1 GBP = 104.27
breaking news

വാശിയേറിയ വടം വലിയും ഗാനമേളയുമുൾപ്പെടെ ആവേശം വിതറുന്ന വിനോദ പരിപാടികളുമായി അയർക്കുന്നം- മറ്റക്കരക്കാർ നാളെ റഗ്ബിയിൽ ഒത്തുചേരുന്നു. നാലാമത് സംഗമം അവിസ്മരണീയമാക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി…

വാശിയേറിയ വടം വലിയും ഗാനമേളയുമുൾപ്പെടെ ആവേശം വിതറുന്ന വിനോദ പരിപാടികളുമായി അയർക്കുന്നം- മറ്റക്കരക്കാർ നാളെ റഗ്ബിയിൽ ഒത്തുചേരുന്നു. നാലാമത് സംഗമം അവിസ്മരണീയമാക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി…

ജോയൽ ചെറുപ്ലാക്കിൽ 


അയർകുന്നം-മറ്റക്കരയിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി യുകെയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ നാലാമത് സംഗമം വിപുലമായ പരിപാടികളോടെ നാളെ റഗ്ബിയിലെ ബാർബി വില്ലേജ് ഹാളിൽ നടക്കും. കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികളുമായി രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെയാണ് കുടുംബാംഗങ്ങൾ സ്നേഹ സൗഹൃദങ്ങൾ പുതുക്കുവാനായി ഒത്തുചേരുന്നത്.

തിരുവോണ സമൃതി ഉണർത്തുന്ന പ്രത്യേക പരിപാടികളും വാശിയേറിയ വടംവലി മത്സരവും ഗാനമേളയുമൊരുക്കി ഇത്തവണത്തെ സംഗമത്തെ നവ്യാനുഭവം നൽകി അവിസ്മരണീയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. മുൻവർഷങ്ങളിലെ പോലെ സംഗമ ഹാളിൽ എത്തിച്ചേരുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും നൽകുവാനായി പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനു പുറമേ വൈകുന്നേരം ലൈവ് നാടൻ തട്ടുകടയും ഒരുക്കി വ്യത്യസ്തതയാർന്ന രുചിക്കൂട്ടിലുള്ള ഭക്ഷണവും തയ്യാറാക്കി നൽകുന്നതാണ്.

അയർക്കുന്നം-മറ്റക്കര പ്രദേശങ്ങളിൽ നിന്നും മറ്റ് സമീപ പ്രദേശങ്ങളിൽ നിന്നുമായി യുകെയിൽ പുതുതായി ജോലിക്കായി എത്തിച്ചേർന്ന നേഴ്സുമാരും കുടുംബാംഗങ്ങളുമുൾപ്പെടെ നിരവധി കുടുംബങ്ങളാണ് പരസ്പരം പരിചയപ്പെടുവാനും സ്നേഹ ബന്ധങ്ങൾ പുതുക്കുവാനുമായി ഇത്തവണത്തെ സംഗമത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  ഇനിയും പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്. 

കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നു പോയതിനാലും ഗവൺമെൻറിന്റെ നിയന്ത്രണങ്ങൾ പാലിക്കേണ്ടിയിരുന്നതുകൊണ്ടും കഴിഞ്ഞവർഷം നടത്തുവാൻ സാധിക്കാതിരുന്ന സംഗമം നാളെ നടക്കുമ്പോൾ അയർക്കുന്നം-  മറ്റക്കര പ്രദേശങ്ങളിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി യുകെയിൽ താമസിക്കുന്ന മുഴുവൻ ആളുകളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സംഗമം പ്രസിഡൻറ് ജോമോൻ ജേക്കബ്ബ് വള്ളൂർ, സെക്രട്ടറി ബോബി ജോസഫ്, ട്രഷറർ ടോമി ജോസഫ് എന്നിവർ അറിയിച്ചു.

 കലാ-കായിക-വിനോദപരിപാടികൾ നടത്തുവാൻ ഇനിയും താല്പര്യമുള്ളവർക്ക് പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് ആയ സി.എ ജോസഫ് (07846747602), റാണി ജോജി (07916332669) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

സംഗമവേദിയുടെ വിലാസം:-

BARBY VILLAGE HALL,KILSBY ROAD, BARBY,RUGBY,

CV23 8TTDATE: 4/9/2021

TIME: 10AM to 6PM

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more