1 GBP = 104.13
breaking news

ഈ വർഷം 80,​000 എൻജിനിയറിംഗ് സീറ്റുകൾ കുറയും

ഈ വർഷം 80,​000 എൻജിനിയറിംഗ് സീറ്റുകൾ കുറയും

ന്യൂഡൽഹി: ഈ വർഷം എൻജിനിയറിംഗ് കോളേജുകളിൽ 80,​000 സീറ്റുകളുടെ കുറവുണ്ടാകുമെന്ന് എ.ഐ.സി.ടി.ഇ. ഇതോടെ 2018- 19 അക്കാഡമിക് വർഷം അടക്കം അടുത്ത നാല് വർഷം കൊണ്ട് 3.10 ലക്ഷത്തിന്റെ സീറ്റുകളും കുറയും. എ.ഐ.സി.ടി.ഇയുടെ കണക്ക് അനുസരിച്ച് നിലവാരമില്ലാത്ത കാരണത്താൽ 200 എൻജിനിയറിംഗ് കോളേജുകളാണ് അടച്ചുപൂട്ടാൻ അനുമതി തേടിയിരിക്കുന്നത്. ഈ കോളേജുകളിൽ പുതിയ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കില്ല. നിലവിലെ വിദ്യാർത്ഥികളുടെ കോഴ്സ് പൂർത്തിയായാലുടൻ ഇവ അടച്ചുപൂട്ടും. അതേസമയം,​ മികവിന്റെ കേന്ദ്രങ്ങളായ എൻ.ഐ.ടി,​ ഐ.ഐ.ടി എന്നിവിടങ്ങളിൽ പ്രവേശനം നേടുന്നവരുടെ എണ്ണം ഉയ​ർന്നിട്ടുണ്ട്.
2022 ആകുന്പോഴേക്കും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 50 ശതമാനം കോഴ്സുകൾക്ക് നാഷണൽ ബോർഡ് ഒഫ് അക്രഡിറ്റേഷൻ (എൻ.ബി.എ)​ ലഭിക്കുമെന്നാണ് കരുതുന്നത്. നിലവിൽ 10 ശതമാനം കോഴ്സുകൾക്ക് മാത്രമാണ് എൻ.​ബി.എയുടെ അംഗീകാരമുള്ളത്.

2016 മുതൽ എൻജിനിയറിംഗ് സീറ്റുകളുടെ എണ്ണം കുറഞ്ഞ് വരുന്ന പ്രവണതയാണുള്ളത്. പ്രതിവർഷം 75,​000 സീറ്റുകൾ കുറയുന്നതാണ് എ.ഐ.സി.ടി.ഇയുടെ കണക്ക്. 2016- 17ൽ ബിരുദ തലത്തിൽ 15.71 ലക്ഷം പേർക്ക് ബിരുദ തലത്തിൽ പ്രവേശനം നൽ​കാൻ കഴിയുമായിരുന്നു. എന്നാൽ,​ 7.81 ലക്ഷം പേർ മാത്രമാണ് പ്രവേശനം തേടിയത്. ആകെ 50.1 ശതമാനം മാത്രമേ ഇത് വരൂ. 2015-16ൽ 16.47 ലക്ഷത്തിന്റെ സ്ഥാനത്ത് പ്രവേശനം തേടിയത് 8.60 ലക്ഷം മാത്രമായിരുന്നു. ഇപ്പോൾ അടച്ചുപൂട്ടാൻ അനുമതി തേടിയ എൻജിനയറിംഗ് കോളേജുകളെല്ലാം വിദ്യാർത്ഥികളുടെ കുറവാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം,​ കോളേജുകൾ അടച്ച് പൂട്ടുന്നത് നിലവിലെ ബാച്ചുകളെ ബാധിക്കില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more