1 GBP = 104.13
breaking news

ദിലീപിന് വിദേശത്ത് പോകാൻ അനുമതി

ദിലീപിന് വിദേശത്ത് പോകാൻ അനുമതി

കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ പ്രതിയായ നടൻ ദിലീപിന് ഏപ്രിൽ 25 മുതൽ മേയ് നാലുവരെ വിദേശത്ത് പോകാൻ കോടതി അനുമതി നൽകി. തന്റെ പുതിയ ചിത്രമായ കമ്മാരസംഭവത്തിന്റെ റിലീസ് – പ്രൊമോഷൻ വർക്കുകൾക്കായി ദുബായിലും സിംഗപ്പൂരിലും പോകാൻ അനുമതി തേടി ദിലീപ് നൽകിയ ഹർജി അവധിക്കാല കോടതിയായ ഫാസ്റ്റ് ട്രാക്ക് കോടതി ഒന്നാണ് പരിഗണിച്ചത്. നേരത്തെ കേസിൽ ജാമ്യം അനുവദിച്ചപ്പോൾ കോടതിയുടെ അനുമതിയില്ലാതെ രാജ്യത്തിന് പുറത്തു പോകരുതെന്ന് നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ഹർജി നൽകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more