1 GBP = 103.94
breaking news

ജാഗ്രത തുടരണം; നാലായിരത്തോളം പേരെ രക്ഷിച്ചു – മുഖ്യമന്ത്രി

ജാഗ്രത തുടരണം; നാലായിരത്തോളം പേരെ രക്ഷിച്ചു – മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള​ നടപടികൾ ഉൗർജ്ജിതമായി നടക്കുന്നുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധയിടങ്ങളിൽ മഴ ശക്​തിപ്പെടുന്നുണ്ട്​.  പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ്​ സ്​ഥിതി ഗുരുതരമായത്​. ഇവിടെ ആയിരക്കണക്കിന്​ പേർ ഒറ്റപ്പെട്ടു കഴിയുന്നു. കേ​ന്ദ്ര സേനവിഭാഗങ്ങളും സംസ്​ഥാന സർക്കാർ സംവിധാനങ്ങളും സന്നദ്ധ പ്രവർത്തകരും ഒത്തു​േചർന്ന്​ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ടയിലേക്ക്​ കൂടുതൽ ബോട്ട്​ എത്തിച്ചിട്ടുണ്ട്​. 150പേരെ അവിടെ നിന്ന്​  രക്ഷിച്ചു. ചെങ്ങന്നൂർ, ചാലക്കുടി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടവരെ ബോട്ടിൽ രക്ഷിക്കാനാകില്ല. അവിടെ ഹെലികോപ്​റ്ററുകളുടെ ആവശ്യമുണ്ട്​. എൻ.ഡി.ആർ.എഫ്​ മാത്രം 4000ലധികം പേരെ രക്ഷിച്ചിട്ടുണ്ട്​. നാവിക സേന 550 പേരെ രക്ഷിച്ചു. 52252 കുടുംബങ്ങളിലുള്ള 223000 പേർ 1568 ദുരിതാശ്വാസ കേന്ദ്രങ്ങളിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ്​  മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്​.

ചാലക്കുടിയിൽ മൂന്ന്​ ​െഹലികോപ്​റ്ററുകൾ, എറണാകുളത്ത്​ അഞ്ച്​, പത്തനം തിട്ട ഒന്ന്​, ആലപ്പുഴ ഒന്ന്​ എന്നിങ്ങ​െന രക്ഷാ പ്രവർത്തനം  ആരംഭിച്ചിട്ടുണ്ട്​. പത്തനം തിട്ടയിലും ആലപ്പുഴയില​ും രണ്ട്​ ഹെലികോപ്​റ്റർ വീതം ഉടൻ എത്തും. കൂടാതെ 11 ഹെലികോപ്​റ്റർ കൂടി ​വ്യോമസേനയുടെ കൈയിലുണ്ട്​. അത്​ കൂടുതൽ പ്രശ്​നങ്ങളുള്ളിടത്തേക്ക്​ അയക്കും. പ്രതിരോധ മന്ത്രിയോട്​ കൂടുതൽ ഹെലികോപ്​റ്ററുകളും സജ്ജീകരണങ്ങളും ആവശ്യമാണെന്ന്​ ഇന്ന്​ രാവിലെ അറിയിച്ചിരുന്നു. നിലവിൽ ആയിരക്കണക്കിന്​ പേർ കുടുങ്ങിക്കിടക്കുന്നുണ്ട്​. ഇവരെ മുഴുവൻ ഇന്നു പകൽ കൊണ്ട്​ രക്ഷപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സൈന്യത്തി​​െൻറ 16 ടീമും നാവിക സേനയുടെ 13 ടീമും തൃശൂരിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്​.  ഇതുകൂടാതെ 10 ടീം വയനാടും നാലു ടീം ചെങ്ങന്നൂരും 12 ടീം ആലുവയിലും 3 ടീം പത്തനം തിട്ടയിലും പ്രവർത്തിക്കുന്നു. നാവികസേനയുടെ മൂന്ന്​ ഹെലികോപ്​​റ്റർ കൂടി രക്ഷപ്രവർത്തനത്തിനുണ്ട്​. കോസ്​റ്റ്​ ഗാർഡി​​െൻറ ടീം 28 കേന്ദ്രങ്ങളിലുണ്ട്​. രണ്ട്​ ഹെലികോപ്​റ്ററുകളും പ്രവർത്തിക്കുന്നുണ്ട്​.  എൻ.ഡി.ആർ.എഫി​​െൻറ 39 ടീമും നിലവിൽ രക്ഷാപ്രവർത്തന രംഗത്തുണ്ട്​​. ഇതിനു പുറമെ 16 ടീമുകൂടി എത്തും.

ആഗസ്​ത് 16 വരെ​ 164പേരാണ്​ മരണപ്പെട്ടത്​. സ്​ഥിതിഗതികൾ പ്രധാനമന്ത്രിയുമായും പ്രതിരോധ മന്ത്രിയുമായും ചർച്ച ചെയ്​തിരുന്നു. ദുരന്തം ഉൾക്കൊണ്ടുകൊണ്ടുള്ള പ്രതികരണങ്ങളാണ്​ പ്രധാനമന്ത്രിയും മറ്റ്​ സർക്കാർ വൃത്തങ്ങളും നൽകുന്നത്​.  രക്ഷാപ്രവർത്തനങ്ങൾക്ക്​ വേണ്ട സഹായങ്ങൾ എല്ലാം നൽകാൻ തയാറായിട്ടുണ്ട്​. മറ്റു കാര്യങ്ങൾ പിന്നീട്​ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു

കാലാവസ്​ഥാ വകുപ്പി​​െൻറ റിപ്പോർട്ട്​ പ്രകാരം ഇടുക്കിയിലും വയനാട്ടിലും മഴ അൽപ്പം കുറഞ്ഞു. റാന്നി, കോഴഞ്ചേരി എന്നിവിടങ്ങളിൽ വെള്ളം അൽപ്പം താഴ്​ന്നു. ചെങ്ങന്നൂരും തിരുവല്ലയിലും വെള്ളത്തി​​െൻറ ഒഴുക്ക്​ ശക്​തിയായി തുടരുകയാണ്​. പെരിയാറിൽ ജലനിരപ്പ്​ കുറഞ്ഞിട്ടില്ല. ചാലക്കുടിപ്പുഴയിലും ജലനിരപ്പ്​ ഉയർന്നു തന്നെ നിൽക്കുന്നു. ഒറ്റപ്പെട്ടവർക്ക്​ ഭക്ഷണവും വെള്ളവും എത്തിക്കും. അതിന്​ ആശവ്യമായ ഭക്ഷണ ​പാക്കറ്റുകൾ സംഭരിക്കും. കേന്ദ്ര സർക്കാറി​​െൻറ ഭക്ഷ്യസുരക്ഷാ വിഭാഗം ഒരുലക്ഷം ഭക്ഷണപാക്കറ്റാണ്​ എത്തിച്ചത്​. ഡി.ആർ.ഡി.എയും ഭക്ഷണം അയച്ചിട്ടുണ്ട്​. ഇതുകൂടാതെ ഭക്ഷണവും വെള്ളളവും ലഭ്യമാക്കാൻ ഉദ്യോഗസ്​ഥർക്ക്​ പ്രത്യേക ചുമതല നൽകിയിട്ടുണ്ട്​. കൂടുതൽ പ്രശ്​നങ്ങളുള്ള സ്​ഥലങ്ങളിൽ നിന്ന്​ ഒാരോ മണിക്കൂറും വിവരം ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്​.  നാലു മണിക്കൂർ കൂടു​േമ്പാൾ ക്രോഡീകരിച്ച വിവരണം ലഭ്യമാക്കും. അതനുസരിച്ച്​ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. വൈകീട്ട്​ വീണ്ടും ഉന്നതതല യോഗം ​േചരുന്നുണ്ട്​. ഇനിയുള്ള ദിവസങ്ങളിലും ജാഗ്രത പാലിക്കണം. ചില പ്രദേശങ്ങൾ പ്രളയബാധിതമാകുമെന്ന്​ കാണു​േമ്പാൾ ഒഴിഞ്ഞുപോകാൻ നി​ർദേശിച്ചാൽ ജനങ്ങൾ അത്​ അനുസരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more