1 GBP = 104.15
breaking news

യു.ഡി.എഫ് യോഗത്തില്‍ വി.എം സുധീരനെ കടന്നാക്രമിച്ച് കെ.എം മാണിയും കോണ്‍ഗ്രസ് നേതാക്കളും

യു.ഡി.എഫ് യോഗത്തില്‍ വി.എം സുധീരനെ കടന്നാക്രമിച്ച് കെ.എം മാണിയും കോണ്‍ഗ്രസ് നേതാക്കളും

തിരുവനന്തപുരം: യു.ഡി.എഫ് യോഗത്തില്‍ വി.എം സുധീരനെ കടന്നാക്രമിച്ച് കെ.എം മാണിയും കോണ്‍ഗ്രസ് നേതാക്കളും. സുധീരന്റെ അഭിപ്രായം പാര്‍ട്ടി നിലപാടല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍ മുന്നണി ധാരണ അനുസരിച്ചുള്ള നേതൃമാറ്റം ഉടന്‍ നടപ്പാക്കാനും യോഗം തീരുമാനിച്ചു.

വി.എം.സുധീരന്‍ വിട്ടുനിന്ന യു.ഡി.എഫ് യോഗത്തില്‍ സുധീരന് എതിരെ കടുത്ത വിമര്‍ശനമാണ് കെ.എം മാണി ഉയര്‍ത്തിയത്. തനിക്ക് എതിരായ വിമര്‍ശനം കൂടുതല്‍ ദോഷം ചെയ്തത് കോണ്‍ഗ്രസിനും മുന്നണിക്കുമാണ്. മുന്നണിയിലേക്ക് കേരള കോണ്‍ഗ്രസ് മടങ്ങി വന്നതിനെ വർഗീയവല്‍ക്കരിച്ചത് ശരിയായില്ല. സുധീരന്റെ മുഖത്ത് നോക്കി ഇത് ചോദിക്കാനാണ് താന്‍ എത്തിയതെന്നും മാണി പറഞ്ഞു. സുധീരന്‍ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായം അല്ലെന്നായിരുന്നു എം.എം.ഹസന്‍റെയും രമേശ് ചെന്നിത്തലയുടെയും മറുപടി. പരസ്യ വിവാദത്തില്‍ മുസ്ലീം ലീഗും അതൃപ്തി മറച്ചുവച്ചില്ല. തദ്ദേശ സ്ഥാപനങ്ങളില്‍ മുന്നണി ധാരണ അനുസരിച്ചുള്ള നേതൃമാറ്റം ഉടന്‍ നടപ്പാക്കും.

കേരള കോണ്‍ഗ്രസ് മുന്നണിയില്‍ മുമ്പ് വഹിച്ചിരുന്ന സ്ഥാനങ്ങള്‍ തിരിച്ചു നല്‍കും. യു.ഡി.എഫിന്റെ ഒരു ദിവസം നീളുന്ന സമ്പൂര്‍ണ യോഗം ഓഗസ്റ്റ് ഏഴിന് ചേരാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ചതിനെ യോഗം അപലപിച്ചു. കേന്ദ്ര അവഗണനയ്ക്ക് എതിരെ ജൂലൈ 17ന് യുഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് നടത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more