1 GBP = 104.15
breaking news

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെ അപായപ്പെടുത്താന്‍ നീക്കം

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെ അപായപ്പെടുത്താന്‍ നീക്കം

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെ അപായപ്പെടുത്താന്‍ നീക്കം. സ്‌കൂട്ടറിന്റെ ബ്രേക്ക് തകരാറിലാക്കി പരാതിക്കാരെ അപായപ്പെടുത്താനുള്ള നീക്കമാണ് നടന്നത്.

അനുനയത്തിലൂടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് കന്യാസ്ത്രീയെയും സഹപ്രവര്‍ത്തകയെയും അപായപ്പെടുത്താന്‍ ശ്രമം നടന്നത്. ഇതു സംബന്ധിച്ച് കന്യാസ്ത്രീകള്‍ പൊലീസില്‍ പരാതി നല്‍കി.

പെരുമ്പാവൂര്‍ സ്വദേശി തോമസ് ചിറ്റുപറമ്പിലിനെതിരെയാണ് പരാതി. ജലന്ധര്‍ ബിഷപ്പിന്റെ വലംകയ്യും രൂപതയുടെ നിര്‍മ്മാണ കമ്പനിയുടെ ചുമതലക്കാരനായ വൈദികന്റെ സഹോദരനാണ് തോമസ്. കന്യാസ്ത്രീയുടെ സഹോദരിയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഇയാള്‍ക്കെതിരെയുണ്ട്. ഭീഷണിയുടെ ശബ്ദരേഖയും മാധ്യമങ്ങളിലുടെ നേരത്തെ പുറത്തുവന്നിരുന്നു.

കുറവിലങ്ങാട് മഠത്തിലെ ജീവനക്കാരനും അസം സ്വദേശിയുമായ പിന്റുവിനാണ് കന്യാസ്ത്രീകളെ വകവരുത്താന്‍ തോമസ് നിര്‍ദേശം നല്‍കിയത്. പിന്റുവിനെ ഫോണില്‍ വിളിച്ച തോമസ്, കന്യാസ്ത്രീകള്‍ ഉപയോഗിക്കുന്ന സ്‌കൂട്ടറിന്റെ ബ്രേക്ക് തകരാറിലാക്കണമെന്നും വാഹനത്തിന് കേടുപാട് വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ആദ്യമൊക്കെ ഇയാള്‍ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല.

എന്നാല്‍ തോമസിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം ശക്തമായതോടെയാണ് ചൊവ്വാഴ്ച രാവിലെ ഇടവകയില്‍ നടക്കുന്ന ധ്യാനത്തിന് പോകാനിറങ്ങിയ കന്യാസ്ത്രീകളോട് പിന്റു ഇക്കാര്യം പറഞ്ഞു. ഇതേത്തുടര്‍ന്ന് കന്യാസ്ത്രീകള്‍ ചൊവ്വാഴ്ച കുറവിലങ്ങാട് പൊലീസിന് പരാതി നല്‍കി

കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കുറവിലങ്ങാട് മുന്‍ എസ്.ഐയെ സ്്ഥലംമാറ്റി. കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ സിഎംഐ വൈദികനായ ഫാ.ജെയിംസ് എര്‍ത്തയില്‍ മഠത്തില്‍ എത്തിയപ്പോള്‍ ആരോപണ വിധേയനായ എസ്.ഐയും അവിടെ എത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more