1 GBP = 104.13
breaking news

ഇ.പി.ജയരാജൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഇ.പി.ജയരാജൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ഇ.പി.ജയരാജൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്‌റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകൾ തന്നെ ജയരാജന് ലഭിച്ചു.

ജയരാജൻ വീണ്ടും മന്ത്രിയായതോടെ മന്ത്രിസഭയുടെ അംഗസംഖ്യ ഇരുപതായി. സി.പി.എം മന്ത്രിമാരുടെ എണ്ണം 12ൽ നിന്ന് 13 ആവുകയും ചെയ്തു.സി.പി,​ഐയ്ക്ക് കാബനിറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനം ലഭിച്ചു.
ജയരാജന്റെ വരവിനെ തുടർന്ന് വകുപ്പുതല അഴിച്ചുപണിയിൽ ക്ഷീണം സംഭവിച്ചിരിക്കുന്നത് മന്ത്രിമാരായ സി. രവീന്ദ്രനാഥിനും ഡോ. കെ.ടി. ജലീലിനുമാണ്. വിദ്യാഭ്യാസ വകുപ്പിനെ ഉന്നതവിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസവുമായി വിഭജിച്ച് ഉന്നതവിദ്യാഭ്യാസം മന്ത്രി കെ.ടി. ജലീലിന് കൈമാറിയപ്പോൾ, തദ്ദേശസ്വയംഭരണ വകുപ്പ് ജലീലിൽ നിന്നെടുത്ത് എ.സി. മൊയ്തീന് നൽകി. പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന സി.പി.എം സമ്മേളനങ്ങളിൽ ഏറ്റവും വിമർശനം നേരിട്ട വകുപ്പുകളായിരുന്നു വിദ്യാഭ്യാസവും തദ്ദേശസ്വയംഭരണവും. വ്യവസായ വകുപ്പ് മികച്ച രീതിയിൽ കൈകാര്യം ചെയ്തുവന്ന മൊയ്തീനിൽ നിന്ന് അതെടുത്തുമാറ്റിയെങ്കിലും അദ്ദേഹത്തിന് ഏറ്റവും വലിയ വകുപ്പായ തദ്ദേശസ്വയംഭരണം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more