിങ്ങ്ഹാമിൽ വെച്ച് നടത്തപെടുന്നു. കുട്ടികളുടെയും മുതിർന്നവരുടേയും വിവിദ കലാപരിപാടികളോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായ് വിവിദ ഇനം കലാ മത്സരങ്ങളും നടത്തപെടുന്നു. ഈ അവസരം നമ്മുടെ കുട്ടികളുടെ കഴിവുകൾ  കണ്ടെത്താനും പ്രോൽസാഹിപ്പിക്കുന്നതിനുമുള്ള വേദികൂടിയാണ് .
ഇടുക്കിജില്ലയുടെ പൈതൃകവും, പാരമ്പര്യയവും പങ്കുവയ്ക്കുന്നതിനും ഇടുക്കികാരാൽ എന്നതിൽ അഭിമാനിക്കാനും നമ്മുടെ ജില്ലയുടെ വിവിദ ഭാഗത്തുനിന്നും എത്തിച്ചേരുന്ന വെക്തികളും, കുടുംബവുമായി സൗഹൃതം പങ്കിടുവാനും ബന്ധങ്ങൾ ഊട്ടിവളർത്താനും ഉള്ള നല്ല അവസരം കൂടിയാണ് നമ്മുടെ സംഗമം .നമ്മുടെ കൂട്ടായ്മയുടെയും  ഒത്തൊരുമയുടെയും ജെന്മ നാടിനോടുള്ള സ്നേഹത്തിന്റെയും പ്രതീകമായി നാട്ടിൽ കഷ്ട്ടത അനുഭവിക്കുന്ന  വെക്തിളെയും, കുടുംബത്തെയും നമ്മളാൽ കഴിയുംവിധം ഓരോ വർഷവും ചെറിയ ചാരിറ്റി സഹായം ചെയ്യുവാൻ കഴിയുന്നതിൽ ഈ കൂട്ടായ്മക്ക്  അഭിമാനിക്കാം .
നമ്മുടെ ജില്ലക്കാരായ വെക്തികളും ഇവിടെ വിദ്യാഭാസം , കല ,സാമൂഹികം ,ചാരിറ്റി തുടങ്ങിയ   മേഹലകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്   അവരെ കണ്ടെത്തുന്നതിനും  ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആഗീകരിക്കുന്നതിനുമുള്ള അവസരം കൂടിയാണ് വർഷത്തിൽ ഒരിക്കലുള്ള നമ്മുടെ സംഗമം.
നമ്മുടെ ഈ എട്ടാമത്  സംഗമം വിവിധ കലാപരിപാടികളാലും വിഭവസമൃതമായ   ഭഷണതാലും കുട്ടികൾക്കും മുതിർന്നവർക്കും സന്തോഷത്തിന്റെ  ഒരു  ദിനമാക്കുവാൻ  ഇടുക്കിജില്ലക്കാരായ  മുഴുവൻ വെക്തികളെയും കുടുബത്തെയും ബെർമിങ്ങ്ഹാമിലേക്ക് ഏറ്റവും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.
ഇടുക്കിജില്ലാ സംഗമതിനുവേണ്ടി കണ്‍വീനർ  ബാബുതോമസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more