1 GBP = 104.15
breaking news

ജങ്ക് ഫുഡിലെ രുചിയ്ക്കു പിന്നിൽ മറഞ്ഞിരിക്കുന്നതെന്ത്..?

ജങ്ക് ഫുഡിലെ രുചിയ്ക്കു പിന്നിൽ മറഞ്ഞിരിക്കുന്നതെന്ത്..?

പ്രവാസി മലയാളികൾക്കിടയിൽ പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ ജങ്ക് ഫുഡുകൾ പ്രഥമ സ്ഥാനം പിടിക്കുകയാണ്. ഉച്ചയൂണിനു പകരം പീസയോ ബർഗറോ. കൂടെ ദാഹമകറ്റാൻ കോളയോ അല്ലെങ്കിൽ മറ്റു കൃത്രിമനിറം ചേർത്ത പാനീയങ്ങളോ. പ്രാതലിനും അത്താഴത്തിനുമൊക്കെ പഫ്സോ ന്യൂഡിൽസോ ചിപ്സോ ആണ് കുട്ടികൾക്ക് പ്രിയം. പുതിയ തലമുറയിലെ കുട്ടികളിൽ പലരും ഇത്തരം ജങ്ക് ഫൂഡുകൾക്ക് അടിമയാണ്.

ഇത്തരം ആഹാരസാധനങ്ങളിലെ ട്രാൻസ്ഫാറ്റ‍ുകളും കൊതിപ്പിക്കുന്ന നിറങ്ങളും നാക്കു കടിച്ചുപോകുന്ന രൂചിയും ഒക്കെ വെറും പുറംപൂച്ചാണെന്നും ഇവ ശരീരത്തിലെത്തിയാൽ പഠനവൈകല്യങ്ങൾ തുടങ്ങി നിരധി ആരോഗ്യ പ്രശ്നങ്ങളാണ് പിന്നാലെ എത്തുന്നതെന്നും കുട്ടികൾക്കറിയില്ല.

തിരക്കേറിയ ജീവിതസാഹചര്യത്തിൽ കഴിയുന്ന മാതാപിതാക്കൾക്കു കുട്ടികൾക്ക് ടിഫിൻ തയ്യാറാക്കി നല്‍കാൻപോലും സമയമില്ല. അതുകൊണ്ടുതന്നെ പലപ്പോഴും കുട്ടികൾക്ക് ഇത്തരം ആഹാരങ്ങൾ കഴിക്കേണ്ട സാഹചര്യം ഉടലെടുക്കുന്നു. ആരോഗ്യസുരക്ഷാ ഭരണസംവിധാനങ്ങളാകട്ടെ കണ്ണടച്ച് ഇരുട്ടാക്കുകയും ചെയ്യുന്നു.

 

എന്താണ് ജങ്ക് ഫൂഡ്?‌

ജങ്ക് എന്നു പറഞ്ഞാൽ ഉപയോഗശൂന്യമായി കളയുന്ന വസ്തുക്കൾ എന്നാണർഥം. പ്രോട്ടീനുകളും വിറ്റമിനുകളും മിനറലുകളുമൊന്നുമില്ലാത്തതും ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയടങ്ങിയതുമായ അമിതോർജം നിറഞ്ഞ ഭക്ഷണങ്ങളാണ് ജങ്ക് ഫുഡ്.

അ‍ഡിറ്റീവുകൾ പ്രകൃതിദത്തമായതും കൃത്രിമമായതുമുണ്ട്. ചെലവു കുറവായതിനാലും എളുപ്പം ലഭ്യമാകുന്നതുകൊണ്ടും പലരും രാസവസ്തുക്കളാണ് ചേർക്കുന്നതെന്നു മാത്രം.

ഇത്തരം ഭക്ഷണങ്ങളിൽ അജിനോമോട്ട‍ോ എന്ന രാസപദാർധം വലിയതോതില്‍ ചേർക്കുന്നുണ്ട്. ഇവ ശരീരത്തിനുള്ളിൽ ചെന്നാൽ ബാക്കി രുചികളെയെല്ലാം അടിച്ചമർത്തിക്കളയും. നമ്മൾ വിചാരിക്കുന്നതിലും മാരകമാണ് അജിനോമോട്ടോയുടെ ദോഷഫലങ്ങൾ. ഇവ തലച്ചോറിനെയാണ് ഏറ്റവും അധികം ബാധിക്കുക.

അളവിൽ കൂടുതലാകുന്ന സാഹചര്യത്തില്‍ ഇവ തലച്ചോറിലെ രാസത്വരകങ്ങളുടെ (ന്യൂറോട്രാൻസ്മിറ്ററുകൾ) പ്രവർത്തനത്തെ ബാധിക്കുന്നു. കുട്ടികളുടെ പാൻക്രിയാസിനെ അമിതമായി പ്രവർത്തിപ്പിച്ച് ഇൻസുലിൻ ഉത്പാദനം കൂട്ടി വിശപ്പു കൂട്ടുന്നു. കണ്ണിന്റെ റെറ്റിനയ്ക്ക് നാശം വരുത്തുന്ന. ഇതു ക്യാൻസറിലേയ്ക്കും വഴിതിരിക്കുന്നു. തലവേദന, ഉദരവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നു. കോക്കിലും മറ്റും ചേർക്കുന്ന കഫീൻ അമിതമായി ശരീരത്തിലെത്തിയാൽ മൂത്രം വഴി കാത്സ്യം ധാരാളമായി പുറന്തള്ളപ്പെടും. ആഴ്ചയിൽ 330 മി.ലീ ഉള്ള രണ്ട് കാർബണേറ്റഡ് ഡ്ര‍ിങ്ക് കഴിച്ചാൽ മതി പാൻക്രിയാറ്റിക് കാൻസർ സാധ്യത ഇരട്ടിയാകാൻ.

ഏതാണ്ട് മൂവായിരത്ത‍ോളം രാസപദാർഥങ്ങളുണ്ട് ഭക്ഷ്യവസ്തുക്കളിൽ അഡിറ്റീവുകളായി ഉപയോഗിക്കുന്നവ. ഇത്തരം രാസപദാർഥങ്ങൾക്കെല്ലാം തന്നെ ഒരു അനുവദനീയമായ സുരക്ഷാ ഉപയോഗ പരിധിയുണ്ട്. ഒരു കിലോഗ്രാമിന് ഇത്ര മി.ഗ്രാം എന്ന രീതിയിൽ‌. പലരും ഈ പരിധി ലംഘിച്ച് അളവിൽ കൂടുതലായി ഇവ ഭക്ഷണത്തിൽ ചേർക്കുന്നു.

ജങ്ക് ഫൂഡിലെ ഉയർന്ന കൊഴുപ്പും ഊർജവും പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്തസമ്മർദം പോലുള്ള ജീവിതശൈലീരോഗങ്ങൾക്കു വഴിയൊരുക്കുന്നു. ഇത്തരം ഭക്ഷണങ്ങൾ കുട്ടികളിൽ പോഷകദൗർലഭ്യം ഉണ്ടാക്കുന്നതു മൂലം അനീമിയയ്ക്കു സാധ്യത വർദ്ധിപ്പിക്കുന്നു. ചെറിയ പ്രായത്തിൽ തന്നെ ഹൃദയധമനീരോഗങ്ങൾ ബാധിക്കാം.

എൻഡോക്രൈൻ റിവ്യൂ ജേണലിൽ വന്ന ഒരു പഠനത്തിൽ കുട്ടികളിലെ പൊണ്ണത്തടിയുടെ പ്രധാനകാരണം കാലറി കൂടിയ ഭക്ഷണമാണെന്നു പറയുന്നു. ഇന്ത്യയിൽ തന്നെ അമിതവണ്ണമുള്ള 16-18 വയസ്സുകാരികളിൽ നടത്തിയ മറ്റൊരു പഠനത്തിൽ ദിവസവുമുള്ള കാലറി ഉപഭോഗം അനുവദനീയമായ ദൈനംദിന ഉപഭോഗത്തിന്റെ 110 ശതമാനം ആണെന്നും ഇരട്ടിയാണെന്നും കണ്ടിരുന്നു. പെൺകുട്ടികളിൽ പലർക്കും പിസിഒടി (പോളീ സിസ്റ്റിക്ക് ഓവറി ഡിസീസ്) പോലുള്ള രോഗത്തിനും ഇതു കാരണമാകുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more