1 GBP = 104.13
breaking news

ലോകകപ്പ് ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ പെറുവും ഡെന്‍മാര്‍ക്കും പോരാട്ടത്തിനിറങ്ങും

ലോകകപ്പ് ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ പെറുവും ഡെന്‍മാര്‍ക്കും പോരാട്ടത്തിനിറങ്ങും

റഷ്യ: ഫ്രാന്‍സ്- ഓസ്‌ട്രേലിയ മത്സരത്തിനുശേഷം ഗ്രൂപ്പ് സി യിലെ രണ്ടാം മത്സരത്തില്‍ പെറുവും ഡെന്‍മാര്‍ക്കും പോരാട്ടത്തിനിറങ്ങും. രാത്രി 9.30 നാണ് കിക്കോഫ്. ഫ്രാന്‍സിന് പിന്നിലായെങ്കിലും റൗണ്ട് 16ലേക്ക് ഇടം ലക്ഷ്യം വെക്കുന്ന ഡെന്മാര്‍ക്കിന് പെറു ശക്തരായ എതിരാളികള്‍ തന്നെയാണ്.

ഇരു ടീമുകളും പ്ലെ ഓഫ് വഴിയാണ് ലോകകപ്പിന് യോഗ്യത നേടിയത്. പ്ലെ ഓഫില്‍ ഹാട്രിക്കോടെ ദേശീയ ഹീറോയായി മാറിയ ക്രിസ്റ്റിയന്‍ എറിക്‌സനാണ് ഡെന്മാര്‍ക്കിന്റെ തുറുപ്പ് ചീട്ട്. മധ്യനിരയില്‍ കളി മെനയാന്‍ കഴിവുള്ള ഈ ടോട്ടന്‍ഹാം താരം ഫോം കണ്ടെത്തിയാല്‍ പെറുവിന് കാര്യമായി ഒന്നും ചെയ്യാനാവില്ല. ചെല്‍സിയുടെ യുവ ഡിഫന്‍ഡര്‍ അന്ദ്രീയസ് ക്രിസ്റ്റിയന്‍സനും അവരുടെ പ്രതീക്ഷയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more