1 GBP = 103.94
breaking news

സുഡാനിൽ നിന്ന് 900ത്തോളം പൗരന്മാരെ രക്ഷപ്പെടുത്തിയതായി ബ്രിട്ടൻ; രക്ഷാദൗത്യം തുടരുന്നു

<strong>സുഡാനിൽ നിന്ന് 900ത്തോളം പൗരന്മാരെ രക്ഷപ്പെടുത്തിയതായി ബ്രിട്ടൻ; രക്ഷാദൗത്യം തുടരുന്നു</strong>

സുഡാനിൽ നിന്ന് 900ത്തോളം പൗരന്മാരെ രക്ഷപ്പെടുത്തിയതായും, പലായനം ചെയ്യാനുള്ള വിമാനങ്ങൾ ഇന്നും രക്ഷാദൗത്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്രിട്ടൻ പറഞ്ഞു. എന്നാൽ രാജ്യത്തെ യുദ്ധം ചെയ്യുന്ന വിഭാഗങ്ങൾ വെടിനിർത്തൽ നീട്ടാൻ സമ്മതിച്ചതിന് ശേഷവും വ്യാപകമായ അക്രമം പൊട്ടിപ്പുറപ്പെടുന്നത് ദൗത്യത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.

സൈന്യവും അർദ്ധസൈനികരും തമ്മിലുള്ള യുദ്ധം എപ്പോൾ വേണമെങ്കിലും സംഭിച്ചേക്കാമെന്നും എയർലിഫ്റ്റ് നിറുത്തി വയ്‌ക്കേണ്ടി വരുമെന്ന ആശങ്കയും ബ്രിട്ടീഷ് ദൗത്യസേനയ്ക്കുണ്ട്. അതേസമയം പ്രായമായ മാതാപിതാക്കളെ തങ്ങളോടൊപ്പം കൊണ്ടുപോകാൻ ബ്രിട്ടീഷുകാരെ അനുവദിക്കാത്തതിന്റെ പേരിൽ സർക്കാർ വിമർശനങ്ങൾ നേരിടുന്നുണ്ട്. എന്നാൽ ബ്രിട്ടീഷ് പൗരന്മാരെ രക്ഷപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സുഡാൻ പൗരത്വമുള്ള ബന്ധുക്കളെയും മാതാപിതാക്കളുടെയും കാര്യത്തിൽ നിലവിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന വാദമാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ വക്താവ് ജെയിംസ് ക്ലെവർലി വ്യാഴാഴ്ച എംപിമാരോട് പറഞ്ഞു. അതേസമയം എയർലിഫ്റ്റ് നടത്തുന്ന കാർട്ടൂമിന് വടക്കുള്ള എയർഫീൽഡിലേക്ക് എത്തണമെന്ന് ബ്രിട്ടീഷുകാരെ അദ്ദേഹം ഉപദേശിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6 മണി വരെ 897 പേരെ ആർ എ എഫ് ഒഴിപ്പിച്ചു. കൂടുതൽ വിമാനങ്ങൾ വീണ്ടുമെത്തുമെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു.

ഒറ്റരാത്രികൊണ്ട് അവസാനിക്കാനിരുന്ന വെടിനിർത്തൽ 72 മണിക്കൂർ നീട്ടിയിരുന്നു. സുഡാനീസ് സൈന്യവും അർദ്ധസൈനികരും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന യുഎസും യുകെയും സൗദി അറേബ്യയും മറ്റുള്ളവരും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more