1 GBP = 104.15
breaking news

വോട്ടിങ് ദിന അനുഭവം പങ്കുവെച്ച് മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ തിരക്കഥാകൃത്ത് ഹര്‍ഷാദ്

വോട്ടിങ് ദിന അനുഭവം പങ്കുവെച്ച് മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ തിരക്കഥാകൃത്ത് ഹര്‍ഷാദ്

വോട്ടിങ് ദിന അനുഭവം പങ്കുവെച്ച് മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ തിരക്കഥാകൃത്ത് ഹര്‍ഷാദ്. മമ്മൂട്ടി- ഖാലിദ് റഹ്മാന്‍ കൂട്ടുക്കെട്ടിലിറങ്ങുന്ന ‘ഉണ്ട’ ഒരു തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഛത്തീസ്ഘഡില്‍ തെരഞ്ഞെടുപ്പ് സമയത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന സബ് ഇന്‍സ്‌പെക്ടറായിട്ടാണ് ഉണ്ടയില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹര്‍ഷാദ് സിനിമയുടെ അനുഭവം ഓര്‍മ്മിച്ച് രസകരമായാണ് ഫേസ്ബുക്കില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

(ഇലക്ഷൻ ഡ്യൂട്ടി )
രാവിലെത്തന്നെ ഒരു പോലീസുകാരൻ ബൈക്കിന് കൈകാണിച്ചു. കൈയ്യിൽ ഒരു പ്ലാസ്റ്റിക്ക് കവറൊക്കെയായി ആകെ മടുത്ത അവസ്ഥയിലാണയാൾ. വഴിയിലുടനീളം അയാൾ സംസാരിച്ചോണ്ടിരിക്കയാണ്. ഇലക്ഷൻ ഡ്യൂട്ടിക്ക് വന്നതാണ്. കണ്ണൂർ ഭാഗത്തെവിടെയോ ആണ് സ്ഥലം. സഹപ്രവർത്തകർക്കുള്ള പ്രഭാതഭക്ഷണം വാങ്ങിയുള്ള വരവാണ്.
“സാധാരണ ഏതെങ്കിലും പാർട്ടിക്കാര് വാങ്ങിത്തരാറാണ് പതിവ്. ”
എന്നിട്ടെന്തേ ഇപ്രാവശ്യം അവരൊന്നും ഇല്ലേ?
“എല്ലാരും ഉണ്ടപ്പാ. പക്ഷേ ഓലൊന്നും മൈൻഡ് ചെയ്യുന്നില്ല. പിന്നെ വെശപ്പല്ലേ. അതു കൊണ്ട് ഞാൻ തന്നെ വാങ്ങാന്ന് വിചാരിച്ചു.”
അവരൊക്കെ തെരക്കിലായതോണ്ടാവും.
ഉം.
പുള്ളിയെ ബൂത്തിലിറക്കിയ ശേഷം ഞാനോചിച്ചു ഇതുപോലെ ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ പോലീസുകാരുടെ സിനിമയാണ് ‘ഉണ്ട’ എന്നല്ലേ കേട്ടത്!
അതും അങ്ങ് ചത്തിസ്ഗഡിൽ…!
എറങ്ങട്ടെ കാണണം.

വിനയ് ഫോര്‍ട്ട്, ആസിഫ് അലി, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ഉണ്ടയില്‍ ഭാഗമാണ്. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഉണ്ട കണ്ണൂരിലും കാസര്‍ഗോഡിലും വയനാട്ടിലും ഛത്തീസ്ഗഡിലുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. ചിത്രം ഈദിന് റിലീസ് ചെയ്യും.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more