1 GBP = 104.13
breaking news

ഇൻഷൂറൻസ്​ ത​ട്ടി​പ്പ്​: ഇ​ന്ത്യ​ൻ ഡോ​ക്​​ട​ർ​ക്ക്​ യു.​എ​സി​ൽ ത​ട​വു​ശി​ക്ഷ

ഇൻഷൂറൻസ്​ ത​ട്ടി​പ്പ്​: ഇ​ന്ത്യ​ൻ ഡോ​ക്​​ട​ർ​ക്ക്​ യു.​എ​സി​ൽ ത​ട​വു​ശി​ക്ഷ

ന്യ​ൂ​യോ​ർ​ക്​: ആ​രോ​ഗ്യ പ​രി​ര​ക്ഷ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഡോ​ക്​​ട​ർ​ക്ക്​ യു.​എ​സി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തി​ലേ​റെ വ​ർ​ഷം(63 മാ​സം) ത​ട​വു​ശി​ക്ഷ. കാ​ലി​ഫോ​ർ​ണി​യ​യി​ലെ വി​ലാ​സി​നി ഗ​ണേ​ഷി​നെ(47)​യാ​ണ്​ ശി​ക്ഷി​ച്ച​ത്​്. ആ​രോ​ഗ്യ പ​രി​ര​ക്ഷ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തെ​റ്റാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച​താ​യും ക​ണ്ടെ​ത്തി.

എ​ട്ടാ​ഴ്​​ച​ത്തെ വി​ചാ​ര​ണ​ക്കു​ശേ​ഷം വി​ലാ​സി​നി​യും ഭ​ർ​ത്താ​വ്​ ഗ്രി​ഗ​റി ബ്ലെ​ച്ച​റും കു​റ്റ​ക്കാ​രാ​ണെ​ന്ന്​ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ  കോ​ട​തി വി​ധി​ച്ചി​രു​ന്നു. ഏ​പ്രി​ലി​ൽ ഗ്രി​ഗ​റി​യെ ഒ​രു വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ക്കു​ക​യും ചെ​യ്​​തു. കാ​ലി​ഫോ​ർ​ണി​യ​യി​ലെ സ​റ​ടോ​ഗ ന​ഗ​ര​ത്തി​ലാ​ണ്​ വി​ലാ​സി​നി പ്രാ​ക്​​ടി​സ്​ ന​ട​ത്തി​യി​രു​ന്ന​ത്.

വ്യാ​ജ മെ​ഡി​ക്ക​ൽ ക്ലെ​യി​മു​ക​ൾ സ​മ​ർ​പ്പി​ച്ച​തി​​െൻറ തെ​ളി​വു​ക​ൾ കോ​ട​തി​ക്കു ല​ഭി​ച്ചി​രു​ന്നു. രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലി​ല്ലാ​ത്ത സ​മ​യ​ത്തെ​യും ത​നി​ക്ക്​ ബ​ന്ധ​മു​ള്ള രോ​ഗി​ക​ളു​ടെ​യും ക്ലെ​യി​മു​ക​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

കൂ​ടാ​തെ ചി​ല രോ​ഗി​ക​ളെ മാ​സ​ത്തി​ൽ 12മു​ത​ൽ 15 വ​രെ ത​വ​ണ ക​ണ്ട​താ​യി കാ​ണി​ച്ചും ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക്ക്​ ബി​ല്ല്​ ന​ൽ​കി. ജ​യി​ൽ​മോ​ച​ന​ത്തി​നു​ശേ​ഷം മൂ​ന്നു വ​ർ​ഷ​െ​ത്ത ന​ല്ല​ന​ട​പ്പും വി​ധി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ 3,44000 ഡോ​ള​ർ പി​ഴ​യുമട​ക്ക​ണം. ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ശി​ക്ഷ തു​ട​ങ്ങും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more