1 GBP = 104.15
breaking news

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായവുമായി മറ്റു സംസ്ഥാനങ്ങള്‍; തെലങ്കാന 25 കോടിയും, പഞ്ചാബ്, ഡല്‍ഹി സര്‍ക്കാറുകള്‍ 10 കോടി രൂപ വീതവും നല്‍കും

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായവുമായി  മറ്റു സംസ്ഥാനങ്ങള്‍; തെലങ്കാന 25 കോടിയും, പഞ്ചാബ്, ഡല്‍ഹി സര്‍ക്കാറുകള്‍ 10 കോടി രൂപ വീതവും നല്‍കും

കനത്ത പ്രളയം ബാധിച്ച് കേരളത്തിന് കൈതാങ്ങായി മറ്റു സംസ്ഥാനങ്ങള്‍. കേരളത്തിന് 25 കോടി നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. പഞ്ചാബ്, ഡല്‍ഹി സര്‍ക്കാറുകള്‍ 10 കോടി രൂപ വീതവും നല്‍കും. നേരത്തെ തമിഴ്നാട് 5 കോടി രൂപ, കര്‍ണാടകം 10 കോടി രൂപ, പുതുച്ചേരി 1 കോടിരൂപ നല്‍കിയിരുന്നു.

പഞ്ചാബ് നല്‍കുന്ന തുകയില്‍ അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്. ബാക്കി തുകക്ക് ഉടനടി ഭക്ഷ്യവസ്തുക്കള്‍ കേരളത്തില്‍ വിമാനമാര്‍ഗം എത്തിക്കും. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങാണ് ഈ വിവരം അറിയിച്ചത്. പാല്‍പ്പൊടി, ബിസ്‌ക്കറ്റ്, റസ്‌ക്, കുപ്പിവെള്ളം തുടങ്ങി 30 ടണ്‍ ഭക്ഷ്യസാധനങ്ങള്‍ നാലുതവണയായി കേരളത്തില്‍ എത്തിക്കാനാണ് തീരുമാനം. ഇതില്‍ ആദ്യ വിമാനം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തും.

കേരള സര്‍ക്കാര്‍ ആവശ്യപ്പെടുന്നമുറക്ക് ബാക്കി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കും. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനമാനിച്ച് ഒരുദിവസത്തെ ശമ്പളം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യാന്‍ പഞ്ചാബ് ഐ.എ.എസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. മറ്റു സര്‍ക്കാര്‍ ജീവനക്കാരോടും കേരളത്തെ സഹായിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. പണം ഉടന്‍ കേരളത്തിന് കൈമാറണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുടിവെള്ളം ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളും നല്‍കും. ഇതിനായി രണ്ടര കോടി മാറ്റിവെക്കും.

നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ വിജയ് സേതുപതി 25 ലക്ഷം രൂപ നല്‍കി. നടന്‍ ധനുഷ് 15 ലക്ഷം രൂപ നല്‍കിയിയിരുന്നു.

നടന്‍ സിദ്ധാര്‍ത്ഥ് ഇന്ന് 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ദേശീയ മാധ്യമങ്ങളോടും കേന്ദ്രസര്‍ക്കാരിനോടും ദുരിതത്തെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സണ്‍ ടിവി നെറ്റവര്‍ക്ക് 1 കോടി രൂപ നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more