1 GBP = 104.13
breaking news

ഒരു വയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് തല നിലത്തിടിച്ച് കൊന്നു; സംഭവം പൂനെയില്‍

ഒരു വയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് തല നിലത്തിടിച്ച് കൊന്നു; സംഭവം പൂനെയില്‍

പൂനെ: തെരുവില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത ശേഷം തല നിലത്തിടിച്ച് കൊലപ്പെടുത്തി. പൂനെയിലെ ലോണി കല്‍ബോറില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

പ്രതി മാല്‍ഹരി മന്‍സോദെയെ (22) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യമാണ് പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. കഠ്‌വയില്‍ ഏഴുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് ഈ സംഭവം.

തമിഴ്‌നാട്ടില്‍നിന്ന് കൂലിപ്പണിക്കായി പൂനെയിലെത്തിയവരാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍.
അര്‍ധരാത്രിയാണ് കുഞ്ഞിനെ കാണാനില്ലെന്ന് ഇവര്‍ അറിഞ്ഞത്. ഉടന്‍തന്നെ തിരച്ചില്‍ തുടങ്ങുകയും പൊലീസില്‍ പരാതി കൊടുക്കുകയും ചെയ്തു.

തുടര്‍ന്ന് വെള്ളിയാഴ്ചയാണ് സമീപപ്രദേശത്തുനിന്ന് കുഞ്ഞിന്റെ മൃതദേഹം കിട്ടിയത്. വൈദ്യപരിശോധനയില്‍ കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും തല നിലത്തിടിച്ചാണ് കൊല്ലപ്പെട്ടതെന്നും തെളിഞ്ഞു.

സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് മന്‍സോദെയുടെ ദൃശ്യം ലഭിച്ചത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ പ്രകാരവും ഐപിസിയുടെ മറ്റ് വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more