1 GBP = 104.88
breaking news

7 ബീറ്റ്‌സ് – സർഗ്ഗം സംയുക്ത സംഗീതോത്സവേദിയിൽ മാറ്റം; വെൽവിൻ സിവിക് സെന്റർ, സ്റ്റീവനെജിൽ ഫെ: 24 ന് തന്നെ നടക്കും.

7 ബീറ്റ്‌സ് – സർഗ്ഗം സംയുക്ത സംഗീതോത്സവേദിയിൽ മാറ്റം; വെൽവിൻ സിവിക് സെന്റർ, സ്റ്റീവനെജിൽ ഫെ: 24 ന് തന്നെ നടക്കും.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: കഴിഞ്ഞ ആറു വർഷങ്ങളായി സംഗീത-നൃത്ത സദസ്സുകളൊരുക്കി യു കെ യിലെ മലയാളി കലാഹൃദയങ്ങളിൽ ഇടംപിടിക്കുകയും, ചാരിറ്റി ഈവന്റ് എന്നനിലയിൽ നിരവധി കുടുംബങ്ങൾക്ക് കൈത്താങ്ങുകയും ചെയ്ത 7 ബീറ്റ്‌സ് സംഗീതോത്സവ വേദിക്കു ‘ഹെൽത്ത് ആൻഡ് സേഫ്റ്റി’ സാങ്കേതികത്വ കാരണങ്ങളാൽ മാറ്റം വരുത്തി. സ്റ്റീവനേജിനടുത്ത വിശാലമായ ഓഡിറ്റോറിയവും, മറ്റു സവിശേഷതകളും, പാർക്കിങ്ങ് സൗകര്യവുമുള്ള വെൽവിൻ സിവിക്ക് സെന്ററിലേക്കാണ് വേദി മാറ്റിയിരിക്കുന്നത്. സൗജന്യപ്രവേശനം നൽകുന്ന സെവൻ ബീറ്റ്സിന്റെ സീസൺ 7 മുൻ നിശ്ചയപ്രകാരം ഫെബ്രുവരി 24 നു ശനിയാഴ്ച തന്നെ അരങ്ങേറും.

7 ബീറ്റ്സിന്റെ സംഗീത-നൃത്ത അരങ്ങുകൾ കലാസ്വാദകർക്കിടയിൽ നേടിയ സ്വീകാര്യതയിൽ ഏഴാം വർഷത്തിലേക്കുള്ള ജൈത്ര യാത്രയിൽ അതിന്റെ സീസൺ 7 നു ഇത്തവണ പങ്കാളിളാവുക പ്രമുഖ സാസ്കാരിക-സാമൂഹിക മലയാളി കൂട്ടായ്‌മയായ “സർഗ്ഗം സ്റ്റീവനേജ്” ആണ്.

മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി പാവന സ്മരണയും സംഗീതാദദരവും, തദവസരത്തിൽ അർപ്പിക്കും.

യു കെ യിലേ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ ആംഗറിങ്ങിൽ താരശോഭ ചാർത്തിയിട്ടുള്ള കലാകാരായ സാലിസ്ബറിയിൽ നിന്നുള്ള പപ്പൻ, ലൂട്ടനിൽ നിന്നുള്ള വിന്യാ രാജ്, വെയിൽസിൽ നിന്നുള്ള അരുൺ കോശി, ലണ്ടനിൽ നിന്നുള്ള ജിഷ്മാ മെറി എന്നിവർ സദസ്സിനെ തങ്ങളുടെ സരസവും ആകർഷകവുമായ വാക്‌തോരണിയിലൂടെ കയ്യിലെടുക്കും.

സദസ്സിന് മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്തനൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന ചുവടുകളും, ഭാവപകർച്ചകളും, മുദ്രകളും, ഒപ്പം സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന ആകർഷകങ്ങളായ വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുള്ള സുവർണ്ണാവസരമാവും വേദി സമ്മാനിക്കുക.

യു കെ യിൽ നിരവധി പുതുമുഖ ഗായകർക്കും കലാകാർക്കും തങ്ങളുടെ സംഗീത നൃത്ത പ്രാവീണ്യവും പ്രതിഭയും തെളിയിക്കുവാൻ അവസരം ഒരുക്കിയിട്ടുള്ള സെവൻ ബീസ്റ്റ്സ് സംഗീതോത്സവത്തിൽ ‘സ്റ്റീവനേജിന്റെ സ്വന്തം ശിങ്കാരി മേളം’ അടക്കം വിവിധ കലാവിസ്മയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക.

7 ബീറ്റ്‌സ് സംഗീതോത്സവത്തിൽ ഏഴാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്. ഡൂ ഡ്രോപ്‌സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്‌സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ്, കറി വില്ലേജ് കാറ്ററേഴ്‌സ് & റെസ്റ്റോറന്റ് സ്റ്റീവനേജ്, ജോയി ആലുക്കാസ്,മലബാർ ഗോൾഡ് , ടിഫിൻ ബോക്സ്‌ എന്നിവരും 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു പ്രയോജകരായി ഈ ചാരിറ്റി ഇവന്റിന് സപ്പോർട്ട് ചെയ്യുന്നുണ്ട്.

7 ബീറ്റ്‌സ്-സർഗ്ഗം സംയുക്ത കലാനിശ
അതിസമ്പന്നമായ ദൃശ്യ-ശ്രവണ കലാവിരുന്നാവും ആസ്വാദകർക്കായി ഒരുക്കുക. യു കെ യിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാൽ‍മക പ്രതിഭയുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനുമുള്ള ഒരു മെഗാ കലാ വിരുന്നാവും സ്റ്റീവനേജ് വെൽവിനിൽ ഒരുങ്ങുക. സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 7 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Sunnymon Mathai:07727993229
Cllr Dr Sivakumar:0747426997
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737 956977

വേദിയുടെ വിലാസം:
CIVIC CENTRE ,WELWYN , STEVENAGE,
AL6 9ER

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more