1 GBP = 104.15
breaking news

ത്യാഗ സ്മൃതിയിൽ ന്യൂപോർട്ട് കത്തോലിക്ക കമ്മ്യൂണിറ്റി

ത്യാഗ സ്മൃതിയിൽ ന്യൂപോർട്ട് കത്തോലിക്ക കമ്മ്യൂണിറ്റി

ബേസിൽ ജോസഫ്

ന്യൂപോർട്ട് .ത്യാഗസ്മരണ പുതുക്കി ന്യൂപോർട്ട് കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ റോജർസ്റ്റോൺ സിർഹൗവി കൗണ്ടി പാർക്ക് മലനിരകളിൽ നടത്തിയ കുരിശിന്റെ വഴിയിൽ കമ്മ്യൂണിറ്റി അംഗങ്ങൾ അണിനിരന്ന് ആത്മീയ നിർവൃതി നേടി .സീറോ മലബാർ ന്യൂപോർട്ട് ,കാർഡിഫ്, ബാരി മിഷനുകളുടെ ഡയറക്ടർ ആയ ഫാദർ ജോയി വയലിന്റെ നേതൃത്വത്തിൽ ആയിരുന്നു മല കയറ്റം .യേശുക്രിസ്തുവിന്റെ കാൽവരി യാത്രയിലെ അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തുന്ന ചിത്രങ്ങൾക്ക് മുൻപിൽ പ്രാർത്ഥന നടത്തിയാണ് പ്രയാണം മുന്നോട്ടു നീങ്ങിയത് .

മുതിർന്നവരും കുട്ടികളും അണിനിരന്ന കുരിശിന്റെ വഴി പാർക്കിലെ കാനന പാതയെ ഭക്തിസാന്ദ്രമാക്കി. .ദൈനദിന ജീവിതത്തിൽ നമ്മക്കുണ്ടാകുന്ന ക്ലേശങ്ങൾ ഈശോയുടെ കുരിശിന്റെ യാത്രയിൽ ചേർത്ത് വയ്ക്കുവാൻ നമുക്ക് കൃപയുണ്ടാവാൻ വേണ്ടി ഒരുമിച്ച് പ്രാർത്ഥിക്കാം എന്ന് ഫാദർ ജോയി വയലിൽ സമാപന സന്ദേശത്തിൽ പറഞ്ഞു .കുരിശിന്റെ വഴി സമാപനത്തിൽ കയ്പുനീർ രുചിക്കലും നേർച്ച കഞ്ഞിയും ഉണ്ടായിരുന്നു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more